#PoliceCase | അമ്മയോട് വഴക്കിട്ടിറങ്ങിയ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേർ അറസ്റ്റിൽ, കൂടുതൽ പ്രതികൾക്കായി തിരച്ചിൽ

#PoliceCase | അമ്മയോട് വഴക്കിട്ടിറങ്ങിയ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേർ അറസ്റ്റിൽ, കൂടുതൽ പ്രതികൾക്കായി തിരച്ചിൽ
Nov 7, 2024 11:11 AM | By VIPIN P V

ചെന്നൈ: (truevisionnews.com) ദീപാവലി ആഘോഷിക്കാന്‍ പുതുച്ചേരിയിലെ ബന്ധുവീട്ടിലെത്തിയ മുംബൈ സ്വദേശിനിയായ 16-കാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാലുപേരെ അറസ്റ്റുചെയ്തു.

പുതുച്ചേരിയിലെ ഓട്ടോ ഡ്രൈവര്‍ കാജാ മൊഹിദീന്‍, ആന്ധ്രാ പ്രദേശ് സ്വദേശി, ഒഡിഷ സ്വദേശികളായ രണ്ടുപേര്‍ എന്നിവരാണ് അറസ്റ്റിലായത്. മറ്റു മൂന്നുപേര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

ഒക്ടോബര്‍ 30-ന് രാത്രി ഒന്‍പതോടെ അമ്മയുമായി വഴക്കിട്ട് പെണ്‍കുട്ടി കാജാ മൊഹിദീന്റെ ഓട്ടോയില്‍ കയറി.

വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു പോകാനാണ് ആവശ്യപ്പെട്ടതെങ്കിലും കോട്ടക്കുപ്പത്തെ വീട്ടില്‍ കൊണ്ടുപോയി മദ്യം നല്‍കി കാജാ മൊഹദീന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

അടുത്തദിവസം രാവിലെ ഇയാള്‍ പെണ്‍കുട്ടിയെ ഓറോവില്ലില്‍ ഇറക്കിവിട്ടു. അവിടെയുണ്ടായിരുന്ന ഐ.ടി. ജീവനക്കാരായ ഒരു സംഘം യുവാക്കള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് ചെന്നൈയിലെത്തിച്ച് ഒരു മുറിയില്‍ പാര്‍പ്പിച്ചു.

അവിടെവെച്ച് മദ്യം നല്‍കി മാറിമാറി പീഡിപ്പിക്കുകയായിരുന്നെന്ന് ഗ്രാന്‍ഡ് ബസാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എ. ജയശങ്കര്‍ പറഞ്ഞു.

യുവാക്കള്‍ നവംബര്‍ രണ്ടിന് പെണ്‍കുട്ടിയെ കാറില്‍ പുതുച്ചേരി ബീച്ച് റോഡില്‍ ഇറക്കിവിട്ടു. ബീച്ചിനു സമീപം പെണ്‍കുട്ടി കറങ്ങിനടക്കുന്ന വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തിയപ്പോള്‍ സംസാരിക്കാന്‍ പോലുമാവാതെ ഏറെ ക്ഷീണിതയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ജിപ്മര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശിശുക്ഷേമ സമിതി പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് കൂട്ടബലാത്സംഗത്തിനിരയായ കാര്യം പുറത്തറിയുന്നത്.

സി.സി.ടി.വി. ദൃശ്യങ്ങള്‍ വെച്ചാണ് കാജാ മൊഹിദീനെയും മറ്റു മൂന്നുപേരെയും പോലീസ് അറസ്റ്റുചെയ്തത്. പ്രതികളെല്ലാം അറസ്റ്റിലായശേഷമേ പേരുവിവരങ്ങള്‍ വെളിപ്പെടുത്തൂവെന്ന് പോലീസ് അറിയിച്ചു.

