#Munambam | മുനമ്പം ഭൂമിയും ഐഎഎസ് ഹിന്ദുവും; കടക്കൽ കത്തിവെക്കുന്നവർ അറിയുക ഇത് കേരളമാണ്

#Munambam |  മുനമ്പം ഭൂമിയും ഐഎഎസ് ഹിന്ദുവും; കടക്കൽ കത്തിവെക്കുന്നവർ അറിയുക ഇത് കേരളമാണ്
Nov 5, 2024 12:50 PM | By akhilap

(truevisionnews.com) നാനാ ജാതികളും മതങ്ങളും ഉള്ളതെങ്കിലും ഏകോദര സഹോരങ്ങളായി ജീവിച്ച പാരമ്പര്യമുള്ള നാടിൻ്റെ മാനവ സൗഹൃദത്തിൻ്റെ കടക്കൽ കത്തിവെക്കുന്നവർ തിരിച്ചറിയുക ഇത് കേരളമാണ്. ഇവിടെ ആ പരിപ്പും ബീഫും ഒന്നും വേവില്ല. മുനമ്പം ഭൂമിയും ഐഎഎസ് ഹിന്ദുവും എന്തിൻ്റെ പരീക്ഷണങ്ങളാണെങ്കിലും അതിനെയും ഈ നാട് ചെറുക്കും.

മതസൗഹാർദ്രത്തിന്റെ കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ മുന്നിലാണ് എന്നതിൽ ആർക്കും ഒരു സംശയവും ഇല്ല . എന്നാൽ മുനമ്പം വഖഫ് ഭൂമിപ്രശ്നത്തിലും ,കെ ഗോപാല കൃഷ്‌ണന്റെ ഐഎഎസ് വാട്സാപ്പ് ഗ്രൂപ്പിലും നിന്നും തെളിഞ്ഞു വരുന്നതെന്ത് ? ഈ അടുത്ത് കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ വച്ച് നോക്കുമ്പോൾ ആരായാലും ഒന്ന് നെറ്റിചുളിക്കും.

റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കുക എന്ന പ്രതിഷേധത്തിലാണ് ഇപ്പോൾ മുനമ്പത്തെ ഭൂസംരക്ഷണ സമിതി അംഗങ്ങൾ .യഥാർത്ഥത്തിൽ ഇതൊരു നിയമപ്രശ്‌നമാണ് .എന്നാൽ ആരൊക്കെയോ ചേർന്ന് ഈ പ്രശ്നത്തെ മതപരമാക്കുന്നു .

ആരാണ് ഇതിനു പിന്നിൽ ?.എന്തിനാണ് അവർ ഇങ്ങനെ ചെയ്യുന്നത് ,?ഇതിന്റെ പേരിൽ അവർക്കു കിട്ടുന്നതെന്ത് ? ആഴത്തിൽ പരിശോധിച്ചാൽ ഒന്നിനും ഒരു ഉത്തരമില്ല .മുനമ്പം വഖഫ് ഭൂമി പ്രശ്‌നം തുടങ്ങീട്ട് കാലങ്ങളായി .

2007 ൽ വിഎസ് അച്യുതാനന്ദൻ സർക്കാർ കാലത്താണ് ഈ പ്രശ്‌നം പൊതുജന ശ്രദ്ധയിൽ പെടുന്നത് . തിരുവിതാംകൂർ രാജാവ് കൊച്ചി പൗര പ്രമുഖനായ സത്താർ സേട്ടിനു പാട്ടത്തിന് നൽകിയതാണ് ഈ ഭൂമി. അയാളുടെ കാലശേഷം അടുത്ത അവകാശിയായ സാദിഖ് സേട്ട് അവിടെയുള്ള 404 .76 ഏക്കർ ഭൂമി ഫാറൂഖ് കോളേജിന് വേണ്ടി വഖഫ് ചെയ്തു .

അന്നത്തെ മുസ്ലിം ജനതയുടെ വിദ്യാഭ്യാസം ഉയർത്താൻ വേണ്ടിയായിരുന്നു ഇത് .എന്നാൽ വിഎസ് അച്യുതാനന്ദൻ സർക്കാർ വഖഫ് സ്ഥലങ്ങളെ കുറിച്ച് ഒരു പഠനം നടത്താൻ വേണ്ടി ജസ്റ്റിസ് എം എ നിസാറിന്റെ നേതൃത്വത്തിൽ ഒരു കമ്മീഷനെ നിയമിച്ചു .

