ചെന്നൈ: ( www.truevisionnews.com ) തമിഴ്നാട്ടിൽ പൊലീസുകാരന്‍റെ ഭാര്യയുടെ മാല പൊട്ടിച്ചെടുത്ത് യുവാവ്.
മധുരയിലെ തുണിക്കടയിൽ വച്ചാണ് മുളക് പൊടി എറിഞ്ഞ് ആക്രമണം നടത്തിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
രാജപാളയത്തെ തിരക്കേറിയ ചെമ്പകത്തോപ്പ് റോഡിലെ തുണിക്കടയിൽ പട്ടാപ്പകൽ ആണ് നടുക്കുന്ന സംഭവമുണ്ടായത്.
രാജപ്പാളയം സ്റ്റേഷനിലെ സ്പെഷ്യൽ സബ് ഇൻസ്‌പെക്ടറുടെ ഭാര്യയായ മുത്തുമാരി നടത്തുന്ന തുണിക്കടയിലേക്ക് ഹെൽമെറ്റ് ധരിച്ച യുവാവ് വസ്ത്രം വാങ്ങാനെന്ന മട്ടിലാണ് കയറിയത്.
കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കാൻ അപ്രതീക്ഷിതമായി യുവാവിന്‍റെ കൈ നീണ്ടതും സ്ത്രീ ചെറുത്തു.
കൈയിലുണ്ടായിരുന്ന മുളക് പൊടി അക്രമി കണ്ണിലേക്ക് എറിഞ്ഞതും മുത്തുമാരി പകച്ചുപോയി എന്നാൽ തയ്യൽ മെഷീനുകൾക്കിടയിലേക്ക് വീണിട്ടും അവർ മാലയിൽ നിന്ന് പിടിവിട്ടില്ല.
യുവതി നിലവിളിച്ചതോടെ കൈയിൽ കിട്ടിയ മാലയുടെ ഒരു ഭാഗവുമായി അക്രമി കടന്നു.
ബൈക്കിൽ രക്ഷപ്പെട്ട യുവാവിനെ സമീപത്തെ കടയിൽ ഉണ്ടായിരുന്ന ചിലർ പിന്തുടർന്നെങ്കിലും ഫലം ഉണ്ടായില്ല. 6 ഗ്രാമോളം സ്വർണം നഷ്ടമായെന്ന് മുത്തുമാരി പറഞ്ഞു.
#Chilipowder #attack #youngman #broke #policeman #wife #necklace