#kalarcodeaccident | കളർകോട് അപകടം; ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ റിപ്പോർട്ട്

#kalarcodeaccident | കളർകോട് അപകടം; ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ റിപ്പോർട്ട്
Dec 4, 2024 03:36 PM | By VIPIN P V

കോട്ടയം: (www.truevisionnews.com) ആലപ്പുഴ കളർകോട് കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മെഡിക്കൽ വിദ്യാർത്ഥികളുടെ ആരോഗ്യ നിലയിൽ പുരോഗതി.

വെന്റിലേറ്ററിൽ ഉണ്ടായിരുന്ന 2 പേരെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെന്നാണ് മെഡിക്കൽ റിപ്പോർട്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 5 പേരിൽ ഒരാളുടെ നില തൃപ്തികരമാണ്.

നേരത്തെ ആൽബിൻ എന്ന വിദ്യാർത്ഥിയെ തുടർ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് ആലപ്പുഴ കളർകോട് എംബിബിഎസ്‌ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതും അഞ്ച് പേർ മരിച്ചതും.

അപകടത്തിൽ പരിക്കേറ്റവരിൽ രണ്ടു പേരുടെ ആരോഗ്യ നിലയിൽ മാറ്റമുണ്ടെന്നാണ് പുതിയ വിവരം. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എടത്വ സ്വദേശി ആൽവിൻ ജോർജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചാണ് എറണാകുളത്തേക്ക് മാറ്റിയത്.

അതിനിടെ, മരിച്ച ദേവാനന്ദിന്റെ സംസ്ക്കാരം കോട്ടയം പാല മറ്റക്കരയിലെ തറവാട് വീട്ടിൽ നടന്നു. അച്ഛൻ്റെ തറവാട്ടു വീട്ടിലായിരുന്നു ചടങ്ങുകൾ. ഉച്ചയോടു കൂടിയാണ് സംസ്കാര ചടങ്ങുകൾ തുടങ്ങിയത്.

ഇന്നലെ മൂന്നു പേരുടേയും ഇന്ന് രണ്ടു പേരുടേയും സംസ്കാര ചടങ്ങുകൾ നടന്നു.

അപകടത്തിൽ മരിച്ച മറ്റൊരു വിദ്യാർത്ഥിയായ ആയുഷ് ഷാജിയുടെ സംസ്കാരം കാവാലം നെല്ലൂരിലെ കുടുംബ വീട്ടിൽ നടന്നു. മുത്തച്ഛനെയും മുത്തശ്ശിയെയും സംസ്കരിച്ചതിന് സമീപം തന്നെയായിരുന്നു ആയുഷിനും ചിതയൊരുക്കിയത്.

അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കണ്ണീർ കണ്ടു നിൽക്കാൻ കഴിയുന്നതായിരുന്നില്ല. ആശ്വസിപ്പിക്കാൻ എത്തിയവർ വാക്കുകൾ ഇല്ലാതെ തൊണ്ടയിടറി നിന്നു.

വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നുള്ള ആയുഷിൻ്റെ കൂട്ടുകാരും അധ്യാപകരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.

#kalarcodeaccident #Medicalreport #health #status #students #under #treatment #improved

Next TV

Related Stories
#DieselLeakage | കോഴിക്കോട് എച്ച്പിസിഎൽ പ്ലാൻ്റിലെ ചോർച്ചയ്ക്ക് കാരണം മോണിറ്ററിങ് സംവിധാനത്തിലെ തകരാർ; നാളെ സംയുക്ത പരിശോധന

Dec 4, 2024 11:14 PM

#DieselLeakage | കോഴിക്കോട് എച്ച്പിസിഎൽ പ്ലാൻ്റിലെ ചോർച്ചയ്ക്ക് കാരണം മോണിറ്ററിങ് സംവിധാനത്തിലെ തകരാർ; നാളെ സംയുക്ത പരിശോധന

നാളെ പ്ലാൻ്റിൽ സംയുക്ത പരിശോധനയ്ക്ക് തീരുമാനമായിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ്, ദുരന്ത നിവാരണം, ആരോഗ്യ വകുപ്പുകൾ സംയുക്ത പരിശോധന...

Read More >>
#court | മകൾ ഗർഭിണിയാണെന്നത്​ മറച്ചുവെച്ച​ മാതാവിനെതിരെ എടുത്ത കേസ്​ റദ്ദാക്കി

Dec 4, 2024 10:15 PM

#court | മകൾ ഗർഭിണിയാണെന്നത്​ മറച്ചുവെച്ച​ മാതാവിനെതിരെ എടുത്ത കേസ്​ റദ്ദാക്കി

അമ്മ വിവരം നൽകാൻ വൈകിയെങ്കിലും ജൂൺ മൂന്നിന്​ ഡോക്ടർ പൊലീസിനെ വിവരം അറിയിക്കുകയും പിറ്റേന്ന്​ എഫ്.ഐ.ആർ രജിസ്റ്റർ...

Read More >>
#PinarayiVijayan | ശബരി റെയില്‍ പദ്ധതി, ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

Dec 4, 2024 09:53 PM

#PinarayiVijayan | ശബരി റെയില്‍ പദ്ധതി, ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കലക്ടര്‍മാരോട് യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം...

Read More >>
#acstopped | നിരന്തരം പരാതിപ്പെട്ടിട്ടും നടപടിയില്ല; എസിയുടെ പ്രവർത്തനം തകരാറിൽ, നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി

Dec 4, 2024 09:34 PM

#acstopped | നിരന്തരം പരാതിപ്പെട്ടിട്ടും നടപടിയില്ല; എസിയുടെ പ്രവർത്തനം തകരാറിൽ, നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി

നിരന്തരം പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പരാതി ഫയല്‍ ചെയ്തത്....

Read More >>
#sexuallyassaulting |  ശുചിമുറിയിൽ വിളിച്ചുവരുത്തി,  മാനസിക വെല്ലുവിളിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു,  അറസ്റ്റ്

Dec 4, 2024 09:31 PM

#sexuallyassaulting | ശുചിമുറിയിൽ വിളിച്ചുവരുത്തി, മാനസിക വെല്ലുവിളിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു, അറസ്റ്റ്

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ്...

Read More >>
Top Stories

Entertainment News