#health | സ്ത്രീകളിലെ അപസ്മാരം; ജനനം മുതൽ വാർദ്ധക്യം വരെ വേണം കരുതൽ - ഡോ. സന്ദീപ് പദ്മനാഭൻ

#health |  സ്ത്രീകളിലെ അപസ്മാരം; ജനനം മുതൽ വാർദ്ധക്യം വരെ വേണം കരുതൽ - ഡോ. സന്ദീപ് പദ്മനാഭൻ
Nov 18, 2024 07:45 PM | By Athira V

( www.truevisionnews.com) ലോകമെമ്പാടും ലക്ഷക്കണക്കിനാളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് അപസ്മാരം. എന്നാൽ സ്ത്രീകളിൽ കണ്ടുവരുന്ന അപസ്മാരത്തിന് അല്പം സങ്കീർണതകൾ കൂടുതലാണ്.

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് അതിനുകാരണം. ജനനം, കൗമാരം, ആർത്തവം, പ്രസവം, ആർത്തവവിരാമം, വാർദ്ധക്യം ഇങ്ങനെ ഓരോ ഘട്ടത്തിലും സവിശേഷ പരിചരണം വേണ്ടിവരുന്നു.

ഹോർമോണുകളും അപസ്മാരവും

സ്ത്രീകളിലുണ്ടാകുന്ന അപസ്മാരത്തിൽ ശരീരത്തിലെ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾക്ക് വലിയ പങ്കുണ്ട്. സ്ത്രീഹോർമോണായ ഈസ്ട്രജൻ അപസ്മാര സാധ്യത കൂട്ടുന്നു. എന്നാൽ പ്രൊജസ്റ്ററോൺ എന്ന ഹോർമോൺ അപസ്മാര സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഈ രണ്ട് ഹോർമോണുകളാണ് സ്ത്രീകളിൽ ഏറ്റവും നിർണായകമായി പ്രവർത്തിക്കുന്നത്.

ചെറുപ്രായത്തിൽ അപസ്മാരം ഉണ്ടാകുന്ന പെൺകുട്ടികളുടെ ഭാവികൂടി കണക്കിലെടുത്തുകൊണ്ടുവേണം ചികിത്സ തുടങ്ങാൻ. ദീർഘകാല ആരോഗ്യം ഉറപ്പുവരുത്തുന്ന മരുന്നുകൾ വേണം ഇവർക്ക് തെരഞ്ഞെടുക്കാൻ.

അപസ്മാരത്തിന് നൽകുന്ന ചില മരുന്നുകൾ കുട്ടികളുടെ ശരീരഭാരം കൂടാനും ആർത്തവക്രമം തെറ്റാനും പി.സി.ഒ.ഡി പോലെയുള്ള ഹോർമോണൽ പ്രശ്നങ്ങൾക്കും കാരണമാകാം. ഇതെല്ലാം ഭാവിയിൽ ഗർഭംധരിക്കാൻ തടസ്സമായേക്കാം. കൃത്യസമയത്ത് ചികിത്സ തുടങ്ങുകയും പരിശോധനകൾ മുറപോലെ നടത്തുകയും ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ പരമാവധി കുറയ്ക്കാനാകും.

പ്രായപൂർത്തിയായ പെൺകുട്ടികളിൽ, അണ്ഡം ഉല്പാദിപ്പിക്കപ്പെടുന്ന സമയത്തും ആർത്തവത്തിന് ശേഷവും ഈസ്ട്രജന്റെ അളവ് കൂടുന്നതിനാൽ അപസ്മാരം ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. ക്രമരഹിതമായ ആർത്തവചക്രമുള്ളവരിൽ കാര്യങ്ങൾ കൂടുതൽ വഷളാകാം. അതുകൊണ്ട് ആർത്തവചക്രം കൃത്യമായി നിരീക്ഷിച്ച ശേഷം, അത് സാധാരണ ഗതിയിലാക്കിയ ശേഷം വേണം അപസ്മാരത്തിനുള്ള മരുന്നുകൾ കഴിക്കേണ്ടത്.

