#MobLynching | ബീഫ് കഴിച്ചെന്ന് ആരോപിച്ചുള്ള ആൾക്കൂട്ട കൊലപാതകം; മുസ്ലിം യുവാവ് പാചകം ചെയ്തത് ബീഫ് അല്ലെന്ന് പരിശോധന ഫലം

#MobLynching | ബീഫ് കഴിച്ചെന്ന് ആരോപിച്ചുള്ള ആൾക്കൂട്ട കൊലപാതകം; മുസ്ലിം യുവാവ് പാചകം ചെയ്തത് ബീഫ് അല്ലെന്ന് പരിശോധന ഫലം
Oct 27, 2024 10:39 AM | By VIPIN P V

ചർകി ദാദ്രി: (truevisionnews.com) ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ട മർദ്ദനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കഴിച്ചത് ബീഫ് ആയിരുന്നില്ലെന്ന് പരിശോധനാ ഫലം. ചർകി ദാദ്രി ജില്ലയിൽ ഓഗസ്റ്റ് 27ന് നടന്ന സംഭവത്തിന്റെ സത്യാവസ്ഥ ഇതോടെ പുറത്തുവന്നു.

ബംഗാൾ സ്വദേശിയായ സബീർ മാലിക്ക് എന്ന തൊഴിലാളി ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ട് രണ്ട് മാസത്തിനു ശേഷമാണ് ബീഫ് അല്ലെന്ന ലാബ് റിപ്പോർട്ട് പൊലീസ് കുടുംബത്തെ അറിയിച്ചത്.

സബീറിന്റെ മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് സഹോദരൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോഴാണ് പൊലീസ് ഈ വിവരം കൈമാറിയത്. ഓഗസ്റ്റ് 27ന് നടന്ന സംഭവത്തിൽ ഇതുവരെ 10 പ്രതികളാണ് അറസ്റ്റിലായത്. ആറ് പേരെ ഇനിയും കണ്ടെത്താനുണ്ട്.

പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളിയായ സബീർ മാലിക്കിനെ കുടിലിൽ ബീഫ് വെച്ചെന്നാരോപിച്ചാണ് ഒരു സംഘം തല്ലിക്കൊന്നത്. സബീറിനെ അടുത്തുള്ള ഒരു കടയിലേക്ക് വിളിച്ചുകൊണ്ടുവന്ന സംഘം, ക്രൂരമായി മർദ്ദിച്ചു.

തുടർന്ന് ബൈക്കിൽ കയറ്റി മറ്റൊരു സ്ഥലത്തു കൊണ്ടുപോയും മരിക്കുന്നതുവരെ ക്രൂരമായി മർദിക്കുകയുമായിരുന്നു. ശേഷം ഇയാൾ താമസിച്ചിരുന്ന കുടിലിൽ മൃതദേഹം കൊണ്ടിട്ടു.

സംഭവം നടക്കുന്നതിന് മുൻപുതന്നെ കുടിലിൽ ബീഫ് വെക്കുന്നുവെന്നാരോപിച്ച് ചിലർ പൊലീസിനെ വിവരം അറിയിച്ചിരുന്നു.

പൊലീസ് എത്തി മാംസം പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും സബീർ കൊല്ലപ്പെട്ടിരുന്നു.

#lynching #allegedly #eatingbeef #result #test #Muslimyouth #cooked #beef

Next TV

Related Stories
#Snake | അഞ്ച് ദിവസത്തിനുള്ളിൽ പാമ്പ് കടിയേറ്റ് ഒരു കുടുംബത്തിലെ മരിച്ചത് മൂന്ന് പേർ; ഗുരുതരാവസ്ഥയിൽ ഉള്ളതും മൂന്ന് പേർ പാമ്പുകളെ ഭയന്ന് വീട് വിട്ട് നാട്ടുകാർ

Oct 27, 2024 02:39 PM

#Snake | അഞ്ച് ദിവസത്തിനുള്ളിൽ പാമ്പ് കടിയേറ്റ് ഒരു കുടുംബത്തിലെ മരിച്ചത് മൂന്ന് പേർ; ഗുരുതരാവസ്ഥയിൽ ഉള്ളതും മൂന്ന് പേർ പാമ്പുകളെ ഭയന്ന് വീട് വിട്ട് നാട്ടുകാർ

ഒക്ടോബർ 21ന് 32കാരിയായ പൂനവും മകളായ സാക്ഷിയും മകനായ കനിഷ്കയും പാമ്പ് കടിയേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...

