#shock | ബസിൽ ഫോൺ ചാർജ്ജ് ചെയ്ത 18കാരൻ ഷോക്കേറ്റ് മരിച്ചു

#shock |  ബസിൽ ഫോൺ ചാർജ്ജ് ചെയ്ത 18കാരൻ ഷോക്കേറ്റ് മരിച്ചു
Nov 7, 2024 01:35 PM | By Susmitha Surendran

ക്വാലാലംപൂർ: (truevisionnews.com) ബസിൽ ഫോൺ ചാർജ്ജ് ചെയ്ത 18കാരൻ ഷോക്കേറ്റ് മരിച്ചു. പെനാംഗിലെ സെൻട്രൽ ബസ് ടെർമിനലിൽ നിന്ന് ക്വാലാലംപൂരിലേക്കുള്ള എക്സ്പ്രസ് ബസിലാണ് അപകടമുണ്ടായത്. മലേഷ്യയിലെ പെനാംഗിലെ ബട്ടർവർത്തിലാണ് സംഭവം.

പ്രാദേശിക സമയം വൈകുന്നേരം ആറ് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് അസിസ്റ്റന്റ് കമ്മീഷ്ണർ അൻവർ അബ്ദുൾ റഹ്മാൻ മാധ്യമങ്ങളോട് വിശദമാക്കിയത്.

ബസിലുണ്ടായിരുന്ന സോക്കറ്റ് ഉപയോഗിച്ച് ഫോൺ ചാർജ്ജ് ചെയ്യാൻ ശ്രമിച്ച 18കാരൻ ഷോക്കേറ്റ് വീഴുകയായിരുന്നു. ബസ് പുറപ്പെടാൻ തുടങ്ങുമ്പോഴായിരുന്നു സംഭവം.

ഫോൺ ചാർജിന് വച്ച ശേഷം കയ്യിൽ ഫോൺ വച്ച് നിൽക്കുകയായിരുന്ന 18കാരൻ നിലവിളിച്ചതോടെയാണ് സംഭവം ബസിലെ സഹയാത്രികർ ശ്രദ്ധിക്കുന്നത്. ഇടത് കയ്യിലും വിരലുകളിലും ഗുരുതരമായ പൊള്ളൽ 18കാരന് സംഭവിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ ചാർജ് ചെയ്യാൻ ഉപയോഗിച്ച കേബിൾ ഉരുകിയ നിലയിലാണ് ഉള്ളത്. വായിൽ നിന്നും നുരയും പതയും വരുന്ന നിലയിലായിരുന്നു 18കാരനുണ്ടായിരുന്നത്.

ബസ് ജീവനക്കാർ ഉടൻ തന്നെ വിവരം അവശ്യ സേനയെ അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ അവശ്യ സേനാംഗങ്ങളാണ് 18കാരന്റെ മരണം സ്ഥിരീകരിച്ചത്.

മരണ കാരണം സ്ഥിരീകരിക്കാൻ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുമെന്ന് പൊലീസ് വിശദമാക്കിയിട്ടുണ്ട്. 18കാരന്റെ ബന്ധുക്കളേയും പൊലീസ് ഇതിനോടകം അപകടം വിവരം അറിയിച്ചിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയമിക്കുമെന്നാണ് മലേഷ്യൻ ഗതാഗത മന്ത്രി ആന്തണി ലോക് വിശദമാക്കിയിട്ടുള്ളത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വിശദമാക്കി.

#18year #old #man #died #shock #after #charging #his #phone #bus.

Next TV

Related Stories
#sexualassault |  കടയിലേക്ക് സോപ്പ് മേടിക്കാനായി അയച്ച അഞ്ച് വയസുകാരിക്ക് പീഡനം, 40കാരന് 20 വർഷം തടവ്

Dec 1, 2024 08:40 PM

#sexualassault | കടയിലേക്ക് സോപ്പ് മേടിക്കാനായി അയച്ച അഞ്ച് വയസുകാരിക്ക് പീഡനം, 40കാരന് 20 വർഷം തടവ്

മെയ് 3നാണ് 5 വയസുകാരിയായ മകളെ അമ്മ വീടിന് അടുത്തുള്ള കടയിൽ നിന്ന് സോപ്പ് വാങ്ങി വരാനായി അയച്ചപ്പോഴായിരുന്നു സംഭവം...

Read More >>
#shot | ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു

Nov 30, 2024 07:33 PM

#shot | ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു

തെലങ്കാനയിൽ നിന്നുള്ള വിദ്യാർത്ഥിയാണ് വെടിയേറ്റ്...

Read More >>
#flood |  കനത്ത മഴയും പ്രളയവും; മലേഷ്യയിൽ 80000 പേരെ മാറ്റിപ്പാർപ്പിച്ചു

Nov 29, 2024 05:04 PM

#flood | കനത്ത മഴയും പ്രളയവും; മലേഷ്യയിൽ 80000 പേരെ മാറ്റിപ്പാർപ്പിച്ചു

ഏഴ് സംസ്ഥാനങ്ങളിലായി 80,589 പേരെ 467 താത്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റിയതായി ദേശീയ ദുരന്ത കമാൻഡ് സെൻ്റർ...

Read More >>
#arrest | ഭർത്താവ് അറിഞ്ഞാൽ പ്രശ്‌നമാകും, മകളെ യുവതി ഡ്രോയറിനുള്ളില്‍ ഒളിപ്പിച്ചു വളര്‍ത്തിയത് മൂന്ന് വര്‍ഷം

Nov 28, 2024 09:07 PM

#arrest | ഭർത്താവ് അറിഞ്ഞാൽ പ്രശ്‌നമാകും, മകളെ യുവതി ഡ്രോയറിനുള്ളില്‍ ഒളിപ്പിച്ചു വളര്‍ത്തിയത് മൂന്ന് വര്‍ഷം

യുവതിക്ക് ഈ കുട്ടിയെ കൂടാതെ മറ്റ് 3 കുട്ടികള്‍ കൂടി ഉണ്ടായിരുന്നെന്നുമാണ്...

Read More >>
#socialmediaban | ലംഘിച്ചാൽ പിഴ, 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്ക്; നിയമം പാസാക്കുന്ന ആദ്യ രാജ്യമായി ഓസ്ട്രേലിയ

Nov 28, 2024 09:07 PM

#socialmediaban | ലംഘിച്ചാൽ പിഴ, 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്ക്; നിയമം പാസാക്കുന്ന ആദ്യ രാജ്യമായി ഓസ്ട്രേലിയ

കുട്ടികൾക്ക് അക്കൗണ്ട് എടുക്കാൻ പറ്റാത്ത തരത്തിൽ സമൂഹമാധ്യമങ്ങൾ മാറ്റം കൊണ്ടുവരണമെന്നാണ്...

Read More >>
#landslide | സുമാത്രയില്‍ മിന്നല്‍പ്രളയം, മണ്ണിടിച്ചില്‍; 16 മരണം; ആറ് പേർക്കായുള്ള തിരച്ചിൽ ശക്തം

Nov 27, 2024 08:05 AM

#landslide | സുമാത്രയില്‍ മിന്നല്‍പ്രളയം, മണ്ണിടിച്ചില്‍; 16 മരണം; ആറ് പേർക്കായുള്ള തിരച്ചിൽ ശക്തം

സുമാത്രയുടെ വടക്കന്‍ മേഖലയിലുള്ള മലയോര മേഖല പേമാരിയില്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പ്രദേശത്തെ നദികള്‍...

Read More >>
Top Stories