അപസ്മാരം വിവാഹജീവിതത്തിൽ

സാമൂഹികമായ പല തെറ്റിദ്ധാരണകളും അപസ്മാരത്തെ ചുറ്റിപ്പറ്റി നമ്മുടെ നാട്ടിലുണ്ട്. യുവതികൾക്ക് കല്യാണാലോചനകൾ വരുമ്പോഴെല്ലാം അപസ്മാരം ഒരു പ്രധാന ചർച്ചാവിഷയമാകാറുണ്ട്.

ഇക്കാര്യത്തെ കുറിച്ച് തുറന്നുസംസാരിക്കാനും പരസ്പരം മനസ്സിലാക്കാനുമുള്ള ഇടമുണ്ടാകേണ്ടത് അത്യാവശ്യമാണ്. മാനസികപിന്തുണയുടെ പ്രാധാന്യം വളരെ വലുതും. കൃത്യമായ അറിവും അവബോധവും കൊണ്ടുവേണം ഇത്തരം ചിന്തകളെ മാറ്റിയെടുക്കാൻ.

അപസ്മാരം ഉള്ള സ്ത്രീകൾ ഗർഭനിരോധന മരുന്നുകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. ഡോക്ടറുടെ നിർദേശം അനുസരിച്ച് വേണം ഇവർ അവ ഉപയോഗിക്കാൻ കാരണം ചിലപ്പോൾ അത് അപസ്മാരത്തിന് വേണ്ടി കഴിക്കുന്ന മരുന്നുകളുമായി ചേരാത്തതായിരിക്കും.

അപസ്മാരമുള്ള യുവതികൾ ഗർഭം ധരിക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ കുറഞ്ഞത് മൂന്ന് മാസം മുൻപെങ്കിലും തയാറെടുപ്പുകൾ തുടങ്ങേണ്ടതുണ്ട്. സ്ഥിരമായി കാണുന്ന ഗൈനക്കോളജിസ്റ്റിനെ സമീപിക്കുകയും മരുന്നുകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും വേണം.

അപസ്മാരം നിയന്ത്രിക്കാൻ പലതരം മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവരുണ്ട്. ഗർഭം ധരിക്കാൻ ഒരുങ്ങുമ്പോൾ ഡോക്ടറുടെ നിർദേശങ്ങൾക്കനുസരിച്ച് മരുന്നിൽ മാറ്റങ്ങൾ വരുത്തണം. ഇല്ലെങ്കിൽ അപസ്മാരത്തിന് കഴിക്കുന്ന മരുന്നുകൾ വന്ധ്യതയ്ക്ക് കാരണമായേക്കാം.

പണ്ടുകാലത്ത് ഗർഭിണികളിലെ അപസ്മാരത്തിന് നൽകിയിരുന്ന മരുന്നുകൾ ഭ്രൂണത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഗർഭിണികൾക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന മരുന്നുകൾ ലഭ്യമാണ്. എങ്കിലും 3% മുതൽ 25% വരെ സ്ത്രീകളിലും ഭ്രൂണത്തിന് തകരാറുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് കൂടുതൽ ചെക്കപ്പുകളും മേൽനോട്ടവും ഗർഭിണികൾക്ക് വേണമെന്ന് പറയുന്നത്.

അമ്മയ്‌ക്കോ അച്ഛനോ അപസ്മാരമുണ്ടെങ്കിൽ കുഞ്ഞിനും രോഗമുണ്ടാകുമോ?

20-30% രോഗികളിൽ മാത്രമാണ് ജനിതക കാരണങ്ങളാൽ അപസ്മാരം ഉണ്ടാകുന്നത്. അതായത് നിങ്ങൾക്ക് അപസ്മാരമുണ്ടെങ്കിൽ നിങ്ങളുടെ കുട്ടികൾക്ക് അപസ്മാരമുണ്ടാകാനുള്ള ചെറിയൊരു സാധ്യതയുണ്ട്.