അതാണ് നിസാർ കമ്മിഷൻ .ഇവരുടെ കണ്ടെത്തലിന്റെ ഭാഗമായി 600 ഏക്കർ സ്ഥലം കൈയേറ്റം ചെയ്തു എന്ന് 2010 ൽ ക്യാബിനെറ്റിന്‌ റിപ്പോർട്ട് നൽകി .പക്ഷെ തുടർ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല .പിന്നീട് ഇതിനെതിരെ വഖഫ് സംരക്ഷണ സമിതി എന്ന സംഘടന കോടതിയിൽ പോയി .

എന്നാൽ ഇതിനിടയിൽ ഈ അടുത്ത് അവർക്ക് റവന്യു വകുപ്പ് ഭൂനികുതി അടയ്ക്കാൻ ഉള്ള അനുവാദം കൊടുത്തു. എന്നാൽ ഇതിനെതിരെയും വഖഫ് സംരക്ഷണ സമിതി അംഗങ്ങൾ കോടതിയിൽ പോയി, കോടതി അത് തടയുകയും ചെയ്തു .

ഇത് കാരണം അവർക്ക് ഭൂമി ക്രയവിക്രയം ചെയ്യാനോ ,ബാങ്ക് ലോൺ എടുക്കാനോ സാധിക്കില്ല .ഇതിനെതിരെയാണ് അവർ നീതിക്കായി സമരം നടത്തുന്നത് .മതം എന്നൊന്ന് അവിടന്ന് എടുത്തു മാറ്റിയാൽ എല്ലാവരും സാധാരണക്കാരായ മനുഷ്യർ തന്നെ .

ഏതു നിമിഷവും കിടപ്പാടം നഷ്ടപ്പെടും എന്നോർത്ത് കാലം തള്ളി നീക്കുകയാണവർ .അവരുടെ കാര്യം അങ്ങനെ ആണെന്നിരിക്കെ കഴിഞ്ഞ ആഴ്ച്ച പൊട്ടിപ്പുറപ്പെട്ട മറ്റൊരു വാർത്തയാണ് വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണന്‍റെ പേരിൽ തുടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പുകൾ.ഇത് ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായി .

മലയാളികളായ ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രം ചേർത്താണ് 'മല്ലു ഹിന്ദു ഓഫ് ' എന്ന പേരിൽ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത് .

ഉദ്യോഗസ്ഥർക്കിടയിൽനിന്നു വിമർശനം ഉയർന്നതിനു പിന്നാലെ മണിക്കൂറുകൾക്കകം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു.

ഹിന്ദു ഐഎഎസ് ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പിന് പിന്നാലെ മുസ്‍ലിം ഓഫീസർമാരുടെ ഗ്രൂപ്പും ആരംഭിച്ചെന്ന സ്ക്രീൻ ഷോട്ടുകളും പുറത്തുവന്നു.

ഫോൺ ഹാക്ക് ചെയ്തതാണെന്നും പൊലീസിൽ പരാതി നൽകിയെന്നുമാണ് ഗോപാലകൃഷ്ണൻ പറഞ്ഞത് .തന്റെ പേരിൽ ഇത്തരത്തിലുള്ള 11 ഓളം വാട്സ്ആപ് ഗ്രൂപ്പുകൾ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു .

ചുരുക്കി പറഞ്ഞാൽ എന്താണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് .ആരാണ് ഇതിനു പിന്നിൽ .കേരളത്തിൽ മതസൗഹാർദ്രം നഷ്ട്ടപെടുന്നതിന്റെ സൂചനയാണോ ഇതെല്ലം .

പുതിയ തലമുറയുടെ മനസ്സിൽ ഇതെല്ലം എങ്ങനെ ബാധിക്കും എന്നതു നമ്മൾ ആശങ്കപ്പെടേണ്ടിയിരിക്കുന്നു .അതിനാൽ തന്നെ ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതുണ്ട് .ഇല്ലെകിൽ കേരളം വലിയ വിപത്തിലേക്ക് കൂപ്പുകുത്തും എന്നതിൽ സംശയമില്ല .

ഇതിനു മുൻപും ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാം കേരളത്തിൽ ഉണ്ടായിട്ടുണ്ട് .അതിനെയെല്ലാം അപ്പാടെ മണ്ണിട്ടു മൂടീട്ടുമുണ്ട് .ഇങ്ങനെയുള്ള സംഭവങ്ങൾ കൊണ്ടോന്നും കേരളത്തിന്റെ മതപാര്യമ്പര്യത്തെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല എന്ന് അവർ മനസിലാക്കണം .

