#case | വീട്ടിലെത്തി കാൽമുട്ട് ശസ്ത്രക്രിയ നടത്തി, വൃദ്ധയിൽ നിന്ന് 7ലക്ഷം രൂപ ഫീസും വാങ്ങി മുങ്ങി; വ്യാജഡോക്ടർക്കെതിരെ കേസ്

#case | വീട്ടിലെത്തി കാൽമുട്ട് ശസ്ത്രക്രിയ നടത്തി, വൃദ്ധയിൽ നിന്ന് 7ലക്ഷം രൂപ ഫീസും വാങ്ങി മുങ്ങി; വ്യാജഡോക്ടർക്കെതിരെ കേസ്
Nov 7, 2024 07:33 AM | By Jain Rosviya

മുംബൈ: (truevisionnews.com)അന്ധേരിയില്‍ വീട്ടില്‍പ്പോയി വൃദ്ധയുടെ കാല്‍മുട്ട് ശസ്ത്രക്രിയ നടത്തി വ്യാജ ഡോക്ടര്‍. ശസ്ത്രക്രിയ നടത്തിയശേഷം തന്റെ കയ്യില്‍നിന്ന് ഫീസായി 7.20 ലക്ഷം രൂപ വാങ്ങിയെന്നും അവര്‍ പറഞ്ഞു.

വ്യാജ ഡോക്ടറേയും സഹായിയേയും പോലീസ് അന്വേഷിക്കുകയാണ്. മൂന്നുവര്‍ഷം മുന്‍പാണ് സംഭവം നടന്നത്.

സഫര്‍ മെര്‍ച്ചന്റ്, വിനോദ് ഗോയല്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. കുടുംബവുമൊത്ത് അന്ധേരിയില്‍ താമസിച്ചുവരികയായിരുന്നു പരാതിക്കാരി.

പ്രായമായ അമ്മയും ഇവര്‍ക്കൊപ്പമുണ്ട്. 2021 ഒക്ടോബര്‍ 22-ന് പരാതിക്കാരിയുടെ അമ്മ ദന്ത പരിശോധനയ്ക്ക് ക്ലിനിക്കില്‍ പോയപ്പോഴാണ് വിനോദ് ഗോയലിനെ പരിചയപ്പെട്ടത്. ഇവിടെ വെച്ച് ഗോയലിനോട് ഇവര്‍ തന്റെ കാല്‍മുട്ട് വേദനയേക്കുറിച്ച് പറഞ്ഞു.

വിനോദ് ഗോയലാണ് തന്റെ പരിചയത്തിലുള്ള ഒരു ഡോക്ടറുണ്ടെന്നുപറഞ്ഞ് ഇവരെ സഫര്‍ മെര്‍ച്ചന്റിനടുത്തേക്ക് പറഞ്ഞുവിട്ടത്.

തന്റെ അമ്മയ്ക്ക് വന്ന മുട്ടുവേദന മാറ്റിയത് ഇയാളാണെന്നും വീട്ടില്‍വന്നാണ് സര്‍ജറി നടത്തിയതെന്നും ഗോയല്‍ ഇവരെ വിശ്വസിപ്പിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

വിനോദ് ഗോയല്‍ കൊടുത്ത നമ്പറില്‍ അമ്മ വിളിക്കുകയും സഫറുമായി സംസാരിക്കുകയും ചെയ്തു. താനെയില്‍നിന്നുള്ളയാളാണെന്നാണ് ഇവരോട് സഫര്‍ പറഞ്ഞിരുന്നത്.

ഇവരുടെ മേല്‍വിലാസം കുറിച്ചെടുത്ത ഇയാള്‍ വൃദ്ധയുടെ അന്ധേരിയിലെ വീട്ടിലേക്കുവരികയും ശസ്ത്രക്രിയയെന്ന വ്യാജേന വൃദ്ധയുടെ കാല്‍മുട്ടില്‍ മുറിവുണ്ടാക്കുകയുംചെയ്തു.

