(truevisionnews.com)ബോളിവുഡിലെ വേറിട്ട ഡിസൈനുകളിലൂടെയും കോംപിനേഷനുകളിലൂടെയും ശ്രദ്ധ പിടിച്ചു പറ്റിയ ഫാഷൻ ഡിസൈനർ ആണ് സബ്യസാചി മുഖർജി . താരസുന്ദരിമാരുടെയും സെലിബ്രിറ്റികളുടെയും ഏറ്റവും പ്രിയപ്പെട്ട ഫാഷൻ ഡിസൈനർ കൂടിയാണ് സബ്യസാചി മുഖർജി. വ്യത്യസ്ത നിറങ്ങളിലും ഡിസെെനുകളിലെല്ലാം അദ്ദേഹം വസ്ത്രങ്ങളും ഒരുക്കി.
ഓരോ സൃഷ്ടിയ്ക്കും വൈകാരിക ആഖ്യാനങ്ങൾ നൽകുകയും ഇന്ത്യയുടെ സമ്പന്നമായ പൈതൃകം, ചരിത്രം, സംസ്കാരം എന്നിവയെല്ലാം അദ്ദേഹത്തിന്റെ സൃഷ്ടികളിൽ ഓരോന്നിലും വ്യക്തമായി കാണാൻ സാധിക്കുന്നതാണ്. തുന്നിയെടുക്കുന്ന ഓരോ വസ്ത്രത്തിലും പാരമ്പര്യത്തിന്റെയും ശാക്തീകരണത്തിന്റെയുമൊക്കെ കഥകൾ സബ്യസാചി തുറന്ന് കാട്ടിയിട്ടുണ്ട്.
.gif)

സബ്യസാചിയുടെ പുതിയൊരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്. ഇത്തവണ ലണ്ടനിലെ ഹാരോഡ്‌സിൽ മറ്റൊരു നാഴികക്കല്ല് കൂടി കുറിക്കാൻ ഒരുങ്ങുകയാണ് സബ്യസാചി. ഹാരോഡ്‌സിലെ ഒരു പ്രത്യേക റെസിഡൻസിയിൽ തന്റെ മാസ്റ്റർ പീസ് കളക്ഷൻസ് ആഭരണങ്ങൾ പ്രദർശിപ്പിക്കാൻ സബ്യസാചി ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലണ്ടനിലെ നൈറ്റ്സ്ബ്രിഡ്ജിലെ ബ്രോംപ്ടൺ റോഡിലെ ഗ്രേഡ് II ലിസ്റ്റ് ചെയ്ത ലക്ഷ്വറി ഡിപ്പാർട്ട്മെൻ്റ് സ്റ്റോറാണ് ഹാരോഡ്സ്.
Unique designs and combinations Sabyasachi Mukherjee set to showcase Masterpiece Collections at Harrods
