സുന്ദർഗഢ് (ഒഡിഷ): (truevisionnews.com) പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ഇരയെ കൊലപ്പെടുത്തി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. പ്രതിയായ കുനു കിസാൻ ആണ് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം കൊല നടത്തിയത്.
പെൺകുട്ടിയുടെ ശരീരം പ്രതി ഛിന്നഭിന്നമാക്കുകയും അവശിഷ്ടങ്ങൾ ഒന്നിലധികം സ്ഥലങ്ങളിൽ തള്ളുകയും ചെയ്തുവെന്ന് പിടിയിലായ പ്രതി പോലീസിനോട് പറഞ്ഞു.
ഝാർസുഗുഡയിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി റൂർക്കലയിൽ വെച്ചാണ് കൊലപ്പെടുത്തിയത്.
മൃതദേഹം ബ്രാഹ്മണി നദിയിൽ തള്ളിയതായി ആദ്യം പ്രതി പറഞ്ഞെങ്കിലും പിന്നീട് ഹനുമാൻ ബട്ടിക-തർക്കെര അണക്കെട്ടിന് സമീപമുള്ള ചളി നിറഞ്ഞ പ്രദേശത്ത് ശരീരഭാഗങ്ങൾ ഉപേക്ഷിച്ചതായി സമ്മതിക്കുകയായിരുന്നുവെന്ന് വെസ്റ്റേൺ റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് ഹിമാൻഷു ലാൽ പറഞ്ഞു.
പോക്‌സോ നിയമപ്രകാരമുള്ള ശിക്ഷ ഒഴിവാക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രതി സമ്മതിച്ചു. റൂർക്കലയിൽ വച്ച് പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി നദിയിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് വിശദീകരിച്ചു.
#accused #rape #case #killed #girl #after #being #released #bail