എത്തിപ്പോയി.... ഇനി വസ്ത്രങ്ങൾ വൻ വിലക്കുറവിൽ; ആമസോണിന്റെ പ്രൈം ഡേ സെയിൽ ജൂലൈ 12 മുതൽ

എത്തിപ്പോയി.... ഇനി വസ്ത്രങ്ങൾ വൻ വിലക്കുറവിൽ; ആമസോണിന്റെ പ്രൈം ഡേ സെയിൽ ജൂലൈ 12 മുതൽ
Jul 7, 2025 06:14 PM | By Jain Rosviya

(www.truevisionnews.com)ഇനി വസ്ത്രങ്ങൾ വമ്പൻ വിലക്കുറവിൽ. പ്രൈം ഉപഭോക്താക്കൾക്ക് വർഷത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാനുള്ള അവസരം ഒരുക്കിക്കൊണ്ട് ആമസോണിന്റെ പ്രൈം ഡേ സെയിൽ വരുന്നു. ജൂലൈ 12 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ മനസിനിണങ്ങിയ ഉത്പന്നങ്ങൾ വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ബ്രാൻഡഡ്, പ്രീമിയം ബ്രാൻഡഡ് ഉത്പന്നങ്ങൾ വിശ്വസിക്കാനാവാത്ത വിലക്കുറവിൽ പ്രൈം ഡേയിൽ സ്വന്തമാക്കാം.

1500നു മുകളിൽ ടോപ് ബ്രാൻഡുകളിൽ നിന്നുള്ള ലേറ്റസ്റ്റ് ട്രെൻഡിങ് വസ്ത്രങ്ങൾക്ക് 50 മുതൽ 80 ശതമാനം വരെ വിലക്കുറവ് ഉണ്ടാകും. ഇൻഡോ എറ, ലിബാസ്, ഒറേലിയ, ഡബ്ലിയു ഫോർ വുമൺ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള കുർത്തകളും കുർത്ത സെറ്റുകളും വൻ ലാഭത്തിൽ പ്രൈം ഡേ സെയിലിൽ ലഭ്യമാകും.

ബേവക്കൂഫ്, സിംബൽ പ്രീമിയം, വെറോ മോഡ, ടോക്കിയോ ടാക്കീസ്, വാൻ ഹ്യൂസൻ തുടങ്ങിയ ബ്രാൻഡുകൾ സ്ത്രീകൾക്കായി ഒരുക്കിയിരിക്കുന്ന വെസ്റ്റേൺ വെയറുകളുടെ നീണ്ട നിരയിൽ നിന്നും അനുയോജ്യമായവ കുറഞ്ഞ വിലയിൽ തന്നെ വാങ്ങാം. സ്വേൺ ഓഫ്, അഖിലം, മനോഹാരി തുടങ്ങിയ സാരി ബ്രാൻഡുകളും പ്രൈം ഡേ സെയിലിന്റെ ഭാഗമായിട്ടുണ്ട്.

സിൽക്ക് ബ്ലെൻഡ്, ജോർജറ്റ്, ഷിഫോൺ, ലിനൻ സാരികൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണിത്. ക്ലോവിയ, ഇനാമർ, എന്നിവയ്ക്ക് പുറമേ ആമസോൺ ബ്രാൻഡും സ്ത്രീകൾക്കുള്ള അടിവസ്ത്രങ്ങൾ വമ്പിച്ച വിലക്കുറവിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട്.

പുരുഷന്മാർക്കുള്ള ഫോർമൽ, കാഷ്വൽ, എത്നിക് വെയർ, സ്പോർട്ട്സ് വെയർ വസ്ത്രങ്ങൾക്കും പ്രൈം ഡേയിൽ 80 ശതമാനം വരെ വിലക്കുറവ് ഉണ്ടാകും. പീറ്റർ ഇംഗ്ലണ്ട്, വാൻ ഹ്യൂസൻ, പാർക്ക് അവന്യു, പ്യൂമ, അലൻ സോളി തുടങ്ങിയ മുൻനിര ബ്രാൻഡുകൾ എല്ലാം ഡീലിന്റെ ഭാഗമാണ്. വിശേഷാവസരങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ലോങ്ങ് കുർത്തകൾ ഷോർട്ട് കുർത്തകൾ, കുർത്ത പൈജാമ സെറ്റുകൾ, നെഹ്റു ജാക്കറ്റ്, ധോത്തി എന്നിവയും ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം.

അഡിഡാസ്, പ്യൂമ, നൈക്ക് തുടങ്ങിയ സ്പോർട്സ് വെയർ ബ്രാൻഡുകൾ ഉത്പന്നങ്ങൾ പകുതിയിൽ താഴെ വിലയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ടോപ്പുകൾ, ടീഷർട്ടുകൾ, പോളോകൾ എന്നിവ അണ്ടർ 299 വിഭാഗത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു.

