#imprisonment | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 20 -കാരന് 25 വര്‍ഷം കഠിനതടവ്

#imprisonment | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 20 -കാരന് 25 വര്‍ഷം കഠിനതടവ്
Nov 7, 2024 02:53 PM | By VIPIN P V

തൃശൂർ : (truevisionnews.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയും മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കി വശീകരിച്ചും ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 25 വര്‍ഷം മൂന്ന് മാസം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

ബ്ലാങ്ങാട് പാറമ്പടി കറുപ്പംവീട്ടില്‍ അക്ബറി(20)നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 11 മാസം കൂടി അധിക തടവ് അനുഭവിക്കണം.

2021 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവിലാണ് ഇയാള്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന വീടിന് പിന്നിലെ വിറക് ഷെഡിലേക്ക് അതിക്രമിച്ച് കയറി വിറകുപുരയില്‍ വച്ചുംപെണ്‍കുട്ടിയുടെ കുടുംബ വീടിന്റെ പറമ്പിലേക്ക് അതിക്രമിച്ചുകയറി വീടിന് പിന്നില്‍ വച്ചും കടല്‍ത്തീരത്ത് എത്തിച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ചാവക്കാട് പൊലീസ് സ്റ്റേഷനിലെ ജി.എസ്.സി.പി.ഒ. സുശീല ഹാജരാക്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ്. സെല്‍വരാജാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവര്‍ ഹാജരായി.

#minor #girl #molested #promise #marriage #year #old #gets #years #rigorous #imprisonment

Next TV

Related Stories
'ലൈംഗിക സംതൃപ്തിക്കായി അയാൾ എന്തും ചെയ്യും', പ്രതികരിച്ച് സൗമ്യയുടെ മൃതദേഹം പരിശോധിച്ച ഫോറൻസിക് വിദഗ്ധ

Jul 25, 2025 09:16 AM

'ലൈംഗിക സംതൃപ്തിക്കായി അയാൾ എന്തും ചെയ്യും', പ്രതികരിച്ച് സൗമ്യയുടെ മൃതദേഹം പരിശോധിച്ച ഫോറൻസിക് വിദഗ്ധ

സൗമ്യ വധകേസിലെ പ്രതിയായ ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് സൗമ്യയുടെ മൃതദേഹം പരിശോധിച്ച ഫോറൻസിക് വിദഗ്ധ ഷെർലി വാസു....

Read More >>
കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ തകർക്കുന്ന സമീപനം - ഭക്ഷ്യമന്ത്രി ജി ആർ അനിൽ

Jul 25, 2025 08:59 AM

കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ തകർക്കുന്ന സമീപനം - ഭക്ഷ്യമന്ത്രി ജി ആർ അനിൽ

കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ തകർക്കുന്ന സമീപനം - ഭക്ഷ്യമന്ത്രി ജി ആർ...

Read More >>
കണ്ണൂർ ജില്ലയിൽ ജാഗ്രതനിർദ്ദേശം ; ഗോവിന്ദച്ചാമി ജയിൽ ചാടിയത് പുലർച്ചെ 1.15 ന്, പൊലീസ് അറിഞ്ഞത് രാവിലെ ഏഴിന്

Jul 25, 2025 08:06 AM

കണ്ണൂർ ജില്ലയിൽ ജാഗ്രതനിർദ്ദേശം ; ഗോവിന്ദച്ചാമി ജയിൽ ചാടിയത് പുലർച്ചെ 1.15 ന്, പൊലീസ് അറിഞ്ഞത് രാവിലെ ഏഴിന്

ഗോവിന്ദച്ചാമി ജയിൽ ചാടിയത് പുലർച്ചെ 1.15 ന്, പൊലീസ് അറിഞ്ഞത് രാവിലെ...

Read More >>
Top Stories

Entertainment News

//Truevisionall