#heartattack | ബസ് ഓടിക്കുമ്പോൾ ഡ്രൈവർക്ക് ഹൃദയാഘാതം, നിയന്ത്രണം നഷ്ടമായി മറ്റൊരു ബസിൽ തട്ടി; യാത്രക്കാർക്ക് രക്ഷയായത് കണ്ടക്ടറുടെ ഇടപെടൽ

#heartattack | ബസ് ഓടിക്കുമ്പോൾ ഡ്രൈവർക്ക് ഹൃദയാഘാതം, നിയന്ത്രണം നഷ്ടമായി മറ്റൊരു ബസിൽ തട്ടി; യാത്രക്കാർക്ക് രക്ഷയായത് കണ്ടക്ടറുടെ ഇടപെടൽ
Nov 7, 2024 09:02 AM | By VIPIN P V

ബെംഗളൂരു: (truevisionnews.com) ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം. ബസ്സിൽ തന്നെ മരണവും സംഭവിച്ചു. കണ്ടക്ടറുടെ സമയോചിത ഇടപെടലാണ് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.

ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ (ബിഎംടിസി) ബസ് ഡ്രൈവറായ കിരണ്‍ കുമാറാണ് (40) ഡ്രൈവിംഗിനിടെ ഹൃദയാഘാതം സംഭവിച്ച് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ നെലമംഗലയിൽ നിന്ന് ദസനപുര ഭാഗത്തേക്ക് ബസ് ഓടിക്കുന്നതിനിടെയാണ് സംഭവം.

ഹൃദയാഘാതം സംഭവിച്ച് ആദ്യം മുന്നിലേക്ക് കുനിഞ്ഞു പോയ ഡ്രൈവർ ഉടനെ ഇടത് വശത്തേക്ക് വീണു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറ്റൊരു ബസ്സിൽ ഉരസി.

ഒട്ടും വൈകാതെ കണ്ടക്ടർ ഒബലേഷ് ഡ്രൈവർ സീറ്റിൽ കയറിയിരുന്ന് ബസ് റോഡരികിൽ നിർത്തി. ബസ്സിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഉടനെ തന്നെ ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) കിരൺ കുമാറിന്‍റെ മരണത്തിൽ അനുശോചിച്ചു. മുതിർന്ന ബിഎംടിസി ഉദ്യോഗസ്ഥർ കുടുംബത്തെ സന്ദർശിച്ച് ധനസഹായം ഉറപ്പ് നൽകി.

#While #driving #bus #driver #suffered #heartattack #lost #control #hit #bus #conductor #intervention #saved #passengers

Next TV

Related Stories
#PoliceCase | അമ്മയോട് വഴക്കിട്ടിറങ്ങിയ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേർ അറസ്റ്റിൽ, കൂടുതൽ പ്രതികൾക്കായി തിരച്ചിൽ

Nov 7, 2024 11:11 AM

#PoliceCase | അമ്മയോട് വഴക്കിട്ടിറങ്ങിയ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേർ അറസ്റ്റിൽ, കൂടുതൽ പ്രതികൾക്കായി തിരച്ചിൽ

ശിശുക്ഷേമ സമിതി പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് കൂട്ടബലാത്സംഗത്തിനിരയായ കാര്യം...

Read More >>
#Fire | ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പായിൽ അഗ്നിബാധ; രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം

Nov 7, 2024 09:33 AM

#Fire | ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പായിൽ അഗ്നിബാധ; രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം

അഗ്നിബാധയുടെ സമയത്ത് ശുചിമുറിയിൽ ആയിരുന്ന ജീവനക്കാരാണ് മരിച്ചത്. അഗ്നിബാധ ഉണ്ടായത് എങ്ങനെയാണെന്നതിൽ അടക്കം അന്വേഷണം നടത്തുമെന്ന് അധികൃതർ...

Read More >>
#founddead | അച്ഛനെയും മൂ​ന്ന് കു​ട്ടി​കളെയും പുഴയിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

Nov 7, 2024 08:14 AM

#founddead | അച്ഛനെയും മൂ​ന്ന് കു​ട്ടി​കളെയും പുഴയിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് മൂ​ന്ന് കു​ട്ടി​ക​ളെ​യും മ​ഞ്ചു​നാ​ഥ് പാ​ല​ത്തി​ൽ നി​ന്ന് ന​ദി​യി​ൽ എ​റി​ഞ്ഞ ശേ​ഷം സ്വ​യം...

Read More >>
#Arrest | സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ആ​ശു​പത്രി ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

Nov 7, 2024 08:08 AM

#Arrest | സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ആ​ശു​പത്രി ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ലെ വ​നി​ത ജീ​വ​ന​ക്കാ​രാ​ണ് ശു​ചി​മു​റി​യി​ൽ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ഫോ​ൺ...

Read More >>
#case | വീട്ടിലെത്തി കാൽമുട്ട് ശസ്ത്രക്രിയ നടത്തി, വൃദ്ധയിൽ നിന്ന് 7ലക്ഷം രൂപ ഫീസും വാങ്ങി മുങ്ങി; വ്യാജഡോക്ടർക്കെതിരെ കേസ്

Nov 7, 2024 07:33 AM

#case | വീട്ടിലെത്തി കാൽമുട്ട് ശസ്ത്രക്രിയ നടത്തി, വൃദ്ധയിൽ നിന്ന് 7ലക്ഷം രൂപ ഫീസും വാങ്ങി മുങ്ങി; വ്യാജഡോക്ടർക്കെതിരെ കേസ്

ടുംബത്തില്‍ രണ്ട് മരണങ്ങള്‍ നടന്നതിനാല്‍ രണ്ട് സ്ത്രീകളും ഡോക്ടര്‍മാര്‍ക്ക് പിന്നാലെ പോവാനായില്ല....

Read More >>
#Sureshgopi | മന്ത്രി പദവിയിൽ ശ്രദ്ധിക്കാൻ നിർദേശം; സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ല

Nov 7, 2024 07:12 AM

#Sureshgopi | മന്ത്രി പദവിയിൽ ശ്രദ്ധിക്കാൻ നിർദേശം; സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ല

ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തിന് അനുകൂലമായ നിലപാടല്ല...

Read More >>
Top Stories