#fashion | വ്യാജന്മാരെ സൂക്ഷിക്കുക; നൈക്കിൻ്റെ ഒറിജിനല്‍ തിരിച്ചറിയാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

#fashion |  വ്യാജന്മാരെ സൂക്ഷിക്കുക; നൈക്കിൻ്റെ ഒറിജിനല്‍ തിരിച്ചറിയാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
Dec 25, 2024 03:24 PM | By Athira V

( www.truevisionnews.com) ദിനംപ്രതി വിപണിയില്‍ അനവധി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വേണ്ടി തയ്യാറാകുകയാണ്. ബ്രാന്‍ഡഡ് സാധനങ്ങളും വിപണിയിലുണ്ട്. എന്നാല്‍ ബ്രാന്‍ഡഡ് വസ്തുക്കള്‍ക്കൊപ്പം നിരവധി വ്യാജന്മാരും വിപണിയിലെത്തുന്നുണ്ട്. ഇത്തരം വ്യാജന്മാരില്‍ പലയാളുകളും വീണു പോകുന്നുമുണ്ട്.

ഇത്തരത്തില്‍ വ്യാജന്മാരില്‍ മുന്‍പന്തിയിലുള്ള ഒന്നാണ് നൈക്ക് എയര്‍ഫോഴ്‌സ് 1 സ്‌നീക്കര്‍ഹെഡ്‌സ്.

നൈക്കിന്റേതെന്ന് തോന്നിപ്പിക്കുന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഈ വ്യാജന്മാരില്‍ വീഴാതെ ശരിയായ നൈക്ക് എയര്‍ഫോഴ്‌സ് എങ്ങനെ കണ്ടെത്താമെന്ന് നമുക്ക് നോക്കാം.

ഷൂ വ്യാജനാണോ അല്ലയോ എന്ന് ബോക്‌സ് പരിശോധിച്ചാല്‍ നമുക്ക് വ്യക്തമാകും. ശരിയായ എയര്‍ഫോഴ്‌സ് 1 ഹോക്‌സില്‍ കൃത്യമായ ലോഗോയുണ്ടാകും.

മാത്രവുമല്ല, ഉയര്‍ന്ന ഗുണനിലവാരമുള്ള പെയിന്റിങ്ങുകളും സ്‌നീക്കേര്‍സിന്റെ പ്രത്യേകതകള്‍ വ്യക്തമാക്കുന്ന ലേബലുകളുമുണ്ടാകും. തെറ്റായ ലോഗോയും ലേബലുമാണെങ്കില്‍ അത് വ്യാജനായിരിക്കും.

ഒറിജിനല്‍ നൈക്ക് എയര്‍ഫോഴ്‌സ് 1ന് വേണ്ടി ഏറ്റവും ഗുണനിലവാരമുള്ള വസ്തുക്കളാണുപയോഗിക്കുന്നത്. എല്ലാ എയര്‍ഫോഴ്‌സ് 1നും ഷൂ ബോക്‌സിന് തുല്യമായ സ്‌റ്റോക്ക് കീപ്പിങ് യൂണിറ്റ് (എസ്‌കെയു) ഉണ്ടായിരിക്കും. എപ്പോഴും ഇവ രണ്ടും തുല്യമാണോ എന്ന് പരിശോധിക്കണം. അല്ലെങ്കില്‍ അത് വ്യാജമായിരിക്കും.

നൈക്ക് എയര്‍ഫോഴ്‌സ് 1ല്‍ പ്രധാനമായും എയര്‍ കുഷ്യനിങ് ഉണ്ടാകും. മാത്രവുമല്ല, ധരിക്കുമ്പോള്‍ നല്ല സുഖവുമുണ്ടാകും. എന്നാല്‍ വ്യാജ നൈക്ക് ധരിക്കുമ്പോള്‍ തന്നെ നമുക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

അതുകൊണ്ട് വലിയ വില നല്‍കി സാധനങ്ങള്‍ വിപണിയില്‍ നിന്ന് വാങ്ങുമ്പോള്‍ തന്നെ വ്യാജനാണോ ഒറിജിനലാണോയെന്ന് മനസിലാക്കേണ്ടത് നിര്‍ബന്ധമാണ്.