എങ്കിലും ഭൂരിഭാഗം രോഗികളിലും (60%-70%) മറ്റ് കാരണങ്ങൾ കൊണ്ടാണ് അപസ്മാരം ഉണ്ടാകുന്നത്. ഇനി നിങ്ങളിൽ നിന്ന് ജനിതകമായി കുഞ്ഞിന് ഭാവിയിൽ അപസ്മാരമുണ്ടായാലും, കൃത്യമായ പരിശോധനകളിലൂടെയും ചികിത്സയിലൂടെയും ഒരു സാധാരണ ജീവിതം നയിക്കാൻ നിസംശയം കഴിയും.

ആറ് മാസത്തിനും ആറ് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ പനി കൂടുമ്പോൾ അതിനോടനുബന്ധിച്ച് അപസ്മാരം ഉണ്ടാകാറുണ്ട്. അപസ്മാരമുള്ള അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ ഇങ്ങനെ സംഭവിക്കാറുണ്ട്.

എന്നാൽ  ഇതിന് കാര്യമായ ചികിത്സയൊന്നും വേണ്ടിവരാറില്ല. കുട്ടി വളരുമ്പോൾ അത് സ്വാഭാവികമായി ഭേദമായിക്കൊള്ളും. ഡോക്ടറെ കണ്ട് പരിശോധനകൾക്ക് വിധേയരാകുകയും അപകടസാദ്ധ്യതകൾ ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്യേണമെന്ന് മാത്രം..

ഗർഭകാലത്തെ അപസ്മാരം; വേണം അതീവജാഗ്രത

ഗർഭം ധരിച്ച് ആദ്യത്തെ എട്ട് ആഴ്ചക്കാലം ഭ്രൂണത്തിന്റെ ആരോഗ്യത്തിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. കാരണം, ഇക്കാലത്താണ് കുഞ്ഞിന്റെ ശരീരത്തിലെ പ്രധാന അവയവങ്ങൾ ഉണ്ടാകുന്നത്. ഭ്രൂണത്തിന് അപാകതകൾ ഇല്ലായെന്ന് ഉറപ്പാക്കാൻ സാധാരണ ഗർഭിണികളേക്കാൾ കൂടുതൽ സ്കാനിങ്ങുകൾ വേണ്ടിവരും.

ഭ്രൂണത്തിന് തകരാറുകൾ ഉണ്ടായാൽ ജനിക്കുന്ന കുഞ്ഞിന്റെ മസ്തിഷ്‌കം, ഹൃദയം, മുഖത്തിന്റെ ആകൃതി, കൈകാലുകൾ എന്നിവയിൽ കാര്യമായ തകരാറുകളോ വൈകല്യങ്ങളോ ഉണ്ടാകാനിടയുണ്ട്. സാധാരണ അപസ്മാരത്തിന് കഴിക്കുന്ന മരുന്നുകൾ ഇക്കാലയളവിൽ തുടരാൻ പാടില്ല.

നിർബന്ധമായും ഡോക്ടറുടെ നിർദേശപ്രകാരം ഗർഭകാലത്തിന് അനുയോജ്യമായ മരുന്നുകൾ വേണം കഴിക്കാൻ. പലപ്പോഴും ഗൈനക്കോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഫീറ്റൽ മെഡിസിൻ വിദഗ്ധർ എന്നിവർ സംയുക്തമായിട്ടായിരിക്കും ഗർഭിണികളിലെ അപസ്മാരത്തെ ചികില്സിക്കുന്നത്.

ഗർഭം മൂന്ന് മാസങ്ങൾ പിന്നിട്ടാൽ പിന്നെ അമ്മയുടെ ആരോഗ്യത്തിനാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടത്. ഈ സമയത്ത് അമ്മയ്ക്ക് അപസ്മാരമുണ്ടായാൽ ഗർഭാശയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെടാനും ഗർഭസ്ഥശിശുവിന് ആവശ്യത്തിന് ഓക്സിജൻ കിട്ടാത്ത സാഹചര്യവും ഉണ്ടാകാം. ഇതും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കാം.

