#accident | ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിലേക്ക് കാർ ഇടിച്ചുകയറി അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, മകൻ ഗുരുതരാവസ്ഥയിൽ

#accident | ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിലേക്ക് കാർ ഇടിച്ചുകയറി അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, മകൻ ഗുരുതരാവസ്ഥയിൽ
Dec 4, 2024 12:52 PM | By VIPIN P V

ചടയമംഗലം: (www.truevisionnews.com) എം.സി റോഡിൽ ചടയമംഗലത്ത് കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു.

ഒപ്പമുണ്ടായിരുന്ന മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലം നിലമേൽ വെള്ളാമ്പാറ സ്വദേശി ശ്യാമള കുമാരിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്.

ചടയമംഗലത്തിനും ആയൂരിനും ഇടയിലുള്ള ഇളവക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്തായിരുന്നു സംഭവം.

ചടയമംഗലത്ത് നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആർ.ടി.ബി ഫാസ്റ്റ് പാസഞ്ചർ ബസും വിപരീത ദിശയിൽ ചടയമംഗലം ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

രണ്ട് വാഹനങ്ങളും നല്ല വേഗത്തിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

അപകട സമയം രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. തകർന്ന കാറിന്റെ മുൻവശം വെട്ടിപ്പൊളിച്ചാണ് ഇവരെ നാട്ടുകാർ പുറത്തെടുത്തത്.

രണ്ട് പേരെയും ഉടൻ തന്നെ ഗുരുതരാവസ്ഥയിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശ്യാമള കുമാരിയുടെ ജീവൻ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന മകൻ ഇപ്പോൾ ചികിത്സയിലാണ്.

#Car #crashes #KSRTC #bus #Chatayamangalam #Housewife #dead #son #critical #condition

Next TV

Related Stories
#DieselLeakage | കോഴിക്കോട് എച്ച്പിസിഎൽ പ്ലാൻ്റിലെ ചോർച്ചയ്ക്ക് കാരണം മോണിറ്ററിങ് സംവിധാനത്തിലെ തകരാർ; നാളെ സംയുക്ത പരിശോധന

Dec 4, 2024 11:14 PM

#DieselLeakage | കോഴിക്കോട് എച്ച്പിസിഎൽ പ്ലാൻ്റിലെ ചോർച്ചയ്ക്ക് കാരണം മോണിറ്ററിങ് സംവിധാനത്തിലെ തകരാർ; നാളെ സംയുക്ത പരിശോധന

നാളെ പ്ലാൻ്റിൽ സംയുക്ത പരിശോധനയ്ക്ക് തീരുമാനമായിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ്, ദുരന്ത നിവാരണം, ആരോഗ്യ വകുപ്പുകൾ സംയുക്ത പരിശോധന...

Read More >>
#court | മകൾ ഗർഭിണിയാണെന്നത്​ മറച്ചുവെച്ച​ മാതാവിനെതിരെ എടുത്ത കേസ്​ റദ്ദാക്കി

Dec 4, 2024 10:15 PM

#court | മകൾ ഗർഭിണിയാണെന്നത്​ മറച്ചുവെച്ച​ മാതാവിനെതിരെ എടുത്ത കേസ്​ റദ്ദാക്കി

അമ്മ വിവരം നൽകാൻ വൈകിയെങ്കിലും ജൂൺ മൂന്നിന്​ ഡോക്ടർ പൊലീസിനെ വിവരം അറിയിക്കുകയും പിറ്റേന്ന്​ എഫ്.ഐ.ആർ രജിസ്റ്റർ...

Read More >>
#PinarayiVijayan | ശബരി റെയില്‍ പദ്ധതി, ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

Dec 4, 2024 09:53 PM

#PinarayiVijayan | ശബരി റെയില്‍ പദ്ധതി, ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കലക്ടര്‍മാരോട് യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം...

Read More >>
#acstopped | നിരന്തരം പരാതിപ്പെട്ടിട്ടും നടപടിയില്ല; എസിയുടെ പ്രവർത്തനം തകരാറിൽ, നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി

Dec 4, 2024 09:34 PM

#acstopped | നിരന്തരം പരാതിപ്പെട്ടിട്ടും നടപടിയില്ല; എസിയുടെ പ്രവർത്തനം തകരാറിൽ, നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി

നിരന്തരം പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പരാതി ഫയല്‍ ചെയ്തത്....

Read More >>
#sexuallyassaulting |  ശുചിമുറിയിൽ വിളിച്ചുവരുത്തി,  മാനസിക വെല്ലുവിളിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു,  അറസ്റ്റ്

Dec 4, 2024 09:31 PM

#sexuallyassaulting | ശുചിമുറിയിൽ വിളിച്ചുവരുത്തി, മാനസിക വെല്ലുവിളിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു, അറസ്റ്റ്

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ്...

Read More >>
Top Stories

Entertainment News