ഫോണിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ; തട്ടിപ്പ് കേസിൽ പിടിയിലായ മലയാളിയ്ക്ക് എതിരെ പോക്‌സോ കേസ് ചുമത്തി ബംഗളൂരു പൊലീസ്

ഫോണിൽ  കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ; തട്ടിപ്പ് കേസിൽ പിടിയിലായ മലയാളിയ്ക്ക് എതിരെ പോക്‌സോ കേസ് ചുമത്തി ബംഗളൂരു പൊലീസ്
Jun 14, 2025 10:36 PM | By Susmitha Surendran

ബംഗളൂരു: (truevisionnews.com)  ക്രഡിറ്റ് സൊസൈറ്റി മാനേജ്‌മെന്റിനെതിരെ വ്യാജ പ്രചാരണം നടത്തുകയും, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പിടിയിലായ പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ പൊലീസിനു ലഭിച്ചത് നിരവധി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന അശ്ലീല ദൃശ്യങ്ങൾ. ഇതോടെ തട്ടിപ്പ് കേസിൽ പിടിയിലായ പ്രതിയ്‌ക്കെതിരെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നതിനുള്ള വകുപ്പ് കൂടി ചുമത്തി പോക്‌സോ കേസും പൊലീസ് രജിസ്റ്റർ ചെയ്തു.

കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി ജനറൽ മാനേജർ തൃശൂർ സ്വദേശി പി ജെ ബിനോജ് ആണ് ബാംഗ്ലൂർ പൊലീസിന്റെ അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൗത്ത് ഇന്ത്യയിലെ നമ്പർ വൻ ക്രെഡിറ്റ് സൊസൈറ്റി മാനേജ്മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച റാക്കറ്റിലെ മുഖ്യസൂത്രധാരനാണ് ഇയാളെന്നായിരുന്നു പരാതി.

ബെംഗളൂരു പൊലീസ് തൃശൂരിൽ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കേരള പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ മുൻ ലോൺ മാനേജരായിരുന്നു പി ജെ ബിനോജ്. പിന്നീട് ബിനോജ് കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയിൽ ജനറൽ മനേജരായി ജോലിക്ക് കയറി. ഇതിനുശേഷം ഐസിസിഎസ്എല്ലിനെതിരെ വ്യാജ വാർത്തകൾ പടച്ചുവിട്ട് മനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തുന്ന റാക്കറ്റിനെ നിയന്ത്രിച്ചിരുന്ന മുഖ്യസൂത്രധാരകരിൽ ഒരാളായിരുന്നു ഇയാളെന്ന് ആരോപണം ഉയർന്നിരുന്നു.

ഇതിനെതിരെ ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി മനേജ്‌മെന്റ് ബെംഗളൂരു പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ കൈരളി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിയുടെ ചീഫ് ജനറൽ മാനേജർ ശക്തിധരൻ പാനോളിയെയും പി ജെ ബിനോജിനെയും അറസ്റ്റ് ചെയ്തിരുന്നു.

തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇവരുടെ കൈയിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്‌ടോപ്പും പിടിച്ചെടുത്തു. തുടർന്ന് നടത്തിയ വിശദമായ പരിശോധനക്കിടയിലാണ് പിഞ്ചുകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ബിനോജിന്റെ മൊബൈലിൽ നിന്നും കണ്ടെടുക്കുന്നത്. ബെംഗളൂരു പൊലീസ് സ്വയമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായത്. പിജെ ബിനോജിനെ വിശദമായ ചോദ്യം ചെയ്യലിന് ബെംഗളൂരുവിലേക്ക് പൊലീസ് കൊണ്ടു പോയി.

കേരള പൊലീസിന്റെ സഹായത്തോടെയാണ് ഇദ്ദേഹത്തെ ബെംഗൂരു പൊലീസ് അറസ്റ്റ് ചെയതത്. ഇദ്ദേഹത്തിനെതിരെ നേരത്തെ ഇത്തരം പരാതികൾ ഉയർന്നിരുന്നു. ബിനോജിന്റെ പിതാവ് ജോസും മുൻപ് പോക്സോ കേസിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയാണ്.

Bengaluru Police files POCSO case against Malayali arrested fraud child pornographic images phone

Next TV

Related Stories
കോഴിക്കോട് വടകരയിൽ സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ അപകടം; ബൈക്ക് കാറിലിടിച്ച് യുവാവിന് പരിക്ക്

Jul 11, 2025 09:32 PM

കോഴിക്കോട് വടകരയിൽ സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ അപകടം; ബൈക്ക് കാറിലിടിച്ച് യുവാവിന് പരിക്ക്

കോഴിക്കോട് വടകര പുതിയാപ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന്...

Read More >>
ഇരുട്ടിന്റെ മറവിൽ.... കണ്ണൂർ പാനൂരിൽ പുതുതായി ആരംഭിക്കാനിരുന്ന സ്ഥാപനത്തിന് നേരേ സാമൂഹിക വിരുദ്ധരുടെ അതിക്രമമെന്ന് പരാതി

Jul 11, 2025 07:49 PM

ഇരുട്ടിന്റെ മറവിൽ.... കണ്ണൂർ പാനൂരിൽ പുതുതായി ആരംഭിക്കാനിരുന്ന സ്ഥാപനത്തിന് നേരേ സാമൂഹിക വിരുദ്ധരുടെ അതിക്രമമെന്ന് പരാതി

കണ്ണൂർ പാനൂരിൽ പുതുതായി ആരംഭിക്കാനിരുന്ന സ്ഥാപനത്തിന് നേരേ സാമൂഹിക വിരുദ്ധരുടെ അതിക്രമമെന്ന്...

Read More >>
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും പരിക്ക്

Jul 11, 2025 07:18 PM

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും പരിക്ക്

അത്തിക്കോട്ടിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച്...

Read More >>
ഇത് ഏത് കാലം...? മുട്ട് കുത്തി ഇരുത്തി വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു; സംഭവത്തിൽ പ്രതിഷേധം ശക്തം

Jul 11, 2025 07:05 PM

ഇത് ഏത് കാലം...? മുട്ട് കുത്തി ഇരുത്തി വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു; സംഭവത്തിൽ പ്രതിഷേധം ശക്തം

കാസർഗോഡ് ബന്തടുക്കയിൽ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു, പ്രതിഷേധം ...

Read More >>
വേഗത്തിലെത്തിയ ആംബുലൻസ് കണ്ടുഭയന്നു; ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിന് സ്‌കൂട്ടറിൽനിന്ന് വീണ് പരിക്ക്

Jul 11, 2025 06:51 PM

വേഗത്തിലെത്തിയ ആംബുലൻസ് കണ്ടുഭയന്നു; ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിന് സ്‌കൂട്ടറിൽനിന്ന് വീണ് പരിക്ക്

പത്തനംതിട്ട എഴുമറ്റൂരിൽ വേ​ഗത്തിൽ ആംബുലൻസ് വരുന്നതുകണ്ട് ഭയന്ന് സ്കൂട്ടറിൽ നിന്നുവീണ യുവാവിന് പരിക്ക്....

Read More >>
Top Stories

GCC News

//Truevisionall