#fire | കാക്കനാട് വൻ തീപിടുത്തം; തീപിടിച്ചത് ആക്രി കടക്ക്

#fire | കാക്കനാട് വൻ തീപിടുത്തം; തീപിടിച്ചത് ആക്രി കടക്ക്
Jan 5, 2025 11:20 AM | By Athira V

കൊച്ചി : ( www.truevisionnews.com) കാക്കനാട് വൻ തീപിടുത്തം. ആക്രി കടക്കാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീയിണക്കാൻ ശ്രമിക്കുന്നു. തീപിടുത്തം ഉണ്ടായത് എങ്ങനെയെന്നതിൽ വ്യക്തതയില്ല.

തീ വളരെ വേഗത്തിൽ വ്യാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തീ അണക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ആക്രിക്കട ആയതിനാൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ നിരവധിയുണ്ടാകും.

ജോലിയിൽ ഇതരസംസ്ഥാനക്കാരനായ ജീവനക്കാരൻ ഉണ്ടായിരുന്നു. ഇയാളെ സ്ഥലത്ത് നിന്ന് മാറ്റിയതായി നാട്ടുകാർ പറഞ്ഞു. തൃക്കാക്കരയിലെ ഫയർ യുണീറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.

വളരെ വേ​ഗത്തിൽ തീ പടർന്ന് പിടിക്കുന്നതിനാൽ അതിന്റെ അടുത്തേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. വലിയ കറുത്ത പുകയാണ് സംഭവ സ്ഥലത്ത് നിന്ന് ഉയരുന്നത്.

വെൽഡിങ്ങിനിടെയുണ്ടായ തീപിടുത്തമെന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്തുണ്ടായിരുന്ന തെങ്ങുകൾ ഉൾപ്പെടെ പൂർണമായി കത്തിനശിച്ചു. തീപിടുത്തത്തിൽ ഷെഡ്ഡിന്റെ ഒരു ഭാ​ഗം തകർന്ന് വീണു.

ഒരു മണിക്കൂർ മുൻപാണ് തീപിടുത്തം ഉണ്ടായത്. ഇലക്ട്രോണിക് സാധനങ്ങൾ ഉൾപ്പെടെയുള്ളതിനാൽ തീ വേഗം പടരുകയാണ്. സമീപത്ത് വീടുകളുണ്ട്. നാട്ടുകാർ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

#kakkanad #massive #fire #broke #out #aakrikada

Next TV

Related Stories
#PvAnvar | യുഡിഎഫുമായി കൈകോര്‍ക്കും;  നിലപാടിൽ ഉറച്ച് പി വി അന്‍വര്‍

Jan 7, 2025 07:29 AM

#PvAnvar | യുഡിഎഫുമായി കൈകോര്‍ക്കും; നിലപാടിൽ ഉറച്ച് പി വി അന്‍വര്‍

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും ഫോണില്‍ വിളിച്ച്...

Read More >>
#Wildanimalattack | കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം;  മണിയുടെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി,അഞ്ച് ലക്ഷം രൂപ ധനസഹായം കൈമാറി

Jan 7, 2025 07:08 AM

#Wildanimalattack | കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം; മണിയുടെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി,അഞ്ച് ലക്ഷം രൂപ ധനസഹായം കൈമാറി

നെടുങ്കയത്ത് നിന്നും 18 കിലോമീറ്ററോളം ഉൾക്കാട്ടിൽ സഞ്ചരിച്ചെത്തിയ മന്ത്രി കണ്ണിക്കൈയിൽ വെച്ചാണ് മണിയുടെ മകൾ മീരക്കും സഹോരൻ അയ്യപ്പനും സഹായം...

Read More >>
#Periyadoublemurdercase | പെരിയ ഇരട്ടക്കൊല കേസ്; ശിക്ഷാവിധിക്കെതിരെ ,നാല് സിപിഐഎം നേതാക്കൾ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jan 7, 2025 06:50 AM

#Periyadoublemurdercase | പെരിയ ഇരട്ടക്കൊല കേസ്; ശിക്ഷാവിധിക്കെതിരെ ,നാല് സിപിഐഎം നേതാക്കൾ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

അഞ്ച് വർഷം തടവ് ഒരു പ്രശ്‌നമല്ലെനന്നായിരുന്നു പെരിയ കേസിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിപിഐഎം മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ വിധിക്ക് പിന്നാലെ...

Read More >>
#GaneshKumar | പുല്ലുപാറ അപകടത്തിൽ  മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതം ധനസഹായം;  -മന്ത്രി ഗണേഷ് കുമാർ

Jan 7, 2025 06:23 AM

#GaneshKumar | പുല്ലുപാറ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതം ധനസഹായം; -മന്ത്രി ഗണേഷ് കുമാർ

മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ബാക്കി നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി...

Read More >>
#AnShamseer | നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമണം; നിങ്ങള്‍ എത്ര വലിയവനായാലും നിയമം നിങ്ങള്‍ക്കും മുകളിൽ -പ്രതികരിച്ച് സ്പീക്കര്‍

Jan 7, 2025 06:02 AM

#AnShamseer | നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമണം; നിങ്ങള്‍ എത്ര വലിയവനായാലും നിയമം നിങ്ങള്‍ക്കും മുകളിൽ -പ്രതികരിച്ച് സ്പീക്കര്‍

നിങ്ങള്‍ എത്ര വലിയവനായാലും നിയമം നിങ്ങള്‍ക്കും മുകളിലാണ് എന്നയിരുന്നു എ എന്‍ ഷംസീറിന്റെ...

Read More >>
Top Stories