#Fire | ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പായിൽ അഗ്നിബാധ; രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം

#Fire | ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പായിൽ അഗ്നിബാധ; രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം
Nov 7, 2024 09:33 AM | By VIPIN P V

സൂറത്ത്: (truevisionnews.com) ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പായിൽ അഗ്നിബാധ, രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം. സ്പായുടെ മുൻഭാഗത്ത് ആരംഭിച്ച തീ കോസ്മെറ്റിക്സ് ഉൽപന്നങ്ങളിലേക്ക് പടർന്നതോടെ മൂന്നാം നിലയിൽ തീ പടരുകയായിരുന്നു.

സ്ഥാപനത്തിനകത്തേക്ക് എത്താൻ ഒരു വാതിൽ മാത്രമുണ്ടായിരുന്നതും ജനാലകൾ പൂട്ടിയിട്ട നിലയിലുമായതാണ് രണ്ട് പേരുടെ മരണത്തിനിടയാക്കിയത്.

ബുധനാഴ്ച വൈകീട്ട് സൂറത്തിലെ ഫോർച്യൂൺ കോപ്ലെക്സിലാണ് അഗ്നിബാധയുണ്ടായത്. ജിമ്മും സ്പായും ഒരേ നിലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്.

എന്നാൽ ദീപാവലി പ്രമാണിച്ച് ജിം അവധിയിൽ ആയിരുന്നതിനാലാണ് വലിയ രീതിയിലുള്ള ആളപായം ഒഴിവായത്

24നും 30 ഇടയിൽ പ്രായമുള്ള സിക്കിം സ്വദേശികളായ രണ്ട് പേരാണ് അപകടത്തിൽ മരിച്ചത്. സ്പായിലെ ശുചിമുറിയിൽ നിന്ന് മുഖത്തടക്കം പൊള്ളലേറ്റ നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

വിവരം ലഭിച്ച് മജുര, വേസു, കടോദര എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേന എത്തുമ്പോഴേയ്ക്കും വലിയ രീതിയിൽ തീ പടർന്നിരുന്നു. മൂന്നാം നിലയിൽ പൂർണമായി തീയും പുകയും പടർന്നെങ്കിലും മൂന്ന് പേരെ രക്ഷിക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് സാധിച്ചിരുന്നു.

ബെനു ഹംഗ്മ ലിംബോ, മനിഷ എന്നീ ജാവനക്കാരാണ് അഗ്നിബാധയിൽ മരിച്ചത്.

സ്ഥാപനത്തിലെ നിർമ്മാണത്തിലെ അപാകതകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അഗ്നിരക്ഷാ സേനാ ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസും നിർദ്ദേശം നൽകിയിട്ടുണ്ട്.

ദിൽഷാദ് ഖാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. അപകടമുണ്ടായ സമയത്ത് 20 സ്ക്വയർ മീറ്റർ മാത്രം വിസ്താരമുള്ള സ്ഥാപനത്തിൽ അഞ്ച് ജീവനക്കാരാണ് ഉണ്ടായിരുന്നത്.

അഗ്നിബാധയുടെ സമയത്ത് ശുചിമുറിയിൽ ആയിരുന്ന ജീവനക്കാരാണ് മരിച്ചത്. അഗ്നിബാധ ഉണ്ടായത് എങ്ങനെയാണെന്നതിൽ അടക്കം അന്വേഷണം നടത്തുമെന്ന് അധികൃതർ വിശദമാക്കി.

#Fire #breakout #spa #highrise #building #tragicend #two #employees

Next TV

Related Stories
സൈക്കിളിൽ ഒപ്പമുണ്ടായിരുന്ന അമ്മ മരിച്ച വിവരം മകനറിഞ്ഞില്ല; സഞ്ചരിച്ചത് 20 കിലോമീറ്ററോളം

Jan 26, 2025 10:11 AM

സൈക്കിളിൽ ഒപ്പമുണ്ടായിരുന്ന അമ്മ മരിച്ച വിവരം മകനറിഞ്ഞില്ല; സഞ്ചരിച്ചത് 20 കിലോമീറ്ററോളം

ചികിത്സയ്ക്കു ശേഷം ഗ്രാമത്തിലെ വീട്ടിലേക്കു മടങ്ങിയെങ്കിലും 2 ദിവസത്തിനു ശേഷം സ്ഥിതി വഷളായതോടെ വീണ്ടും...

Read More >>
ബിയർ പ്രേമികൾക്ക് തിരിച്ചടി; വില കുത്തനെ കൂടി, വിൽപ്പന കുറഞ്ഞു, പബ്ബുകളും പ്രതിസന്ധിയിൽ

Jan 26, 2025 09:25 AM

ബിയർ പ്രേമികൾക്ക് തിരിച്ചടി; വില കുത്തനെ കൂടി, വിൽപ്പന കുറഞ്ഞു, പബ്ബുകളും പ്രതിസന്ധിയിൽ

ഈ സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിൽ റെക്കോഡ് മദ്യവിൽപ്പന നടന്നിട്ടും എക്സൈസ് വകുപ്പിലെ വരുമാനക്കുറവ് പരിഹരിക്കാനാണ് വില വർധന...

Read More >>
സിഗരറ്റ് ആവശ്യപ്പെട്ട് നല്‍കിയില്ല, കടയുടമക്ക് ക്രൂര മർദ്ദനം, പണം മോഷ്ടിച്ച് കടന്നു കളഞ്ഞ് ആറംഗ സംഘം

Jan 26, 2025 07:02 AM

സിഗരറ്റ് ആവശ്യപ്പെട്ട് നല്‍കിയില്ല, കടയുടമക്ക് ക്രൂര മർദ്ദനം, പണം മോഷ്ടിച്ച് കടന്നു കളഞ്ഞ് ആറംഗ സംഘം

മദ്യപിച്ച് ഇന്നോവ ക്രിസ്റ്റ കാറില്‍ വന്ന സംഘമാണ് മര്‍ദിച്ചതെന്ന് നരേന്ദ്ര സിങ് പൊലീസിനോട്...

Read More >>
76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം; പരേഡിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥി

Jan 26, 2025 05:59 AM

76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം; പരേഡിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥി

കര-വ്യോമ-നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം...

Read More >>
എം.ടിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍, പിആര്‍ ശ്രീജേഷിനും ശോഭനക്കും പത്മഭൂഷണ്‍

Jan 25, 2025 09:27 PM

എം.ടിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍, പിആര്‍ ശ്രീജേഷിനും ശോഭനക്കും പത്മഭൂഷണ്‍

ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും...

Read More >>
 'അതിദാരുണം'; ബസ് യാത്രക്കാരിയുടെ തലയറ്റുപോയി, അപകടം യാത്രക്കിടെ ഛർദ്ദിക്കാൻ തല പുറത്തിട്ടപ്പോൾ

Jan 25, 2025 04:34 PM

'അതിദാരുണം'; ബസ് യാത്രക്കാരിയുടെ തലയറ്റുപോയി, അപകടം യാത്രക്കിടെ ഛർദ്ദിക്കാൻ തല പുറത്തിട്ടപ്പോൾ

ഛർദ്ദിക്കാൻ വേണ്ടി തല പുറത്തിട്ട സ്ത്രീയുടെ തലയിൽ എതിർ ദിശയിൽ വന്ന ലോറിയിടിച്ചതാണ്...

Read More >>
Top Stories