കൽപ്പറ്റ: (truevisionnews.com) പുസ്തകമല്ല തെരഞ്ഞെടുപ്പിൽ ചർച്ചയാക്കേണ്ടതെന്ന് സി.പി.എം നേതാവ് പി.ജയരാജൻ. ജനങ്ങൾക്കൊപ്പം അവരുടെ പ്രശ്നങ്ങളിൽ ആര് നിൽക്കുമെന്നതാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകത്തിൽ പറഞ്ഞ വർഗീയത തെരഞ്ഞെടുപ്പിൽ ചർച്ചയാകും. എൽ.ഡി.എഫ് കാലത്ത് വർഗീയ സംഘർഷങ്ങൾ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ലോക്സഭ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി.ജയരാജൻ.
വയനാടിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്ന പ്രതിനിധി വേണമെന്നും പി.ജയരാജൻ പറഞ്ഞു. രാഹുൽ ഗാന്ധിയെ ജയിപ്പിച്ചിട്ട് എന്ത് കിട്ടി. രാഹുൽ വൺഡേ സുൽത്താനാണെന്നും പി.ജയരാജൻ പരിഹസിച്ചു.
എന്നാൽ, ഇടതുപക്ഷത്തിന്റെ പി.ഡി.പി ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. സി.പി.എം-സി.പി.ഐ ഭരണകാലത്താണ് മുസ്‍ലിം ലീഗിന് ആദ്യമായി ഒരു മന്ത്രിസ്ഥാനം ലഭിച്ചതെന്നും ജയരാജൻ പറഞ്ഞു.
#PJayarajan #said #book #should #not #discussed #elections.