#year #old #girl #gangraped #fighting #mother #Four #people #arrested #search #more #accused

Next TV

Related Stories
#Clash | ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് പ്രമേയം; ജമ്മു കശ്മീർ നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

Nov 7, 2024 01:18 PM

#Clash | ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് പ്രമേയം; ജമ്മു കശ്മീർ നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

അതേസമയം രാജ്യവിരുദ്ധമാണ് പ്രമേയമെനാണ് ബിജെപി ആരോപണം. 2019ലാ​ണ് ജ​മ്മു ക​ശ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്...

Read More >>
#Fire | ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പായിൽ അഗ്നിബാധ; രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം

Nov 7, 2024 09:33 AM

#Fire | ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പായിൽ അഗ്നിബാധ; രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം

അഗ്നിബാധയുടെ സമയത്ത് ശുചിമുറിയിൽ ആയിരുന്ന ജീവനക്കാരാണ് മരിച്ചത്. അഗ്നിബാധ ഉണ്ടായത് എങ്ങനെയാണെന്നതിൽ അടക്കം അന്വേഷണം നടത്തുമെന്ന് അധികൃതർ...

Read More >>
#heartattack | ബസ് ഓടിക്കുമ്പോൾ ഡ്രൈവർക്ക് ഹൃദയാഘാതം, നിയന്ത്രണം നഷ്ടമായി മറ്റൊരു ബസിൽ തട്ടി; യാത്രക്കാർക്ക് രക്ഷയായത് കണ്ടക്ടറുടെ ഇടപെടൽ

Nov 7, 2024 09:02 AM

#heartattack | ബസ് ഓടിക്കുമ്പോൾ ഡ്രൈവർക്ക് ഹൃദയാഘാതം, നിയന്ത്രണം നഷ്ടമായി മറ്റൊരു ബസിൽ തട്ടി; യാത്രക്കാർക്ക് രക്ഷയായത് കണ്ടക്ടറുടെ ഇടപെടൽ

ഹൃദയാഘാതം സംഭവിച്ച് ആദ്യം മുന്നിലേക്ക് കുനിഞ്ഞു പോയ ഡ്രൈവർ ഉടനെ ഇടത് വശത്തേക്ക് വീണു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറ്റൊരു ബസ്സിൽ...

Read More >>
#founddead | അച്ഛനെയും മൂ​ന്ന് കു​ട്ടി​കളെയും പുഴയിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

Nov 7, 2024 08:14 AM

#founddead | അച്ഛനെയും മൂ​ന്ന് കു​ട്ടി​കളെയും പുഴയിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് മൂ​ന്ന് കു​ട്ടി​ക​ളെ​യും മ​ഞ്ചു​നാ​ഥ് പാ​ല​ത്തി​ൽ നി​ന്ന് ന​ദി​യി​ൽ എ​റി​ഞ്ഞ ശേ​ഷം സ്വ​യം...

Read More >>
#Arrest | സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ആ​ശു​പത്രി ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

Nov 7, 2024 08:08 AM

#Arrest | സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ആ​ശു​പത്രി ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ലെ വ​നി​ത ജീ​വ​ന​ക്കാ​രാ​ണ് ശു​ചി​മു​റി​യി​ൽ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ഫോ​ൺ...

Read More >>
#case | വീട്ടിലെത്തി കാൽമുട്ട് ശസ്ത്രക്രിയ നടത്തി, വൃദ്ധയിൽ നിന്ന് 7ലക്ഷം രൂപ ഫീസും വാങ്ങി മുങ്ങി; വ്യാജഡോക്ടർക്കെതിരെ കേസ്

Nov 7, 2024 07:33 AM

#case | വീട്ടിലെത്തി കാൽമുട്ട് ശസ്ത്രക്രിയ നടത്തി, വൃദ്ധയിൽ നിന്ന് 7ലക്ഷം രൂപ ഫീസും വാങ്ങി മുങ്ങി; വ്യാജഡോക്ടർക്കെതിരെ കേസ്

ടുംബത്തില്‍ രണ്ട് മരണങ്ങള്‍ നടന്നതിനാല്‍ രണ്ട് സ്ത്രീകളും ഡോക്ടര്‍മാര്‍ക്ക് പിന്നാലെ പോവാനായില്ല....

Read More >>
Top Stories