#Munambam #Bhumi #IAS #Hindu #Kerala

Next TV

Related Stories
'മക്കളേ പേടി വേണ്ട, ആകാംഷയാകാം'; പരീക്ഷാ ഫലം എത്തുമ്പോൾ കുട്ടികളും രക്ഷിതാക്കളും ഇതറിയണം

Apr 30, 2025 02:18 PM

'മക്കളേ പേടി വേണ്ട, ആകാംഷയാകാം'; പരീക്ഷാ ഫലം എത്തുമ്പോൾ കുട്ടികളും രക്ഷിതാക്കളും ഇതറിയണം

എസ് എസ് എൽ സി പരീക്ഷാ ഫലം എത്തുമ്പോൾ കുട്ടികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടത്...

Read More >>
ആ ധീരതയ്ക്ക് 'റെഡ് സല്യൂട്ട്' ....  മദം പൊട്ടിയ ഭീകരർ നാണിച്ചു; മതം നോക്കാതെ ജീവൻകാത്ത  സയ്ദ് ആദിൽ ഹുസൈൻ ഷാക്ക് മുന്നിൽ

Apr 24, 2025 03:24 PM

ആ ധീരതയ്ക്ക് 'റെഡ് സല്യൂട്ട്' .... മദം പൊട്ടിയ ഭീകരർ നാണിച്ചു; മതം നോക്കാതെ ജീവൻകാത്ത സയ്ദ് ആദിൽ ഹുസൈൻ ഷാക്ക് മുന്നിൽ

"എന്റെ സഹോദരനെ ജീവൻ കൊടുത്തും സംരക്ഷിയ്ക്കേണ്ടത് എന്റെ കടമയാണ്. അവൻ ഏതു മതക്കാരനായാലും ' എന്ന ആശയമാണ് സെയ്ത് ആദിൽ ഹുസ്സൈൻ ഷായുടെ രക്തസാക്ഷിത്വം...

Read More >>
സൂക്ഷിക്കുക!..... ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ പുത്തൻ ചതിക്കുഴികൾ, എന്തെല്ലാം?

Apr 23, 2025 02:37 PM

സൂക്ഷിക്കുക!..... ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ പുത്തൻ ചതിക്കുഴികൾ, എന്തെല്ലാം?

ഇയാൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മൊബൈൽ റീചാർജ് ചെയ്തു. തൊട്ടുപിന്നാലെ അക്കൗണ്ടിൽ നിന്നും 9999 രൂപയുടെ രണ്ട് ഇടപാടുകൾ നടക്കുകയും ചെയ്തു. ഇങ്ങനെയാണ്...

Read More >>
പഞ്ചായത്ത് രാജ് ലക്ഷ്യം കണ്ടോ?'ദേശീയ പഞ്ചായത്ത് ദിനം' ഏപ്രിൽ 24

Apr 19, 2025 07:37 PM

പഞ്ചായത്ത് രാജ് ലക്ഷ്യം കണ്ടോ?'ദേശീയ പഞ്ചായത്ത് ദിനം' ഏപ്രിൽ 24

യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്ന് മനസ്സിലാക്കുവാനും അവരിലേക്ക് ഇട കലർന്ന് പ്രവർത്തിക്കുവാൻ പഞ്ചായത്തുകൾ സമയം...

Read More >>
സൈബർ പണമിടപാടുകൾ ശ്രദ്ധിക്കുക പുത്തൻ ചതിക്കുഴികൾ  ഒളിഞ്ഞിരിപ്പുണ്ട്...

Apr 12, 2025 04:03 PM

സൈബർ പണമിടപാടുകൾ ശ്രദ്ധിക്കുക പുത്തൻ ചതിക്കുഴികൾ ഒളിഞ്ഞിരിപ്പുണ്ട്...

ഒറ്റനോട്ടത്തിൽ യഥാർത്ഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളിൽ കയറി ഓർഡർ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി...

Read More >>
കാട്ടാന മുതൽ കാട്ടുതേനിച്ച വരെ..;അറുതിയില്ലാത്ത മനുഷ്യക്കുരുതികൾ....

Apr 10, 2025 05:19 PM

കാട്ടാന മുതൽ കാട്ടുതേനിച്ച വരെ..;അറുതിയില്ലാത്ത മനുഷ്യക്കുരുതികൾ....

മനുഷ്യജീവനുകൾക്ക് ഒരു വിലയും കൽപ്പിക്കുന്നില്ലേ ഇവിടുത്തെ ജനാധിപത്യ ഭരണകൂടം?...

Read More >>
Top Stories










Entertainment News