#mdma | 8.25 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

#mdma |  8.25 ഗ്രാം എംഡിഎംഎയുമായി  രണ്ട് യുവാക്കൾ അറസ്റ്റിൽ
Oct 27, 2024 02:06 PM | By Athira V

സുല്‍ത്താന്‍ബത്തേരി: ( www.truevisionnews.comഎംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തരിയോട് കൊപ്പറ വീട്ടില്‍ ഷിയാസ് മുസ്തഫ (26), പടിഞ്ഞാറത്തറ കൊഴറ്റുക്കുന്ന് പുളിക്കല്‍ വീട്ടില്‍ പി പി അഖില്‍(22) എന്നിവരെയാണ് പിടികൂടിയത്.

ഇന്നലെ രാവിലെ മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 8.25 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലാവുന്നത്. കര്‍ണാടക ആര്‍ ടി സി ബസില്‍ കേരളത്തിലേക്ക് യാത്രചെയ്തു വരികകയായിരുന്നു ഇവര്‍.

എംഡിഎംഎയും മറ്റ് രാസലഹരി വസ്തുക്കളും ഇതര സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ച് കേരളത്തിലേക്ക് കടത്തി വിതരണം ചെയ്യുന്ന സംഘത്തിലെ യുവാവ് ഇന്നലെ തിരുവനന്തപുരത്ത് അറസ്റ്റിലായിരുന്നു.

കൊല്ലം ചിതറ സ്വദേശി മുഹമ്മദ് അൽത്താഫ് (30) ആണ് അറസ്റ്റിലായത്. ലഹരിക്കടത്തിനിടെ ഇയാളെ അമരവിള എക്സൈസ് ആണ് അറസ്റ്റ് ചെയ്തത്.

വർക്കല പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരുന്ന ലഹരിക്കടത്ത് കേസിലുൾപ്പെട്ട പ്രതിയാണ് പിടിയിലായ അൽത്താഫ്. രാസലഹരി വസ്തുക്കൾ വിവിധയിടങ്ങളിൽ എത്തിച്ച് യുവാക്കൾക്കും സിനിമാ മേഖലയിലുമുൾപ്പെടെ വിതരണം ചെയ്യുന്ന വൻ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

കൂട്ടാളി വർക്കല സ്വദേശി അബ്ദുല്ലയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അബ്ദുല്ലയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അൽത്താഫിനായി തെരച്ചിൽ നടക്കവെയാണ് അമരവിള എക്സൈസിന്റെ പിടിയിലാകുന്നത്.

റിമാൻഡിലായ അൽത്താഫിനെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയശേഷം വർക്കല കോടതിയിൽ ഹാജരാക്കി. കോടതി റിമാൻഡ് ചെയ്തു.








#Two #youths #arrested #with #8.25 #grams #MDMA

Next TV

Related Stories
#drowned |  കൂട്ടുകാരുമൊത്ത് പുഴയിൽ  കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു

Oct 27, 2024 03:44 PM

#drowned | കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു

നീന്തൽ വശമില്ലാത്ത വൈഷ്ണവ് മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായ സുഹൃത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും...

Read More >>
#attack | 'അമ്മയുടെ മുന്നിൽവെച്ച് അപമാനിക്കുന്നോ'; കുന്നംകുളത്ത് മൊബൈൽ ഷോപ്പ് ജീവനക്കാർക്ക് ​ഗുണ്ടാ ആക്രമണം

Oct 27, 2024 03:36 PM

#attack | 'അമ്മയുടെ മുന്നിൽവെച്ച് അപമാനിക്കുന്നോ'; കുന്നംകുളത്ത് മൊബൈൽ ഷോപ്പ് ജീവനക്കാർക്ക് ​ഗുണ്ടാ ആക്രമണം

കടയിലെ ജീവനക്കാരനായ യുവാവും ഗുണ്ടകളിലൊരാളും തമ്മിൽ നേരത്തെ ബാറിൽ വച്ച്...

Read More >>
#illegaltobacco | അനധികൃത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ പലചരക്ക് കടക്കാരൻ പിടിയിൽ

Oct 27, 2024 03:23 PM

#illegaltobacco | അനധികൃത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ പലചരക്ക് കടക്കാരൻ പിടിയിൽ

നാട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് എടവണ്ണ പോലിസ് പരിശോധന...

Read More >>
#founddead |  പാമ്പു കടിയേറ്റതാണെന്ന്  സംശയം, യുവതിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

Oct 27, 2024 02:44 PM

#founddead | പാമ്പു കടിയേറ്റതാണെന്ന് സംശയം, യുവതിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇന്നു രാവിലെ ശ്രുതി ഉറക്കമുണാരാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് മരിച്ചനിലയിൽ...

Read More >>
#rain |  കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Oct 27, 2024 02:39 PM

#rain | കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
Top Stories