ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയിൽ അല്പം മധുരം കഴിച്ചാലോ? എങ്കിൽ സമയം കളയാതെ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ.. നല്ല കിടിലൻ രുചിയിൽ കാരറ്റ് ഹൽവ തയാറാക്കാം.
ചേരുവകൾ
1. ഗ്രേറ്റ് ചെയ്ത കാരറ്റ് - 3 കപ്പ്
2. പാൽ - രണ്ടര കപ്പ്
3. പഞ്ചസാര - മുക്കാൽ കപ്പ്
4. നെയ്യ് - 4 ടേബിൾ സ്പൂൺ
5. ഏലയ്ക്കപ്പൊടി - 1 ടീ സ്പൂൺ
6. അണ്ടിപ്പരിപ്പ്, കിസ്മിസ് - ആവശ്യത്തിന്
7. ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനിൽ രണ്ടു സ്പൂൺ നെയ്യൊഴിച്ച് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് മാറ്റിവയ്ക്കുക.
ആ പാനിൽത്തന്നെ കാരറ്റും ഒരു നുള്ള് ഉപ്പും ചേർത്ത് രണ്ടു മിനിറ്റ് ഇളക്കുക. അതിലേക്ക് പാലും ചേർത്ത് മീഡിയം ചൂടിൽ വേവിക്കുക.
കാരറ്റ് വെന്ത് പാൽ വറ്റി വരുമ്പോൾ പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക.
പഞ്ചസാര അലിഞ്ഞ് നന്നായി കുറുകിവരുമ്പോൾ ഏലയ്ക്കപ്പൊടിയും വറുത്തുവച്ച അണ്ടിപ്പരിപ്പും കിസ്മിസും ചേർത്തിളക്കി വാങ്ങിവെക്കാം.
റെഡിചൂടോടുകൂടെയോ അല്ലെങ്കിൽ തണുപ്പിച്ചും കഴിക്കാവുന്ന കാരറ്റ് ഹൽവ റെഡി.
#try #preparing #carrot #halwa #great #taste