സ്ത്രീകൾക്കുള്ള ഫൂട്‍വെയറുകൾക്കും 50 മുതൽ 80 ശതമാനം വരെ വിലക്കുറവ് ഉണ്ടാകും. നിത്യോപയോഗത്തിനുള്ള ഫാഷൻ സാൻഡലുകൾ, ലെതർ ചെരിപ്പുകൾ, കാഷ്വൽ- സെമി ഫോർമൽ ചെരിപ്പുകൾ, പെൻസിൽ ഹീൽ - ബ്ലോക്ക് ഹീൽ ചെരുപ്പുകൾ, ഫോർമൽ ഷൂസുകൾ എന്നിവയെല്ലാം ഏറ്റവും കുറഞ്ഞ വിലയിലാണ് പ്രൈം ഡേയിൽ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

പുരുഷന്മാർക്കുള്ള ഫ്ലിപ് ഫ്ലോപ്പുകൾ, സ്പോർട്സ് സാൻഡലുകൾ, ഫോർമൽ ഷൂസുകൾ, കാഷ്വൽ സാൻഡലുകൾ , ക്ലോഗ് എന്നിവയും പകുതിയിൽ താഴെ വിലയിലാണ് ലഭ്യമാകുന്നത്. വുഡ്‍ലാൻഡ്, ബാറ്റ, പ്യൂമ , റീബോക്ക്, അഡിഡാസ്, സ്കെച്ചേഴ്സ്, ക്രോക്സ് എന്നിങ്ങനെ മുൻ നിര ബ്രാൻഡുകൾ എല്ലാം ഡീലിന്റെ ഭാഗമാകുന്നുണ്ട്.

Amazon Prime Day sale starts from July 12th

Next TV

Related Stories
ഇനി സ്റ്റൈലിഷായി തിളങ്ങാം; വസ്ത്രങ്ങൾക്കൊക്കെ വമ്പൻ ഓഫാറുകളുമായി ആമസോൺ

Jul 25, 2025 04:22 PM

ഇനി സ്റ്റൈലിഷായി തിളങ്ങാം; വസ്ത്രങ്ങൾക്കൊക്കെ വമ്പൻ ഓഫാറുകളുമായി ആമസോൺ

കിഡ്സ് ഫാഷനുകളും ആക്സസറികളും വമ്പിച്ച വിലക്കുറവിൽ എത്തിക്കുകയാണ്...

Read More >>
തിരിച്ചു വരവിന്റെ സൗന്ദര്യം; പാരമ്പര്യത്തിൻ്റെ പുത്തൻ ഭംഗിയുമായി 'ഹെലിക്‌സ് ബുഗാഡി'യുടെ സ്റ്റൈലൻ തിരിച്ചുവരവ്

Jul 23, 2025 06:55 PM

തിരിച്ചു വരവിന്റെ സൗന്ദര്യം; പാരമ്പര്യത്തിൻ്റെ പുത്തൻ ഭംഗിയുമായി 'ഹെലിക്‌സ് ബുഗാഡി'യുടെ സ്റ്റൈലൻ തിരിച്ചുവരവ്

പാരമ്പര്യത്തിൻ്റെ പുത്തൻ ഭംഗിയുമായി 'ഹെലിക്‌സ് ബുഗാഡി'യുടെ സ്റ്റൈലൻ...

Read More >>
ആൺകുട്ടികളെ ആകർഷിക്കുന്ന 'മനു അങ്കിൾ'; എൺപതുകളിലെ ഫാഷൻ, പുതിയ തലമുറയുടെ സ്റ്റൈൽ ഐക്കൺ

Jul 22, 2025 06:01 PM

ആൺകുട്ടികളെ ആകർഷിക്കുന്ന 'മനു അങ്കിൾ'; എൺപതുകളിലെ ഫാഷൻ, പുതിയ തലമുറയുടെ സ്റ്റൈൽ ഐക്കൺ

ആൺകുട്ടികളെ ആകർഷിക്കുന്ന 'മനു അങ്കിൾ', പുതിയ തലമുറയുടെ സ്റ്റൈൽ...

Read More >>
ഇത് കൊള്ളാലോ ...! സോഫ കവറില്‍ നിന്ന് ഒരു വസ്ത്രം, വൈറലായി വീഡിയോ

Jul 22, 2025 03:08 PM

ഇത് കൊള്ളാലോ ...! സോഫ കവറില്‍ നിന്ന് ഒരു വസ്ത്രം, വൈറലായി വീഡിയോ

സോഫ കവറില്‍ നിന്ന് ഒരു വസ്ത്രം, വൈറലായി...

Read More >>
'സന്ദൂർ മമ്മി'; മിസിസ് എര്‍ത്ത് കിരീടമണിഞ്ഞ് കണ്ണൂരിലെ രണ്ട് മക്കളുടെ അമ്മയായ മിലി ഭാസ്‌കര്‍

Jul 20, 2025 06:15 PM

'സന്ദൂർ മമ്മി'; മിസിസ് എര്‍ത്ത് കിരീടമണിഞ്ഞ് കണ്ണൂരിലെ രണ്ട് മക്കളുടെ അമ്മയായ മിലി ഭാസ്‌കര്‍

മിസിസ് എര്‍ത്ത് കിരീടമണിഞ്ഞ് കണ്ണൂരിലെ രണ്ട് മക്കളുടെ അമ്മയായ മിലി...

Read More >>
Top Stories










//Truevisionall