#snakebite | പാമ്പ് കടിയേറ്റ ഉടൻ എന്ത് ചെയ്യണം?; ശ്രദ്ധിക്കാം ഈക്കാര്യങ്ങൾ

#snakebite | പാമ്പ് കടിയേറ്റ ഉടൻ എന്ത് ചെയ്യണം?; ശ്രദ്ധിക്കാം ഈക്കാര്യങ്ങൾ
Dec 7, 2024 10:37 PM | By VIPIN P V

( www.truevisionnews.com ) പാമ്പ് കടിയേറ്റാൽ എന്ത് ചെയ്യണം എന്ന് പലപ്പോഴും അറിയാത്തവരാണ് നമ്മളിൽ പലരും.

ശെരിയായ രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ പോലും നഷ്ടപ്പെട്ടേക്കാം. പാമ്പ് കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് എത്രയും പെട്ടന്ന് അടുത്തുള്ള ഡോക്ടറുടെ അടുത്ത് എത്തിക്കുക എന്നുള്ളത് തന്നെയാണ്.

സ്വയം ചികിത്സയ്ക്ക് ഒരിക്കലും മുതിരരുത്. ഒരിക്കലും ടെൻഷൻ ആകേണ്ട കാര്യം ഇല്ല, വൈദ്യസഹായം കൃത്യ സമയത്ത് ലഭിച്ചാൽ എത്ര വിഷമുള്ള പാമ്പ് ആണെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കും.

പാമ്പ് കടിയേറ്റാൽ പെട്ടന്ന് എന്തൊക്കെ ചെയ്യണം എന്ന് നോക്കാം:

പാമ്പിന്റെ രൂപം, സ്വഭാവം എന്നിവ ഓര്‍മ്മയില്‍ സൂക്ഷിക്കുക. ഇത് വൈദ്യസഹായം തേടുമ്പോള്‍ ഡോക്ടറോട് പറയുന്നത് ചികിത്സയെ കൂടുതല്‍ ഫലപ്രദമാക്കാൻ സാഹായിക്കും.

കടിയേറ്റ വ്യക്തിയെ സമ്മര്‍ദ്ദത്തിലാക്കാതെ, സമാധാനിപ്പിക്കുക. ഇല്ലെങ്കില്‍ രക്തയോട്ടം വേഗത്തിലായി വിഷം പരന്നേക്കാം.

കടിയേറ്റ സ്ഥലത്ത് എന്തെങ്കിലും ആഭരണങ്ങള്‍ ഉണ്ടെങ്കില്‍ ഊരി മാറ്റണം. കാലിന് ആണ് കടിയേറ്റതെങ്കില്‍ ഷൂ ഊരി മാറ്റണം.

കടിച്ച ഭാഗത്തിന് അധികം ഇളക്കം തട്ടാത്ത വിധം വയ്ക്കാൻ ശ്രദ്ധിക്കുക.

മുറിവുണ്ടാക്കുക, ഐസ് വെക്കുക, വായ വഴി വലിച്ചെടുക്കുക മുതലായവ പരിപൂർണമായും ഒഴിവാക്കുക.

കൈകാലുകളിലാണ് കടി ഏറ്റതെങ്കിൽ, ആ ഭാഗങ്ങളെ ചലിപ്പിക്കാതിരിക്കാൻ വേണമെങ്കിൽ സ്പ്ലിൻറ്റ് (splint) ചെയ്യാവുന്നതാണ് (കുറച്ച് വീതിയുള്ള നീളത്തിൽ എന്തെങ്കിലും വെച്ച് അധികം മുറുകാത്ത വിധം കെട്ടുക)

#do #immediately #snakebite #Note #these #things

Next TV

Related Stories
  തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

May 10, 2025 04:10 PM

തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്...

Read More >>
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
Top Stories