പാലക്കാട്: ( www.truevisionnews.com ) പാലക്കാട് കരിമ്പയില്‍ ലോറി മറിഞ്ഞ് നാല് കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ അനുശോചനമറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
അങ്ങേയറ്റം ദുഖകരമായ സംഭവമാണെന്നും കുടുബത്തിന്റെ ബന്ധുക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് നാട്ടുകാര്‍ക്ക് വലിയ പരാതികളുണ്ടെന്നും ഇക്കാര്യം സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചിരുന്നു.
നാല് കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമായ സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിക്കേറ്റ എല്ലാ കുട്ടികള്‍ക്കും അടിയന്തര ചികിത്സ നല്‍കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് വൈകിട്ട് 3.45 ഓടെയാണ് അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ നിയന്ത്രണംവിട്ടുവന്ന സിമന്റ് ലോറി ഇവരുടെ ദേഹത്തേയ്ക്ക് മറിയുകയായിരുന്നു.
ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.
സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണ് കല്ലടിക്കോട്. നടപടിവേണമെന്നാവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.
#Government #take #omplaints #locals #seriously #Oppositionleader #condoles #Kalladikodeaccident