( www.truevisionnews.com ) അടുത്തിടെയാണ് പ്രമുഖതാരം രാധിക ആപ്തെ അമ്മയാകാന്‍ പോകുന്ന വിവരം ആരാധകർ അറിഞ്ഞത്. ഇപ്പോഴിതാ താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വ്യത്യസ്തമായ മെറ്റേണിറ്റി ഔട്ട്ഫിറ്റുകളിലുള്ള മനോഹരമായ ചിത്രങ്ങളാണ് രാധിക സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
https://www.instagram.com/p/DDrUQCMySKA/?utm_source=ig_web_button_share_sheet&igsh=MzRlODBiNWFlZA==
സീക്വൻസുകൾ തുന്നിച്ചേർത്ത ഫിഷ്നെറ്റ് സ്റ്റൈൽ വസ്ത്രമായിരുന്നു രാധികയുടെ ഒരു ഔട്ട്ഫിറ്റ്. യുകെയിലെ ആഷിഷ് ഗുപ്ത എന്ന ഡിസൈനറാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്.
പുറംഭാഗം ഓപ്പൺചെയ്ത് ശരീരത്തോട് ചേർന്നു കിടക്കുന്ന രീതിയിലാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. കൈപ്പത്തികൂടി മൂടുന്ന വിധം ഫുൾസ്ലീവാണ്. തോൾവരെ നീളമുള്ള സ്ട്രെയിറ്റ് ഹെയർസ്റ്റൈലാണ്. മിനിമൽ മേക്കപ്പ്. മസ്കാര ഉപയോഗിച്ചിട്ടുണ്ട്. ന്യൂഡ്ഷെയ്ഡ് ലിപ്സ്റ്റിക്കാണ്.
ഡിസൈനർ ജാവര ഏലിയാനെ ഡിസൈൻ ചെയ്ത ബ്രൗൺ നിറത്തിലുള്ള ബീച്ച് ഡ്രസായിരുന്നു മറ്റൊരു ഔട്ട്ഫിറ്റ്. അക്വബ്ലു, വെള്ള നിറത്തിലുള്ള ന്യൂഡിൽസ്ട്രാപ്പ് ഷിഫോൺ ഫ്രോക്കിന് ഡീപ്പ് വി നെക്കാണ്. വയർ കാണുന്ന വിധം വെള്ള നിറത്തിലുള്ള സ്ലീവ് ലെസ് ഗൗണായിരുന്നു മറ്റൊരു ഔട്ട്ഫിറ്റ്.
വസ്ത്രത്തിനിണങ്ങുന്ന വിധത്തിൽ സ്ട്രെയിറ്റ് ഹെയർസ്റ്റൈലായിരുന്നു രാധിക തിരഞ്ഞെടുത്തത്. ആർച്ച്ഡ് ബ്രോസും ഗ്ലോസി ഐഷെയ്ഡുും മസ്കാരയും ഉൾപ്പെടുന്നതായിരുന്നു ഐ മേക്കപ്പ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ് ഉപയോഗിച്ചത്. ഈ ഫോട്ടോഷൂട്ടിന് എനിക്ക് പ്രോത്സാഹനം നൽകിയ എല്ലാവർക്കും നന്ദി എന്ന കുറിപ്പോടെയാണ് രാധിക ചിത്രങ്ങൾ പങ്കുവച്ചത്.
‘ഭൂരിഭാഗം സ്ത്രീകള്‍ക്കും ഗർഭകാലം വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കും. അത് നിങ്ങളുടെ ആർത്തവകാലത്തെയോ ആർത്തവ വിരാമകാലത്തെയോ പോലെ കഠിനമായിരിക്കും.
ആർത്തവവിരാമത്തെയും ആർത്തവത്തെയും സംബന്ധിച്ച് നമ്മൾ തുറന്നു സംസാരിക്കാറുണ്ട്. ഇതെല്ലാം ചേരുന്ന ഒരു അവസ്ഥയാണ് ഗർഭകാലം. ഒരു കുഞ്ഞിനു ജന്മം നൽകുക എന്നത് വളരെ മനോഹരമായ കാര്യമാണ്. എന്നാൽ ആരും ഈകാലത്ത് നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കാൻ തയാറാകുന്നില്ല.’–രാധിക പറഞ്ഞു.
സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോകൾക്ക് ആരാധകരുടെ നിരവധി കമന്റുകളും എത്തി. ‘ഇന്ത്യൻ ഫോട്ടോഷൂട്ട് എവിടെ? ഇത് ഇഷ്ടമായി.
പക്ഷേ, പതിവു ബോളിവുഡ് താരങ്ങളെ പോലെ ഇതും പാശ്ചാത്യരീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ്.’– എന്നായിരുന്നു ഒരു ആരാധകൻ കമന്റ് ചെയ്തത്. ഇത് വളരെ മനോഹരമായിരിക്കുന്നു. ഇരട്ടക്കുട്ടികളാണെന്നു തോന്നുന്നു. എന്നും കമന്റ് ചെയ്തു. വലയിൽ കുരുങ്ങിയ മീനിനെ പോലെ തോന്നുന്നു എന്നും കമന്റ് ചെയ്തവർ നിരവധിയാണ്.
#radhikaapte #maternity #photoshoot