വിദ്യ അഭ്യാസം , വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് പ്രധാനാധ്യാപിക ഏത്തമിടിയിച്ചതായി പരാതി

വിദ്യ  അഭ്യാസം , വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് പ്രധാനാധ്യാപിക ഏത്തമിടിയിച്ചതായി പരാതി
Jun 14, 2025 07:16 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് പ്രധാനാധ്യാപിക ഏത്തമിടിയിച്ചതായി പരാതി. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിലാണ് സംഭവം. സ്കൂളിലെ പ്രധാനാധ്യാപികക്കെതിരെയാണ് പരാതി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

ചൊവ്വാഴ്ച വൈകിട്ട് ദേശീയഗാനത്തിനിടെ ക്ലാസിൽ നിന്ന് വിദ്യാര്‍ത്ഥിനികള്‍ പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് പ്രധാനാധ്യാപികയുടെ ക്ലാസിൽ പൂട്ടിയിട്ടുള്ള ശിക്ഷാ നടപടി. സംഭവത്തെ തുടര്‍ന്ന് സ്കൂളിൽ നിന്ന് ഇറങ്ങാൻ വൈകിയ കുട്ടികള്‍ക്ക് സ്കൂള്‍ ബസ് കിട്ടിയില്ല.

ഇതോടെ പരാതിയുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. ഒടുവിൽ പ്രധാനാധ്യാപിക കുട്ടികള്‍ക്ക് ബസ് ടിക്കറ്റിന് പണം നൽകി പറഞ്ഞുവിടുകയായിരുന്നു. സംഭവത്തിൽ പരാതി ഉയര്‍ന്നതോടെ അധ്യാപിക ഖേദം പ്രകടിപ്പിച്ചു. കുട്ടികളെ ഏത്തമിടിയിച്ചുള്ള ശിക്ഷ നൽകിയത് അധ്യാപിക സ്ഥിരീകരിക്കുകയും ചെയ്തു.



Complaint alleging headmistress locked female students classroom beat them.

Next TV

Related Stories
കണ്ണൂരിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

Jun 15, 2025 06:17 AM

കണ്ണൂരിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

മുലപ്പാൽ നൽകുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ്...

Read More >>
ഫോണിൽ  കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ; തട്ടിപ്പ് കേസിൽ പിടിയിലായ മലയാളിയ്ക്ക് എതിരെ പോക്‌സോ കേസ് ചുമത്തി ബംഗളൂരു പൊലീസ്

Jun 14, 2025 10:36 PM

ഫോണിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ; തട്ടിപ്പ് കേസിൽ പിടിയിലായ മലയാളിയ്ക്ക് എതിരെ പോക്‌സോ കേസ് ചുമത്തി ബംഗളൂരു പൊലീസ്

തട്ടിപ്പ് കേസിൽ പിടിയിലായ മലയാളിയ്ക്ക് എതിരെ പോക്‌സോ കേസ് ചുമത്തി ബംഗളൂരു പൊലീസ്...

Read More >>
Top Stories










Entertainment News