#arrest | വിവാഹം നിശ്ചയിച്ചു, തടസവുമായി വിവാഹിതയായ കാമുകി, 32 കാരിയെ കൊന്ന് മറവ് ചെയ്ത ജിം ട്രെയിനർ അറസ്റ്റിൽ

#arrest | വിവാഹം നിശ്ചയിച്ചു, തടസവുമായി വിവാഹിതയായ കാമുകി,  32 കാരിയെ കൊന്ന് മറവ് ചെയ്ത ജിം ട്രെയിനർ അറസ്റ്റിൽ
Oct 27, 2024 11:55 AM | By Susmitha Surendran

കാൻപൂർ: (truevisionnews.com) ജിം ട്രെയിനറുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെ തടസവുമായി വിവാഹിതയായ കാമുകി. 32 കാരിയെ കൊന്ന് മറവ് ചെയ്ത ജിം ട്രെയിനറായ യുവാവ് അറസ്റ്റിൽ.

ഭാര്യയെ കാണാതായതിന് പിന്നാലെ 32കാരിയുടെ ഭർത്താവ് നൽകിയ പരാതിയിൽ 4 മാസത്തെ അന്വേഷണത്തിനൊടുവിലാണ് ജില്ലാ മജിസ്ട്രേറ്റിന്റെ ബംഗ്ലാവിന് സമീപം കുഴിച്ചിട്ട യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.

ഉത്തർ പ്രദേശിലെ കാൻപൂരിലാണ് സംഭവം. ഏക്ത ഗുപ്ത എന്ന 32കാരിയെയാണ് നാല് മാസം മുൻപ് കാണാതായത്. 32കാരിയുടെ ഭർത്താവ് രാഹുൽ ഗുപ്തയുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് വിഷാൽ സോണി എന്ന ജിം ട്രെയിനർ അറസ്റ്റിലായത്.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മൃതദേഹം വിവിഐപി ബംഗ്ലാവുകളുടെ പരിസരത്ത് നിന്ന് കണ്ടെത്തിയത്. ജിമ്മിൽ പരിശീലനത്തിന് എത്തിയ ഏക്തയുമായി പ്രണയത്തിലായിരുന്നു വിഷാൽ സോണി.

എന്നാൽ ഏതാനും മാസങ്ങൾക്ക് മുൻപ് വിഷാലിന്റെ വിവാഹം മറ്റൊരു യുവതിയുമായി തീരുമാനിക്കുകയായിരുന്നു. ഇതിനെ ചൊല്ലി വിഷാലും ഏക്തയും തമ്മിൽ കലഹവും പതിവായി.

ഇതോടെയാണ് സ്വസ്ഥമായ കുടുംബ ജീവിതത്തിനായി കാമുകിയെ കൊലപ്പെടുത്താൻ ജിം ട്രെയിനർ ഉറപ്പിക്കുന്നത്. ജൂൺ 24ന് ജിമ്മിലെത്തിയ ഏക്ത വിഷാലുമായി തർക്കത്തിലായി.

വാക്കേറ്റത്തിനൊടുവിൽ വിഷാൽ ഏക്തയുടെ മുഖത്ത് ഇടിച്ചു. ഇതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതിയെ വിഷാൽ കൊലപ്പെടുത്തി മൃതദേഹം ജില്ലാ മജിസ്ട്രേറ്റിന്റെ വീടിന് സമീപത്ത് കുഴിച്ചിടുകയായിരുന്നു.

ജിമ്മിൽ നിന്ന് വിഷാലിനൊപ്പം പോകുന്ന ഏക്തയുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ബോളിവുഡിൽ വലിയ വിജയം നേടിയ ദൃശ്യം സിനിമയിൽ നിന്നാണ് മൃതദേഹം ജില്ലാ മജിസ്ട്രേറ്റിന് വീടിന് സമീപത്ത് മറവ് ചെയ്യാൻ ആശയം ലഭിച്ചതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്.

വിവിഐപി മേഖലയിൽ ഒരു കൊലപാതകത്തിനും അന്വേഷണത്തിനും സാധ്യതയില്ലെന്ന നിരീക്ഷണമായിരുന്നു യുവാവിനുണ്ടായിരുന്നത്. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ ഭാര്യ ജിം ട്രെയിനറുമായി പ്രണയത്തിൽ ആയിരുന്നുവെന്ന വാദം യുവതിയുടെ ഭർത്താവ് നിഷേധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ ഭർത്താവ് വാദിക്കുന്നത്.

#32year #old #girlfriend #arrested #arranged #marriage #arranged #marriage #coverup

Next TV

Related Stories
#arrest |   രോഗിയായ അമ്മയെ സന്തോഷിപ്പിക്കാന്‍ എസ്.പിയായി വേഷംകെട്ടി യുവതി; പിടികൂടി പോലീസ്

Nov 24, 2024 10:03 PM

#arrest | രോഗിയായ അമ്മയെ സന്തോഷിപ്പിക്കാന്‍ എസ്.പിയായി വേഷംകെട്ടി യുവതി; പിടികൂടി പോലീസ്

യുവതി പോലീസ് യൂണിഫോം ധരിച്ച് നടക്കുന്നതിൽ പന്തികേടു തോന്നിയതോടെയാണ് ഇവരെ പോലീസ്...

Read More >>
#accident | നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

Nov 24, 2024 09:36 PM

#accident | നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ...

Read More >>
 #railwaytrack | റെയിൽവേ ട്രാക്കിൽ നിന്ന് 25 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തി

Nov 24, 2024 08:40 PM

#railwaytrack | റെയിൽവേ ട്രാക്കിൽ നിന്ന് 25 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തി

അട്ടിമറിക്കുള്ള ഗൂഢാലോചന സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സമീപ പ്രദേശങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ്...

Read More >>
#fire | ബൈക്കിലിരുന്ന് സിഗരറ്റ് കത്തിക്ക​വെ പെട്രോൾ ടാങ്കിന് തീപിടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

Nov 24, 2024 08:24 PM

#fire | ബൈക്കിലിരുന്ന് സിഗരറ്റ് കത്തിക്ക​വെ പെട്രോൾ ടാങ്കിന് തീപിടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

‘പുറത്തേക്ക് ഓടിയ ഞങ്ങൾ ഒരാ​ളെ തീ വിഴുങ്ങിയതായി കണ്ടു. അയാൾ സഹായത്തിനായി വിളിക്കുന്നുണ്ടായിരുന്നു’-ഒരു അധ്യാപകൻ...

Read More >>
#death | യുപി ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് കുട്ടികൾ കൂടി മരിച്ചു

Nov 24, 2024 08:08 PM

#death | യുപി ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് കുട്ടികൾ കൂടി മരിച്ചു

ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു....

Read More >>
#sambalconflict | യുപിയിലെ സംബാലിൽ സംഘർഷം കനക്കുന്നു; 3 പേർ മരിച്ചു, 22 പേർക്ക് പരിക്ക്, 15 പേർ കസ്റ്റഡിയിൽ

Nov 24, 2024 05:02 PM

#sambalconflict | യുപിയിലെ സംബാലിൽ സംഘർഷം കനക്കുന്നു; 3 പേർ മരിച്ചു, 22 പേർക്ക് പരിക്ക്, 15 പേർ കസ്റ്റഡിയിൽ

കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാൽ കർശന നടപടി എടുക്കും എന്ന് ഉപമുഖ്യ മന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ്...

Read More >>
Top Stories