#MadhuMullashery | മധു മുല്ലശേരി ബിജെപിയില്‍ ചേര്‍ന്നു; 'സിപിഎം കേരളത്തിൽ അസ്തമിക്കാൻ പോവുകയാണെന്ന് കെ സുരേന്ദ്രൻ

#MadhuMullashery | മധു മുല്ലശേരി ബിജെപിയില്‍ ചേര്‍ന്നു; 'സിപിഎം കേരളത്തിൽ അസ്തമിക്കാൻ പോവുകയാണെന്ന് കെ സുരേന്ദ്രൻ
Dec 4, 2024 12:12 PM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം നല്‍കിയത്.

'പാർട്ടിയിൽ ചേരുന്നവരെ ബിജെപി സംരക്ഷിക്കും. രണ്ടര വർഷം മുമ്പുള്ള ഒരു പരാതിയിൽ ബിപിൻ സി. ബാബുവിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തിരിക്കുന്നു.

ഗാർഹിക പീഡനമാണെങ്കിൽ ആദ്യം പുറത്തേക്കേണ്ടത് രണ്ട് മന്ത്രിമാരെയാണ്.

ഒരു മന്ത്രി ഭാര്യയെ ചുമരിലിടിച്ച ചിത്രം സഹിതം പുറത്ത് വന്നതാണ്, മറ്റൊരു മന്ത്രിയെ ഭാര്യ കരണത്തടിച്ചത് സഖാകൾക്കിടയിൽ ചർച്ചയാണ്.

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കെതിരെയുണ്ടായ അതിക്രമം ഒരാഴ്ച മൂടിവച്ചുവെന്നും' സുരേന്ദ്രന്‍ പറഞ്ഞു.

'പിഎഫ്ഐ നിരോധനത്തിന് ശേഷം സിപിഎം, പിഎഫ്ഐക്കാരെ പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുന്നു. സിപിഎം കേരളത്തിൽ അസ്തമിക്കാൻ പോവുകയാണ്.

പിണറായി വിജയന്‍റെ കാലത്ത് തന്നെ ഉദകക്രിയ നടക്കും. പല ജീലകളിൽ നിന്നായി സിപിഎം നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്നും' അദ്ദേഹം അവകാശപ്പെട്ടു.

മംഗലപുരം ഏരിയയിലെ സഹകരണ മേഖലയെ കുറിച്ച് പലതും വെളിപ്പെടുത്താനുണ്ടെന്ന് മധു മുല്ലശേരി പറഞ്ഞു.

ജില്ലാ സെക്രട്ടറി ജോയിയുടെ സാമ്പത്തിക സ്ത്രോതസിനെ കൂറിച്ചും പറയാനുണ്ട്.എല്ലാം പിന്നാലെ വെളിപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

#MadhuMullashery #joins #BJP #KSurendran #says #CPM #going #collapse #Kerala

Next TV

Related Stories
#DieselLeakage | കോഴിക്കോട് എച്ച്പിസിഎൽ പ്ലാൻ്റിലെ ചോർച്ചയ്ക്ക് കാരണം മോണിറ്ററിങ് സംവിധാനത്തിലെ തകരാർ; നാളെ സംയുക്ത പരിശോധന

Dec 4, 2024 11:14 PM

#DieselLeakage | കോഴിക്കോട് എച്ച്പിസിഎൽ പ്ലാൻ്റിലെ ചോർച്ചയ്ക്ക് കാരണം മോണിറ്ററിങ് സംവിധാനത്തിലെ തകരാർ; നാളെ സംയുക്ത പരിശോധന

നാളെ പ്ലാൻ്റിൽ സംയുക്ത പരിശോധനയ്ക്ക് തീരുമാനമായിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ്, ദുരന്ത നിവാരണം, ആരോഗ്യ വകുപ്പുകൾ സംയുക്ത പരിശോധന...

Read More >>
#court | മകൾ ഗർഭിണിയാണെന്നത്​ മറച്ചുവെച്ച​ മാതാവിനെതിരെ എടുത്ത കേസ്​ റദ്ദാക്കി

Dec 4, 2024 10:15 PM

#court | മകൾ ഗർഭിണിയാണെന്നത്​ മറച്ചുവെച്ച​ മാതാവിനെതിരെ എടുത്ത കേസ്​ റദ്ദാക്കി

അമ്മ വിവരം നൽകാൻ വൈകിയെങ്കിലും ജൂൺ മൂന്നിന്​ ഡോക്ടർ പൊലീസിനെ വിവരം അറിയിക്കുകയും പിറ്റേന്ന്​ എഫ്.ഐ.ആർ രജിസ്റ്റർ...

Read More >>
#PinarayiVijayan | ശബരി റെയില്‍ പദ്ധതി, ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

Dec 4, 2024 09:53 PM

#PinarayiVijayan | ശബരി റെയില്‍ പദ്ധതി, ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കലക്ടര്‍മാരോട് യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം...

Read More >>
#acstopped | നിരന്തരം പരാതിപ്പെട്ടിട്ടും നടപടിയില്ല; എസിയുടെ പ്രവർത്തനം തകരാറിൽ, നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി

Dec 4, 2024 09:34 PM

#acstopped | നിരന്തരം പരാതിപ്പെട്ടിട്ടും നടപടിയില്ല; എസിയുടെ പ്രവർത്തനം തകരാറിൽ, നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി

നിരന്തരം പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പരാതി ഫയല്‍ ചെയ്തത്....

Read More >>
#sexuallyassaulting |  ശുചിമുറിയിൽ വിളിച്ചുവരുത്തി,  മാനസിക വെല്ലുവിളിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു,  അറസ്റ്റ്

Dec 4, 2024 09:31 PM

#sexuallyassaulting | ശുചിമുറിയിൽ വിളിച്ചുവരുത്തി, മാനസിക വെല്ലുവിളിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു, അറസ്റ്റ്

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ്...

Read More >>
Top Stories

Entertainment News