Read More >>
#Arrest | ബലാത്സംഗം, കൈക്കൂലി, സസ്പെൻഷൻ കാലത്തും അതിക്രമത്തിന് അറുതിയില്ല; കാക്കിക്കുള്ളിലെ ക്രിമിനൽ അറസ്റ്റിൽ

Oct 27, 2024 01:05 PM

#Arrest | ബലാത്സംഗം, കൈക്കൂലി, സസ്പെൻഷൻ കാലത്തും അതിക്രമത്തിന് അറുതിയില്ല; കാക്കിക്കുള്ളിലെ ക്രിമിനൽ അറസ്റ്റിൽ

വിരുഗമ്പാക്കത്തെ വനിതാ പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഇയാളെ തിരുവാൻമിയൂരിൽ നിന്നാണ് അറസ്റ്റ്...

Read More >>
#humantrafficking | ഒടുവിൽ ആശ്വാസ തീരത്തേക്ക്; മനുഷ്യക്കടത്തില്‍ കുടുങ്ങിയ വടകര സ്വദേശികളായ യുവാക്കള്‍ നാട്ടിലേക്ക് തിരിച്ചു

Oct 27, 2024 12:32 PM

#humantrafficking | ഒടുവിൽ ആശ്വാസ തീരത്തേക്ക്; മനുഷ്യക്കടത്തില്‍ കുടുങ്ങിയ വടകര സ്വദേശികളായ യുവാക്കള്‍ നാട്ടിലേക്ക് തിരിച്ചു

ഈ മാസം മൂന്നിന് കംബോഡിയയില്‍ എത്തപ്പെട്ട യുവാക്കള്‍ സാഹസികമായാണ് ഒരു ടാക്സി ഡ്രൈവറുടെ സഹായത്തോടെ ഇന്ത്യന്‍...

Read More >>
#Diwalirush | ദീപാവലിത്തിരക്ക്: ബാന്ദ്ര ടെര്‍മിനസ് സ്റ്റേഷനില്‍ തിക്കും തിരക്കും, ഒന്‍പതുപേര്‍ക്ക് പരിക്ക്

Oct 27, 2024 12:15 PM

#Diwalirush | ദീപാവലിത്തിരക്ക്: ബാന്ദ്ര ടെര്‍മിനസ് സ്റ്റേഷനില്‍ തിക്കും തിരക്കും, ഒന്‍പതുപേര്‍ക്ക് പരിക്ക്

ചിലരെ പൊലീസുകാര്‍ തോളില്‍ ചുമന്നു കൊണ്ട് പോകുന്നതും കാണാം. ചിലരുടെ വസ്ത്രം മുഴുവന്‍ രക്തമായ...

Read More >>
#arrest | വിവാഹം നിശ്ചയിച്ചു, തടസവുമായി വിവാഹിതയായ കാമുകി,  32 കാരിയെ കൊന്ന് മറവ് ചെയ്ത ജിം ട്രെയിനർ അറസ്റ്റിൽ

Oct 27, 2024 11:55 AM

#arrest | വിവാഹം നിശ്ചയിച്ചു, തടസവുമായി വിവാഹിതയായ കാമുകി, 32 കാരിയെ കൊന്ന് മറവ് ചെയ്ത ജിം ട്രെയിനർ അറസ്റ്റിൽ

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മൃതദേഹം വിവിഐപി ബംഗ്ലാവുകളുടെ പരിസരത്ത് നിന്ന് കണ്ടെത്തിയത്....

Read More >>
Top Stories