#heavyrain | കനത്ത മഴ തുടരുന്നു; 16 ജില്ലകളിൽ ഓറഞ്ച് അലെർട്ട്, വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് 13കാരൻ മരിച്ചു

#heavyrain  |  കനത്ത മഴ തുടരുന്നു; 16 ജില്ലകളിൽ ഓറഞ്ച് അലെർട്ട്, വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് 13കാരൻ മരിച്ചു
Dec 12, 2024 01:26 PM | By Susmitha Surendran

ചെന്നൈ: (truevisionnews.com) തമിഴ്നാട്ടിൽ പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ചെന്നൈ ഉൾപ്പെടെ 16 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഈറോഡ്, സേലം അടക്കം 17 ജില്ലകളിൽ യെല്ലോ ആലർട്ടും നിലവിലുണ്ട്. ചെന്നൈ, വിഴുപുരം, കടലൂർ അടക്കം 12 ജില്ലകളിൽ ഇന്ന് സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.

പുതുച്ചേരിയിലും കാരയ്ക്കലൂം ഓറഞ്ച് അലർട്ട് ആണ്. ഇവിടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി.

അതേസമയം തമിഴ്നാട്ടിൽ മഴക്കെടുതിയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാഗപട്ടണത്ത് വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് 13കാരനാണ് മരിച്ചത്.

എട്ടാം ക്ലാസ് വിദ്യാർത്ഥിയായ കവിയഴകൻ ആണ്‌ മരിച്ചത്. കവിയഴകന്റെ അച്ഛനമ്മമാരും സഹോദരിയും പരിക്കേറ്റ് ആശുപത്രിയിലാണ്. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്നു 15 വിമാനങ്ങൾ വൈകി.

സംസ്ഥാനത്ത് 135 സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചില പ്രദേശങ്ങളിൽ മരങ്ങൾ വീണ് ഗതാഗതം തടസപ്പെടുകയും ചെയ്തിട്ടുണ്ട്. ചെന്നൈയിലെ പഴവന്താങ്കൽ സബ് വേ അടച്ചു. പല സ്ഥലങ്ങളിൽ വാഹന ഗതാഗതത്തെ വെള്ളക്കെട്ട് ബാധിച്ചിട്ടുണ്ട്.

#Heavy #rain #continues #many #places #TamilNadu.

Next TV

Related Stories
വിവാഹ ഘോഷയാത്രയ്‌ക്ക് ജാതിപരമായ എതിർപ്പ്;  ദളിത് വരന് സുരക്ഷയൊരുക്കി 200 പോലീസുകാര്‍

Jan 23, 2025 08:55 AM

വിവാഹ ഘോഷയാത്രയ്‌ക്ക് ജാതിപരമായ എതിർപ്പ്; ദളിത് വരന് സുരക്ഷയൊരുക്കി 200 പോലീസുകാര്‍

'വിവാഹ ഘോഷയാത്രയിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടാകാമെന്ന് ഒരു കുടുംബം പോലീസിനോട് ആശങ്ക...

Read More >>
തീ പിടിച്ചെന്ന് അഭ്യൂഹം, എടുത്ത് ചാടിയത് മറ്റൊരു തീവണ്ടിയുടെ മുന്നിലേക്ക്; മരണം 11 ആയി

Jan 22, 2025 09:07 PM

തീ പിടിച്ചെന്ന് അഭ്യൂഹം, എടുത്ത് ചാടിയത് മറ്റൊരു തീവണ്ടിയുടെ മുന്നിലേക്ക്; മരണം 11 ആയി

സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം പറയുന്നു. ദുരന്തത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മധ്യ റെയിൽവേയും...

Read More >>
സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; കണ്ണൂർ സ്വദേശിയായ യുവതിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ

Jan 22, 2025 07:30 PM

സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; കണ്ണൂർ സ്വദേശിയായ യുവതിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ

യുവതി നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ്, രാവിലെ ബംഗ്ലൂരുവിലെ ഹോട്ടലിൽ നിന്നാണ് കസ്റ്റഡിയിൽ ഇയാളെ...

Read More >>
 പുക ഉയരുന്നത് കണ്ട് തീവണ്ടിയിൽ നിന്ന് ചാടി; എതിർദിശയിൽ വന്ന എക്‌സ്പ്രസ് ഇടിച്ച് എട്ട് യാത്രക്കാർക്ക് ദാരുണാന്ത്യം

Jan 22, 2025 07:26 PM

പുക ഉയരുന്നത് കണ്ട് തീവണ്ടിയിൽ നിന്ന് ചാടി; എതിർദിശയിൽ വന്ന എക്‌സ്പ്രസ് ഇടിച്ച് എട്ട് യാത്രക്കാർക്ക് ദാരുണാന്ത്യം

രക്ഷപ്പെടാനുള്ള ശ്രമത്തിൽ തിടുക്കത്തിൽ ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന്...

Read More >>
വിദ്യാർത്ഥികൾ സ‍ഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, നാല് മരണം

Jan 22, 2025 03:29 PM

വിദ്യാർത്ഥികൾ സ‍ഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, നാല് മരണം

നരഹരി ക്ഷേത്രത്തിൽ മന്ത്രാലയ സംസ്‌കൃത പാഠശാലയിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ആര്യവന്ദൻ (18), സുചീന്ദ്ര (22), അഭിലാഷ് (20), ഡ്രൈവർ ശിവ (24) എന്നിവരാണ്...

Read More >>
മാൻഹോളിനുള്ളിൽ ശുചീകരണ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു; മുഖ്യമന്ത്രിയുടെ പരിപാടി മാറ്റി

Jan 22, 2025 11:48 AM

മാൻഹോളിനുള്ളിൽ ശുചീകരണ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു; മുഖ്യമന്ത്രിയുടെ പരിപാടി മാറ്റി

ജോലിക്കിടയിൽ മാൻ ഹോളിന് ഉള്ളിൽ നിന്നും വിഷവാതകം നിറഞ്ഞ പുക ഉയരുകയും അത് ശ്വസിച്ച ചിരാഗിന്റെയും ജയേഷിന്റെയും ബോധം പോവുകയും...

Read More >>
Top Stories