#foodkits | വയനാട്ടിൽ നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകൾ പിടികൂടി

#foodkits | വയനാട്ടിൽ നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകൾ പിടികൂടി
Nov 7, 2024 02:29 PM | By Susmitha Surendran

കൽപ്പറ്റ: (truevisionnews.com) തോൽപ്പെട്ടിയിൽ നിന്ന് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ചിട്ടുള്ള ഭക്ഷ്യ കിറ്റുകൾ പിടികൂടി.

തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്കോഡാണ് കിറ്റുകൾ പിടികൂടിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശശികുമാർ തോൽപ്പെട്ടിയുടെ വീടിനോട് ചേർന്ന മില്ലിൽ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകൾ.

ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകാനാണെന്ന് കിറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാൻ നേരത്തെ കൊണ്ടുവന്ന കിറ്റുകളാണ് ഇതെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.


#Food #kits #pictures #rahul #priyankagandhi #seized #from #Wayanad

Next TV

Related Stories
Top Stories










Entertainment News