കൊല്ലം:(truevisionnews.com) ഇത്തവണത്തെ പൂജാ ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ആ ഭാഗ്യശാലിയെത്തേടുകയാണ് കേരളം. ജയകുമാർ ലോട്ടറി സെന്‍ററിൽ നിന്ന് വിറ്റ JC 325526 എന്ന നമ്പർ ടിക്കറ്റിനാണ് 12 കോടി അടിച്ചത്.
കൊല്ലം കെഎസ്ആർടിസിക്ക് സമീപമാണ് ലോട്ടറി സെന്‍ററുള്ളത്. 22-ാം തിയതിയാണ് ടിക്കറ്റ് വിറ്റതെന്നും നല്ല സന്തോഷമുണ്ടെന്നും കടയുടമ പറഞ്ഞു.
വിനേഷ് കുമാർ എന്ന സബ് ഏജന്‍റാണ് ലോട്ടറി വിറ്റത്. ഏജന്റിന് ഒരുകോടി 20 ലക്ഷം രൂപ കിട്ടും. ഭാഗ്യാന്വേഷിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
അദ്ദേഹത്തിനെ കാണാനുള്ള ആഗ്രഹമുണ്ടെന്നും ലോട്ടറി സെൻറർ ഉടമ കൂട്ടിച്ചേർത്തു. JA 378749, JB 939547, JC 616613, JD 211004, JE 584418, എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകളാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അർഹമായിരിക്കുന്നത്.
ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് തുടങ്ങിയത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പരമ്പരയിലെ ടിക്കറ്റുകൾക്കാണ് ലഭിക്കുക.
മൂന്നാം സമ്മാനം 10 ലക്ഷം രൂപയാണ്. അഞ്ച് പരമ്പരകൾക്കും രണ്ട് ലക്ഷം വീതമാണ് ലഭിക്കുക. നാലാം സമ്മാനമായ മൂന്ന് ലക്ഷം അഞ്ച് പരമ്പരകൾക്കും അഞ്ചാം സമ്മാനമായ രണ്ട് ലക്ഷം രൂപ അഞ്ച് പരമ്പരകൾക്കും ലഭിക്കും. കൂടാതെ മറ്റ് ചെറിയ തുകകളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.
#Ticket #sold #22nd #trying #find #lucky #winner #Lottery #Center #Owner