മഞ്ഞളാണ് മരുന്നായി മുറിവില്‍ പുരട്ടിയത്. തുടര്‍ന്ന് എല്ലാം ശരിയായെന്നും ശസ്ത്രക്രിയ വിജയമായെന്നും പറഞ്ഞ് 7.2 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ കൈമാറ്റം സാധിക്കാതിരുന്നതിനാല്‍ പണമായിത്തന്നെയാണ് ഫീസ് നല്‍കിയത്

എന്നാല്‍ ഇതിനുശേഷവും മുട്ടുവേദന മാറാതിരുന്നതാണ് പരാതിക്കാരിയില്‍ സംശയത്തിനിടയാക്കിയത്. ഇതേക്കുറിച്ച് സംസാരിക്കാന്‍ സഫറിനെ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.

ഗോയലിനെ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നുമാത്രമല്ല ഇവരുടെ അന്വേഷണങ്ങളോട് പ്രതികരിക്കാതെയുമായി.

കുടുംബത്തില്‍ രണ്ട് മരണങ്ങള്‍ നടന്നതിനാല്‍ രണ്ട് സ്ത്രീകളും ഡോക്ടര്‍മാര്‍ക്ക് പിന്നാലെ പോവാനായില്ല. ഇതിനിടെ ഈ വര്‍ഷം ഓഗസ്റ്റില്‍ പ്രായമായ പൗരന്മാരെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയ ഒരാള്‍ക്കെതിരെ പോലീസ് വഞ്ചനാ കേസ് എടുക്കുന്നതിനെക്കുറിച്ചുള്ള പത്രവാര്‍ത്ത പരാതിക്കാരിയുടെ കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.

രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവില്‍ പരാതിക്കാരിയുടെ വീട്ടുകാര്‍ ചൊവ്വാഴ്ച പോലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു.

വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് സഫറിനും ഗോയലിനുമെതിരെ കേസെടുത്തിരിക്കുകയാണ്.













#Reached #home #performed #knee #surgery #took #fee #7lakhs #old #lady #sunk #Case #against #fake #doctor

Next TV

Related Stories
#narendramodi |   'നല്ല ഭരണത്തിന്റെയും വികസനത്തിന്റെയും വിജയമാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്' - നരേന്ദ്രമോദി

Nov 23, 2024 09:22 PM

#narendramodi | 'നല്ല ഭരണത്തിന്റെയും വികസനത്തിന്റെയും വിജയമാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്' - നരേന്ദ്രമോദി

മഹാരാഷ്ട്രയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഞങ്ങളുടെ സഖ്യം പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ഉറപ്പ്...

Read More >>
#priyankagandhi |  'തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി' - പ്രിയങ്ക ഗാന്ധി

Nov 23, 2024 04:29 PM

#priyankagandhi | 'തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി' - പ്രിയങ്ക ഗാന്ധി

വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ...

Read More >>
 #Crime | അമ്മയോട് മോശമായി പെരുമാറിയെന്നാരോപണം; പാൽക്കാരനെ വെട്ടിക്കൊലപ്പെടുത്തി 17കാരൻ

Nov 23, 2024 09:29 AM

#Crime | അമ്മയോട് മോശമായി പെരുമാറിയെന്നാരോപണം; പാൽക്കാരനെ വെട്ടിക്കൊലപ്പെടുത്തി 17കാരൻ

കോടാലി ഉപയോഗിച്ച് പങ്കജിനെ ആക്രമിക്കുകയും തലയിലും കഴുത്തിലും മാരകമായി മർദ്ദിക്കുകയും...

Read More >>
#arrest | ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ  ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി, വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

Nov 23, 2024 09:29 AM

#arrest | ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി, വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

കു​ട്ടി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ലാ​ണ് പീ​ഡ​ന വി​വ​രം...

Read More >>
#byelectionresult | മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നിൽ

Nov 23, 2024 08:45 AM

#byelectionresult | മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നിൽ

മഹാരാഷ്ട്രിൽ എൻഡിഎ സഖ്യം 34 സീറ്റുകളിൽ...

Read More >>
#omcherynnpillai | പ്രശസ്ത എഴുത്തുകാരൻ ഓംചേരി എൻ.എൻ. പിള്ള അന്തരിച്ചു

Nov 22, 2024 01:38 PM

#omcherynnpillai | പ്രശസ്ത എഴുത്തുകാരൻ ഓംചേരി എൻ.എൻ. പിള്ള അന്തരിച്ചു

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രിയിൽ...

Read More >>
Top Stories