തിരുവനന്തപുരം : (truevisionnews.com) കൈക്കൂലി വാങ്ങിയതിന് പൊലീസുകാരനെ സസ്പെൻ്റ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷബീറിനെയാണ് ഡിസിപി സസ്‌പെന്‍ഡ് ചെയ്തത്.
ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുടെ അച്ഛനില്‍ കൈക്കൂലി വാങ്ങിയതിനാണ് സസ്‌പെന്‍ഷന്‍.
തുമ്പ പൊലീസ് സ്റ്റേഷനില്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുടെ അച്ഛന്റെ പക്കല്‍ നിന്ന് 2000 രൂപ ഗൂഗിള്‍ പേ വഴിയാണ് ഷബീര്‍ കൈക്കൂലിയായി സ്വീകരിച്ചത്.
മുന്‍പ് തുമ്പ പൊലീസ് സ്റ്റേഷനിലായിരുന്നു ഷബീര്‍ ജോലി ചെയ്തിരുന്നത്. മോശം പ്രവൃത്തികളുടെ പേരില്‍ ഇയാളെ മ്യൂസിയം പൊലീസ് സ്റ്റേഷനിലേയ്ക്ക് സ്ഥലം മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി.
മുന്‍പ് പത്തിലേറെ തവണ വകുപ്പുതല അച്ചടക്ക നടപടികള്‍ക്ക് ഷബീര്‍ വിധേയനായിട്ടുണ്ട്. ക്രിമിനല്‍ കേസിലെ പ്രതികൂടിയാണ് ഷബീര്‍. മൂന്ന് ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.
#policeman #suspended #taking #bribe.