#EscapedSuspect | കോഴിക്കോട് ജയിലിന്റെ ഓടിളക്കി പ്രതി രക്ഷപ്പെട്ടു, മുഖംമൂടി ധരിച്ച് അങ്ങാടിയിൽ; ഓടിച്ചിട്ട് പിടികൂടി പോലീസ്

#EscapedSuspect | കോഴിക്കോട് ജയിലിന്റെ ഓടിളക്കി പ്രതി രക്ഷപ്പെട്ടു, മുഖംമൂടി ധരിച്ച് അങ്ങാടിയിൽ; ഓടിച്ചിട്ട് പിടികൂടി പോലീസ്
Dec 4, 2024 01:47 PM | By VIPIN P V

കോഴിക്കോട്: (www.truevisionnews.com) ഞായറാഴ്ച രാവിലെ ജില്ലാ ജയിലിന്റെ ഓടിളക്കി ചാടിരക്ഷപ്പെട്ട പ്രതിയെ കണ്‍ട്രോള്‍ റൂം പോലീസ് പിടികൂടി.

പന്നിയങ്കര പോലീസ് രജിസ്റ്റര്‍ചെയ്ത മോഷണക്കേസിലെ പ്രതി പുതിയങ്ങാടി നടുവിലകം വീട്ടില്‍ മുഹമ്മദ് സഫാദിനെയാണ് (24) ചൊവ്വാഴ്ച രാത്രി വെസ്റ്റ്ഹില്‍ അത്താണിക്കലില്‍വെച്ച് പിടികൂടിയത്.

പോലീസ് കണ്‍ട്രോള്‍ റൂമില്‍ രാത്രി 7.45-ഓടെയാണ് അജ്ഞാതന്റെ ടെലിഫോണ്‍ സന്ദേശമെത്തിയത്. ജയില്‍ചാടിയ പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അത്താണിക്കല്‍ അങ്ങാടിയില്‍ മാസ്‌ക് ധരിച്ച് ഉണ്ടെന്നതായിരുന്നു സന്ദേശം.

ഉടന്‍തന്നെ ആ ഭാഗത്ത് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പോലീസ് അവിടെയെത്തി. പോലീസ് സമീപത്തേക്ക് ചെന്നതോടെ അയാള്‍ ഓടി.

പതിനഞ്ചുമിനിറ്റോളം പോലീസിനെ ഓടിച്ചെങ്കിലും കാര്‍ ഷോറൂമിന് പിന്‍വശത്തുവെച്ച് എട്ടുമണിയോടെ പിടികൂടി.

കണ്‍ട്രോള്‍ റൂം സീനിയര്‍ സി.പി.ഒ.മാരായ പി. മുക്തി ദാസ്, കെ.കെ. ധനീഷ്, ഡ്രൈവര്‍ കെ. അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ കസബ പോലീസിന് കൈമാറി. ഞായറാഴ്ച 10 മണിക്ക് ജയില്‍വരാന്തയില്‍ എല്ലാവരും ടി.വി.യില്‍ സിനിമ കാണുന്ന തക്കത്തില്‍ രണ്ടാംനിലയിലെ കെട്ടിടത്തിലെ ഓടുനീക്കി പുറത്തേക്കുചാടി രക്ഷപ്പെടുകയായിരുന്നു.



#Suspect #escaped#KozhikodeJail #wears #mask #market #police #chased #caught

Next TV

Related Stories
#LDF | മുണ്ടക്കൈ ദുരന്തം; കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫിന്‍റെ സംസ്ഥാന വ്യാപക പ്രക്ഷോഭം ഇന്ന്

Dec 5, 2024 07:19 AM

#LDF | മുണ്ടക്കൈ ദുരന്തം; കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫിന്‍റെ സംസ്ഥാന വ്യാപക പ്രക്ഷോഭം ഇന്ന്

രാജ്ഭവനു മുന്നിലെ പ്രതിഷേധം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കൊല്ലത്ത് നടക്കുന്ന പ്രതിഷേധം എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും ഉദ്ഘാടനം...

Read More >>
#arrest | മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിൽ; ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു, യുവതി അറസ്റ്റിൽ

Dec 5, 2024 07:06 AM

#arrest | മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിൽ; ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു, യുവതി അറസ്റ്റിൽ

മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിൽ ആയതിനാൽ രഞ്ജിതയെ വിളിച്ചു വരുത്താൻ ശ്രമിച്ചെങ്കിൽ ഇവർ എത്തിയില്ല.തുടർന്നായിരുന്നു പോലീസിൽ പരാതി...

Read More >>
#dieselspread |  കോഴിക്കോട്ടെ ഇന്ധന ചോർച്ച; ഡീസൽ ഒഴുകിപ്പരന്നത് അര കിലോമീറ്റർ, ഇന്ന് സംയുക്ത പരിശോധന

Dec 5, 2024 06:12 AM

#dieselspread | കോഴിക്കോട്ടെ ഇന്ധന ചോർച്ച; ഡീസൽ ഒഴുകിപ്പരന്നത് അര കിലോമീറ്റർ, ഇന്ന് സംയുക്ത പരിശോധന

സംഭരണ കേന്ദ്രത്തിൻ്റെ സുരക്ഷ പരിശോധിക്കാനുള്ള വിദഗ്ധ സംഘവും ഇന്നെത്തുമെന്നാണ് എച്ച്പിസിഎൽ...

Read More >>
#DieselLeakage | കോഴിക്കോട് എച്ച്പിസിഎൽ പ്ലാൻ്റിലെ ചോർച്ചയ്ക്ക് കാരണം മോണിറ്ററിങ് സംവിധാനത്തിലെ തകരാർ; നാളെ സംയുക്ത പരിശോധന

Dec 4, 2024 11:14 PM

#DieselLeakage | കോഴിക്കോട് എച്ച്പിസിഎൽ പ്ലാൻ്റിലെ ചോർച്ചയ്ക്ക് കാരണം മോണിറ്ററിങ് സംവിധാനത്തിലെ തകരാർ; നാളെ സംയുക്ത പരിശോധന

നാളെ പ്ലാൻ്റിൽ സംയുക്ത പരിശോധനയ്ക്ക് തീരുമാനമായിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ്, ദുരന്ത നിവാരണം, ആരോഗ്യ വകുപ്പുകൾ സംയുക്ത പരിശോധന...

Read More >>
Top Stories










Entertainment News