പാലക്കാട്: (truevisionnews.com) പനയംപാടത്തെ അപകടത്തിന്റെ നടുക്കം മാറാതെ നാട്. ഉറ്റകൂട്ടുകാരികളായ നാല് വിദ്യാർത്ഥികൾക്കാണ് ഇന്ന് വൈകുന്നേരം ഉണ്ടായ ലോറി അപകടത്തിൽ ജീവൻ പൊലിഞ്ഞത് .
കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ആയിഷ, ഇർഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.
നാലുപേരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും.
നാളെ രാവിലെ ആറിന് മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങും. രാവിലെ ഏഴ് മുതൽ 8.30വരെ കരിമ്പ സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും. 8.30ന് മൃതദേഹം കുട്ടികളുടെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും.
ഇന്ന് വൈകിട്ട് കുട്ടികൾ സ്‌കൂളിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ലോറി ഇടിച്ചുകയറിയത്. രണ്ട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു ലോറി കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു.
അമിതവേഗതയാണ് അപകടത്തിന് കാരണമെന്നും പനയംപാടം സ്ഥിരം അപകട മേഖലയാണെന്നും നാട്ടുകാർ ആരോപിച്ചു.
അപകടം നടന്നയുടനെ നാട്ടുകാർ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പാലക്കാട് ജില്ലാ കലക്ടർക്ക് നിർദേശം നൽകി.
#Panayampadam #accident #All #four #close #friends #dead #students' #bodies #received #relatives #tomorrow