#Ganeshkumar | സ്പീഡ് ഗവേണർ അഡ്ജസ്റ്റ് ചെയ്യുന്ന പ്രവണത വർധിക്കുന്നുണ്ട്; കർശനമായ പരിശോധന നടത്തും -ഗതാഗതമന്ത്രി

#Ganeshkumar | സ്പീഡ് ഗവേണർ അഡ്ജസ്റ്റ് ചെയ്യുന്ന പ്രവണത വർധിക്കുന്നുണ്ട്; കർശനമായ പരിശോധന നടത്തും -ഗതാഗതമന്ത്രി
Dec 12, 2024 09:44 PM | By Jain Rosviya

തിരുവനന്തപുരം: സ്‌കൂൾ സമയത്ത് ടിപ്പർ ലോറികൾക്കുള്ള നിരോധനം ഇപ്പോഴും തുടരുന്നുണ്ടെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാർ.

സ്പീഡ് ഗവേണർ ഊരിമാറ്റുകയോ അഡ്ജസ്റ്റ് ചെയ്യുകയോ ചെയ്യുന്ന പ്രവണത വർധിക്കുന്നുണ്ട്. അത് കർശനമായി പരിശോധിച്ചുവരികയാണ്. തൃശൂർ-പാലക്കാട്-എറണാകുളം റോഡ് നല്ല റോഡാണ്. അവിടെ അമിതവേഗതക്കായി സ്പീഡ് ഗവേണർ ഊരിയിടുന്നത് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് അപകടത്തിൽ കുട്ടികൾ മരിക്കാനിടയായ സാഹചര്യം പരിശോധിക്കും. ട്രാൻസ്‌പോർട്ട് കമ്മീഷണർ നാളെ അവിടെ സന്ദർശിക്കും.

മദ്യപിച്ചാണ് പലരും വാഹനമോടിക്കുന്നത്. ഹെൽമറ്റില്ലാതെ മൂന്നുപേർ ബൈക്കിൽ പോകുന്ന നിരവധി സംഭവങ്ങളുണ്ട്. എല്ലാം കണ്ടെത്തി പിഴ ചുമത്താനാവില്ല. ആളുകൾ സ്വയം ബോധവാൻമാരാവണം. എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നതിൽ ആളുകൾക്ക് സ്വയം നിയന്ത്രണം വേണമെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് പനയംപാടത്ത് ഇന്ന് ലോറി സ്‌കൂൾ കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ചിരുന്നു. കുട്ടികൾ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോൾ രണ്ട് ലോറികൾ കൂട്ടിയിടിച്ച് ഒരു ലോറി കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു.

കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളാണ് മരിച്ചത്. പനയംപാടം സ്ഥിരം അപകടമേഖലയാണെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. എന്നാൽ ഇങ്ങനെയൊരു പരാതി മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിട്ടില്ല എന്നായിരുന്നു ഗതാഗതമന്ത്രിയുടെ പ്രതികരണം.

#tendency #adjust #speed #governor #increasing #Strict #inspection #done #TransportMinister

Next TV

Related Stories
#MannarkkadAccident | 'ലോറി മറിയുമ്പോള്‍ കുഴിയിലേക്ക് ചാടാൻ സമയം കിട്ടി; അവർക്ക് രക്ഷപ്പെടാനുള്ള സമയം കിട്ടിയില്ല', കല്ലടിക്കോട് അപകടത്തിൽ നിന്ന് ഞെട്ടൽ മാറാതെ അജ്ന

Dec 12, 2024 10:46 PM

#MannarkkadAccident | 'ലോറി മറിയുമ്പോള്‍ കുഴിയിലേക്ക് ചാടാൻ സമയം കിട്ടി; അവർക്ക് രക്ഷപ്പെടാനുള്ള സമയം കിട്ടിയില്ല', കല്ലടിക്കോട് അപകടത്തിൽ നിന്ന് ഞെട്ടൽ മാറാതെ അജ്ന

അവരുടെ സാധനങ്ങളെല്ലാം എന്‍റെ ബാഗിലായിരുന്നു. അജ്ന ഷെറിന്‍റെ ബന്ധുകൂടിയായ ഇര്‍ഫാനയും അപകടത്തിൽ...

Read More >>
#Accident | കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച്‌ അപകടം; യാത്രക്കാരായ നിരവധി പേർക്ക് പരിക്ക്

Dec 12, 2024 10:34 PM

#Accident | കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച്‌ അപകടം; യാത്രക്കാരായ നിരവധി പേർക്ക് പരിക്ക്

രാവിലെ കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നും കായംകുളത്തെക്ക് വന്ന കെഎസ്ആർടിഎസ് ഓർഡിനറി...

Read More >>
#Iffk | ചലച്ചിത്ര രം​ഗത്തെ മഹാപ്രതിഭകളുടെ ഓർമ്മയിൽ സ്‌മൃതിദീപ പ്രയാണം; നെയ്യാറ്റിൻകരയിൽ തുടങ്ങി തിരുവനന്തപുരത്ത് സമാപനം

Dec 12, 2024 10:23 PM

#Iffk | ചലച്ചിത്ര രം​ഗത്തെ മഹാപ്രതിഭകളുടെ ഓർമ്മയിൽ സ്‌മൃതിദീപ പ്രയാണം; നെയ്യാറ്റിൻകരയിൽ തുടങ്ങി തിരുവനന്തപുരത്ത് സമാപനം

നെയ്യാറ്റിൻകരയിൽ മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിന്റെ സ്‌മൃതികുടീരത്തിന് മുന്നിൽ നിന്നാണ് യാത്രയ്ക്ക്...

Read More >>
#holiday | ചക്കുളത്തുകാവ് പൊങ്കാല; സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ  അവധി

Dec 12, 2024 10:18 PM

#holiday | ചക്കുളത്തുകാവ് പൊങ്കാല; സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കളക്ടർ‌...

Read More >>
#Childmarriage | വർക്കലയിൽ ശൈശവ വിവാഹം; നവവരൻ പോക്സോ കേസിൽ അറസ്റ്റിൽ

Dec 12, 2024 09:57 PM

#Childmarriage | വർക്കലയിൽ ശൈശവ വിവാഹം; നവവരൻ പോക്സോ കേസിൽ അറസ്റ്റിൽ

വർക്കല സ്വദേശിനിയായ 17കാരിയെ വിവാഹം ചെയ്തതിനാണ് നവവരൻ...

Read More >>
Top Stories