#Beware #liars #Nike #original #can #be #identified #paying #attention #these #things

Next TV

Related Stories
#fashion | 'പതിവില്‍ നിന്നും വ്യത്യസ്തമായി'; സാരിയിൽ സുന്ദരിയായി ആര്യ

Dec 23, 2024 02:34 PM

#fashion | 'പതിവില്‍ നിന്നും വ്യത്യസ്തമായി'; സാരിയിൽ സുന്ദരിയായി ആര്യ

ഇന്ന് സെലിബ്രേറ്റികള്‍ അടക്കം വിവാഹത്തിനുവേണ്ടി വസ്ത്രം തേടി ആര്യയിലേക്ക് എത്തുന്നതാണ് ഏറ്റവും ശ്രദ്ധേയമായ...

Read More >>
#fashion | തൂവെള്ള സാരിയില്‍ തിളങ്ങി ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍

Dec 18, 2024 01:46 PM

#fashion | തൂവെള്ള സാരിയില്‍ തിളങ്ങി ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍

ഡിസംബർ 13 ന് നടന്ന മെഗാ ഈവന്‍റിന്‍റെ ഉദ്ഘാടനത്തിനായി കപൂര്‍ കുടുംബം മുഴുവൻ ഒത്തുചേർന്നു. അക്കൂട്ടത്തില്‍ ഷോ കൊണ്ടുപോയത് ആലിയ...

Read More >>
#fashion | സാരികൾ എന്നും പുതുമയോടെ വേണോ? ഇങ്ങനെ സൂക്ഷിച്ചോളൂ...

Dec 16, 2024 01:39 PM

#fashion | സാരികൾ എന്നും പുതുമയോടെ വേണോ? ഇങ്ങനെ സൂക്ഷിച്ചോളൂ...

ഏറ്റവും വില കൂടുതലുള്ള വസ്ത്ര ഇനം എന്ന് വേണമെങ്കിൽ സാരിയെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെ കൂടുതൽ വില കൊടുത്ത് വാങ്ങുന്ന സാരികളുടെ ഗുണനിലവാരവും...

Read More >>
#fashion | മീനിനെ കൊണ്ട് ഇങ്ങനെയും പറ്റുമോ? 'ഏറ്റവും പുതിയ ഫാഷൻ' ; വൈറലാക്കി നെനാവത് തരുൺ

Dec 14, 2024 12:41 PM

#fashion | മീനിനെ കൊണ്ട് ഇങ്ങനെയും പറ്റുമോ? 'ഏറ്റവും പുതിയ ഫാഷൻ' ; വൈറലാക്കി നെനാവത് തരുൺ

ആളുകൾക്കിടയിൽ കൗതുകമുണർത്തുന്ന പല ഫാഷൻ രീതികൾ കൊണ്ടും അദ്ദേഹം ഇൻ്റർനെറ്റിനെ അമ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ അദ്ദേഹത്തിൻ്റെ അത്തരത്തിലൊരു...

Read More >>
#Angelinajolie | നഗ്നപാദയായി കറുപ്പ് മെർമെയ്ഡ് ഗൗണിൽ ആഞ്ജലീന ജോളി; പുതിയ ഫാഷൻ സ്റ്റേറ്റ്മെന്റാണോ എന്ന് ആരാധകർ

Dec 7, 2024 10:42 PM

#Angelinajolie | നഗ്നപാദയായി കറുപ്പ് മെർമെയ്ഡ് ഗൗണിൽ ആഞ്ജലീന ജോളി; പുതിയ ഫാഷൻ സ്റ്റേറ്റ്മെന്റാണോ എന്ന് ആരാധകർ

പത്തുവർഷങ്ങൾക്കിപ്പുറമാണ് ഒരു ടെലിവിഷൻ പരിപാടിയിൽ ആഞ്ജലീന ജോളി പങ്കെടുക്കുന്നത്....

Read More >>
#fashion |  സ്ലീവ് ലെസ് വെൽവെറ്റ് ബോഡികോണിൽ തിളങ്ങി ഹണി റോസ്

Dec 5, 2024 10:45 AM

#fashion | സ്ലീവ് ലെസ് വെൽവെറ്റ് ബോഡികോണിൽ തിളങ്ങി ഹണി റോസ്

ഹണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ ആരാധകർ...

Read More >>
Top Stories