അതുകൊണ്ട് പരമാവധി അപസ്മാരം ഉണ്ടാകാതെ നോക്കേണ്ട സമയമാണിത്. പ്രസവത്തോടടുക്കുന്തോറും അപസ്മാരത്തിന് മരുന്നുകഴിക്കുന്ന സ്ത്രീകളുടെ ശരീരഭാരം കൂടും. കേരളത്തിലെ സ്ത്രീകളിൽ പൊതുവേ  6 മുതൽ 10 കിലോ വരെ കൂടാറുണ്ട്.

ഇക്കാലത്ത് പ്രൊജസ്റ്ററോണിന്റെ അളവ് കൂടുന്നതിനാൽ അപസ്മാരം ഉണ്ടാകാനുള്ള സാധ്യത കുറയും. എങ്കിലും ശ്രദ്ധയും കരുതലും ആവശ്യമാണ്. ഈ സമയത്തും കഴിക്കുന്ന മരുന്നുകളിലും അവയുടെ ഡോസുകളിലും ഡോക്ടർമാർ മാറ്റങ്ങൾ നിർദേശിക്കാറുണ്ട്.

പ്രസവം കഴിഞ്ഞാലുടൻ പ്രൊജസ്റ്ററോണിന്റെ അളവ് കുത്തനെ കുറയുന്നു. അതിനാൽ പ്രസവത്തോടനുബന്ധിച്ച് അപസ്മാരം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്രസവത്തിന് ഏതാണ്ട് 4-5 ദിവസങ്ങൾക്ക് മുൻപും പ്രസവശേഷമുള്ള 72 മണിക്കൂർ കാലയളവിലും അതീവശ്രദ്ധ അനിവാര്യമാണ്. തുടർന്നുള്ള അഞ്ചോ ആറോ ദിവസങ്ങളിലും കരുതൽ വേണം. പ്രസവത്തിനായി ആശുപത്രി തെരഞ്ഞെടുക്കുമ്പോൾ അപസ്മാരമുണ്ടായാൽ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഉള്ള ആശുപത്രി തന്നെ തെരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.

പ്രസവാനന്തരമുണ്ടാകുന്ന അപസ്മാരം

പ്രസവശേഷമുണ്ടാകുന്ന അപസ്മാരം അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ വെല്ലുവിളികളുണ്ടാക്കുന്നു. യാദൃശ്ചികമായി അപസ്മാരമുണ്ടായാൽ അമ്മയുടെ കൈയിൽ നിന്ന് നവജാതശിശു താഴെ വീഴാനിടയുണ്ട്. കിടക്കുമ്പോഴാണ് അമ്മയ്ക്ക് അപസ്മാരം ഉണ്ടാകുന്നതെങ്കിൽ കുഞ്ഞിന്റെ ദേഹത്തേക്ക് മറിയാതിരിക്കാനും ശ്രദ്ധിക്കണം.

അപസ്മാരത്തിന് ഉപയോഗിക്കുന്ന ചില മരുന്നുകൾ മുലപ്പാലിലൂടെ കുഞ്ഞിലേക്ക് ഏതാനും സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള ഒരന്തരീക്ഷമാണ് അപസ്മാരമുള്ള അമ്മമാർക്ക് പ്രസവാനന്തരം വീടുകളിൽ ഒരുക്കിനൽകേണ്ടത്.

വാർദ്ധക്യത്തിലെ അപസ്മാരം

ആർത്തവവിരാമത്തിനു ശേഷം ഹോർമോണുകളുടെ അളവ് കുറയുന്നതിനാൽ അപസ്മാരം ഉണ്ടാകാനുള്ള സാധ്യത കൂടുന്നു. ദീർഘകാലമായി അപസ്മാരത്തിനുള്ള മരുന്നുകൾ കഴിക്കുന്നവരിൽ അതിന്റെതായ പാർശ്വഫലങ്ങളും ഉണ്ടാകാം.

എല്ലുകളുടെ ശക്തി ക്ഷയിക്കുക, വിറ്റാമിൻ ഡിയുടെ കുറവ് എന്നിവ അതിൽ ചിലതാണ്. ഈ ഘട്ടത്തിൽ ഹോർമോൺ റീപ്ലേസ്‌മെന്റ് പോലെയുള്ള തെറാപ്പികളും കൃത്യമായ ചെക്കപ്പുകളും ആവശ്യമായി വന്നേക്കാം.

