എറണാകുളം: ( www.truevisionnews.com ) അയ്യങ്കാവിൽ മൂന്നു കാറും ഒരു ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ആറുപേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. കോതമംഗലം ഭാഗത്തേക്ക് വന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് അമിതവേഗതയിലെത്തിയ ഇന്നോവ എതിർദിശയിൽ വന്ന ഒരു കാറിലേക്കും ഓട്ടോറിക്ഷയിലേക്കും മറ്റൊരു കാറിലേക്കും ഇടിച്ചു കയറി. ഒരു സ്കൂട്ടറും അപകടത്തിൽപ്പെട്ടു.
.gif)

മറ്റൊരു സംഭവത്തിൽ മലപ്പുറം മങ്കടയിൽ തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം . മങ്കട കർക്കിടകത്ത് ഇന്ന് രാവിലെയോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവർ വെള്ളില സ്വദേശി നൗഫൽ ( 40 ) ആണ് മരിച്ചത് . തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാർക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫൽ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Accident involving three cars, an autorickshaw and a scooter in Ayyankavu
