(truevisionnews.com)ഫോട്ടോഷൂട്ടിലൂടെ ശ്രദ്ധ നേടുന്ന താരമാണ് അഹാന കൃഷ്ണ. ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ അഹാന പങ്കുവച്ച ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്. കോഫി ബ്രൗൺ കോഡ് സെറ്റാണ് അഹാനയുടെ ഔട്ട്ഫിറ്റ്.
വസ്ത്രത്തിനു കോൺട്രാസ്റ്റായി ഗോൾഡൻ ആക്സസറീസാണ് ഉപയോഗിച്ചിരിക്കുന്നത്. ഹെവി വളകളും വലിയ റിങ് കമ്മലുമാണ്. ഫോർമല്‍ മേക്കപ്പാണ്. ബ്രൗൺ ഷെയ്ഡ് ലിപ്സ്റ്റിക്. അപ്പർ ഐ മേക്കപ്പാണ്. വേവി ഹെയർസ്റ്റൈൽ
.gif)

സമൂഹമാധ്യമത്തില്‍ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ ശ്രദ്ധനേടി. അഹാനയുടെ പുതിയ ലുക്കിനെ പ്രശംസിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തി. അഹാനയുടെ മുടി വളരെ മനോഹരമായിരിക്കുന്നു എന്നാണ് ചിത്രത്തിനു താഴെ പലരും കമന്റ് ചെയ്തത്. രണ്ടാമത്തെ ചിത്രത്തിൽ ഇഷാനിയെ പോലെയും മൂന്നാമത്തേതിൽ അമ്മ സിന്ധുവിനെ പോലെയുമുണ്ടെന്നാണ് ചിലരുടെ അഭിപ്രായം. ‘ഓമിയുടെ കൂൾ വല്യമ്മ’ എന്നിങ്ങനെയും കമന്റുകൾ എത്തി.
ഇൻസ്റാഗ്രാമിലും യുട്യൂബിലും നിരവധി ഫോളോവേർസ് ഉള്ള നടിയാണ് അഹാന കൃഷ്ണ. പല വീഡിയോയും ട്രെൻഡിങ്ങിലാണ് ഉണ്ടാവാറുള്ളത്. ഇപ്പോൾ അഹാനയുടെ അനിയത്തി ദിയ കൃഷ്ണയ്ക്ക് ഒരു കുഞ്ഞ് ജനിച്ചിരിക്കുകയാണ്. കുഞ്ഞ് ജനിച്ചതിനു ശേഷമുള്ള സന്തോഷം പങ്കുവച്ചുള്ള വീഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്
Ahaana Krishna in a stylish outfit photoshoot fashion
