(truevisionnews.com) പലവിധ സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കറ്റാർ വാഴയ്ക്ക് കഴിവുണ്ട്. നോക്കാം ഏതൊക്കെ രീതിയിൽ ഉപയോഗിക്കാം എന്ന് .
വരൾച്ച ഒഴിവാക്കാൻ
കറ്റാർവാഴയിലെ മൂലകങ്ങൾ ചർമത്തിന് കുളിർമയേകുകയും ചർമത്തിലെ ഈർപ്പം നിലനിർത്തുകയും ചെയ്യും. അങ്ങനെ ചർമം വരളുന്നത് തടയുന്നു.
നിറം മങ്ങൽ ഒഴിവാക്കാം
വേനൽക്കാലത്ത് ചർമത്തിന്റെ നിറം മങ്ങുന്നതും വെയിൽ കൊണ്ട് ടാൻ രൂപപ്പെടുന്നതും കറ്റാർ വാഴ പ്രതിരോധിക്കും. സൂര്യതാപം കൊണ്ടുള്ള പൊള്ളൽ, ചുവന്ന പാടുകൾ എന്നിവയ്ക്ക് കറ്റാർവാഴ പ്രതിവിധിയാണ്.
മുഖക്കുരുവിന് പരിഹാരം
കറ്റാർ വാഴയിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങൾ മുഖക്കുരു, അതു മൂലമുള്ള പാടുകൾ എന്നിവ ഒഴിവാക്കാൻ സഹായിക്കും. ചർമത്തിൽ അധികമായുള്ള എണ്ണമയം ഒഴിവാക്കി, ആവശ്യത്തിന് ഈർപ്പം നിലനിർത്താൻ കാറ്റാർ വാഴ മാസ്കൾ ഫലപ്രദമാണ്.
ചർമത്തിന്റെ പുനരുജ്ജീവനം
കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഘടകങ്ങൾ ചർമത്തിലെ ബാക്ടീരിയകളുടെ വളർച്ചയും പ്രവർത്തനങ്ങളും തടയുന്നു. മൃതകോശങ്ങളെ നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കുന്നു.
കറ്റാർവാഴ ഒറ്റമൂലികൾ
വെളിച്ചെണ്ണ
പാടുകളില്ലാത്ത തിളക്കമാർന്ന ചർമത്തിന് കാറ്റാർവാഴ ജെല്ലിൽ രണ്ടോ മൂന്നോ തുള്ളി വെളിച്ചെണ്ണ ചേർത്തശേഷം മുഖത്തു പുരട്ടാം.
റോസ്‌വാട്ടർ
ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലിനൊപ്പം ഒരു ടേബിൾ സ്പൂൺ റോസ്‌വാട്ടർ ചേർത്തശേഷം നന്നായി ഇളക്കിയെടുക്കുക. മുഖത്ത് പുരട്ടി 20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകാം.
മഞ്ഞൾ, തേൻ
ഒരു സ്പൂൺ വീതം കറ്റാർ വാഴ ജെല്ലും തേനും എടുത്ത് ഇതിലേക്ക് ഒരൽപം മഞ്ഞളും ചേർത്ത് കുഴമ്പു രൂപത്തിലാക്കുക. ഇതു മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.
തൈര്
ചർമത്തിന്റെ സ്വാഭാവിക തിളക്കം വീണ്ടടുക്കാൻ തൈര് സഹായിക്കുന്നു. രണ്ട് സ്പൂൺ കറ്റാർ വാഴ ജെൽ ഒരു സ്പൂൺ തൈര് എന്നിവയെടുത്ത് മിക്സ് ചെയ്യുക.
വരണ്ട ചർമം ആണെങ്കിൽ ഇതിലേക്ക് ഒരു സ്പൂൺ തേനും എണ്ണമയമുള്ള ചർമമാണെങ്കിൽ ഒരു സ്പൂൺ നാരങ്ങ നീരും ചേർക്കുക. മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം കഴുകി കളയാം.
#glowing #face? #Use #aloevera #this #way