മുംബൈ: (truevisionnews.com) മുംബൈയിൽ ബസ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമിടയിലേക്ക് ഇടിച്ചുകയറി 7 പേർ മരിച്ച അപകടത്തിലെ മുറിവുണങ്ങും മുൻപ് രാജ്യത്തെയാകെ നാണക്കേടിലാക്കി ഒരു വീഡിയോ ദൃശ്യം.
ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ കൈയിൽ നിന്ന് ഒരാൾ സ്വർണ്ണ വളകൾ ഊരിയെടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.
49 പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.45-ഓടെയായിരുന്നു മുംബൈ കുര്‍ള വെസ്റ്റില്‍ അപകടമുണ്ടായത്.
അപകടം നടന്ന് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന മോഷണം നടന്നത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ വലതുകൈയ്യിലുണ്ടായിരുന്ന മൂന്ന് സ്വർണ്ണ വളകളാണ് മോഷണം പോയത്.
മരിച്ച് കിടക്കുന്ന സ്ത്രീയുടെ കൈയ്യിൽ നിന്നും നീല നിറത്തിലുള്ള ഹെൽമറ്റ് ധരിച്ച ഒരു പുരുഷൻ സ്വർണ്ണ വളകൾ ഒന്നൊന്നായി മോഷ്ടിക്കുന്നതിന്‍റെ വീഡിയോ പുറത്ത് വന്നു. രണ്ട് പേർ ഇയാളെ കവർ ചെയ്ത് നിൽക്കുന്നുണ്ട്. ഇവരുടെ സഹായത്തോടെയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിഗ നിഗമനം.
ബസ് അപകടത്തിൽ മരിച്ച ഫാത്തിമ കനിസ് അൻസാരി (55)യുടെ വളകളാണ് മോഷണം പോയത്. ഫാത്തിമയുടെ മൊബൈലും ഇവർ തട്ടിയെടുത്തിട്ടുണ്ട്.
'അവളുടെ മൊബൈൽ' എന്‍റെ പക്കലുണ്ട് എന്ന് മൂന്ന് പേരിൽ ഒരാൾ പറയുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. മോഷണ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ കുർള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#Man #blue #helmet #stole #gold #bangles #woman #who #died #bus #crash #probe