പ്രായമാകുന്തോറും വീണ് പരിക്കേൽക്കാനുള്ള സാധ്യത കൂടുകയും, ഹൃദയഘാതം ഉണ്ടാവാനുള്ള സാധ്യത കൂടുന്നതിനാലും അപസ്മാരം നിയന്ത്രിക്കേണ്ടത് അനിവാര്യമായിത്തീരുന്നു. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ, കൃത്യമായി മരുന്നുകൾ കഴിക്കുന്നതിനൊപ്പം നിരന്തര നിരീക്ഷണവും പരസഹായവും ആവശ്യമായി വരാം.

ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അപസ്മാരമുള്ള സ്ത്രീകൾക്ക് കൃത്യമായ ചെക്കപ്പുകൾ ആവശ്യമാണെന്ന് ഏറെക്കുറെ മനസ്സിലായിക്കാണുമല്ലോ. ഓരോ ജീവിതഘട്ടത്തിനും അനുസരിച്ച് മരുന്നുകളിലും അവയുടെ അളവിലും മാറ്റങ്ങൾ വരുത്തണം.

പാർശ്വഫലങ്ങൾ പരമാവധി കുറയ്ക്കാനായിരിക്കും ഡോക്ടർമാർ ശ്രമിക്കുക. അതിനാൽ മരുന്നുകൾ കഴിക്കാൻ മടിക്കരുത്. കൃത്യമായ ചികിത്സയിലൂടെ അപസ്മാരമുള്ള സ്ത്രീകൾക്കും സാധാരണപോലെ സന്തോഷപൂർവം പ്രസവിക്കാനും തുടർന്ന് ജീവിക്കാനും കഴിയും. ഇക്കാര്യത്തിൽ വീടിനകത്തുനിന്നും പുറത്തുനിന്നും മികച്ച പിന്തുണ ആവശ്യമാണെന്ന് മാത്രം.

#Epilepsy #women #Care #should #be #taken #from #birth #old #age #Dr.SandeepPadmanabhan

Next TV

Related Stories
#sex | സെക്‌സിനു ശേഷം പുരുഷന്‍  തളര്‍ന്നുറങ്ങുന്നത്  എന്തുകൊണ്ട് ?

Dec 23, 2024 10:02 PM

#sex | സെക്‌സിനു ശേഷം പുരുഷന്‍ തളര്‍ന്നുറങ്ങുന്നത് എന്തുകൊണ്ട് ?

ശാരീരിക ബലം കൊണ്ട് കരുത്തനായ പുരുഷന്‍ എന്തുകൊണ്ട് സെക്‌സിനു ശേഷം തളര്‍ന്നുറങ്ങുന്നു എന്നത് ആര്‍ക്കെങ്കിലും...

Read More >>
#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

Dec 23, 2024 07:12 AM

#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

കൂടാതെ, ശരീരഭാരം നിയന്ത്രിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ നിരവധി ആരോഗ്യഗുണങ്ങളാണ് കറുവപ്പട്ട വെള്ളം വാഗ്ദാനം...

Read More >>
#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത്  അത്രനല്ലതല്ല…

Dec 22, 2024 03:42 PM

#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത് അത്രനല്ലതല്ല…

വെള്ളത്തില്‍ കളിക്കാന്‍ കുഞ്ഞുനാള്‍ മുതല്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും....

Read More >>
#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

Dec 22, 2024 10:10 AM

#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതല്‍ പ്രമേഹം വരെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ധര്‍...

Read More >>
#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

Dec 20, 2024 06:44 PM

#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

ദഹനം ശരിയായി നടക്കാൻ സഹായിക്കുന്നതിനൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇതു മോചനം...

Read More >>
#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

Dec 19, 2024 02:57 PM

#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരിക്കലും ഗര്‍ഭം അലസാന്‍...

Read More >>
Top Stories