#Arrest | ബലാത്സംഗം, കൈക്കൂലി, സസ്പെൻഷൻ കാലത്തും അതിക്രമത്തിന് അറുതിയില്ല; കാക്കിക്കുള്ളിലെ ക്രിമിനൽ അറസ്റ്റിൽ

#Arrest | ബലാത്സംഗം, കൈക്കൂലി, സസ്പെൻഷൻ കാലത്തും അതിക്രമത്തിന് അറുതിയില്ല; കാക്കിക്കുള്ളിലെ ക്രിമിനൽ അറസ്റ്റിൽ
Oct 27, 2024 01:05 PM | By VIPIN P V

ചെന്നൈ: (truevisionnews.com) മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭം നടക്കുന്നതായി പൊലീസ് വിരട്ടൽ. കേസിൽ നിന്ന് രക്ഷപ്പെടുത്താൻ കൈക്കൂലി ആവശ്യം.

എടിഎമ്മിലേക്ക് ഭർത്താവ് പോയതിന് പിന്നാലെ പാർലർ ജീവനക്കാരിയെ യുവതിയുടെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്ത പൊലീസുകാരൻ ഒടുവിൽ പിടിയിൽ. കാക്കിക്കുള്ളിലെ ക്രിമിനൽ ആണെന്ന് നേരത്തെ തന്നെ തെളിയിച്ച കുപ്രസിദ്ധ പൊലീസുകാരനാണ് അറസ്റ്റിലായിട്ടുള്ളത്.

ചെന്നൈയിൽ മസാജ് പാർലർ ജീവനക്കാരിയെ ബലാത്സംഗം തിരുച്ചിറപ്പള്ളി സ്വദേശിയായ കോൺസ്റ്റബിൾ ബാവുഷ ആണ് അറസ്റ്റിലായത്. ഇയാൾ നേരത്തെയും പലതവണ സസ്പെൻഷനിലായിട്ടുണ്ട്.

സസ്പെൻഷൻ കാലം കഴിഞ്ഞ് തിരിച്ചെത്തും മുൻപായിരുന്നു ചെന്നൈ വിരുഗമ്പാക്കത്തെ മസാജ് പാർലർ ജീവനക്കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ഇയാൾ അതിക്രമം നടത്തിയത്.

ഈ മാസം 17ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഇയാൾ പിന്തുടരുകയായിരുന്നു.

യുവതിയുടെ വീട്ടിലേക്ക് ഇടിച്ചുകയറിയ ഇയാൾ മസാജ് പാർലറിന്ർറെ മറവിൽ പെൺവാണിഭം നടക്കുന്നുണ്ടെന്നും യുവതിയെയും ഭർത്താവിനെയും കേസിൽ കുടുക്കമെന്നും ഭീഷണിപ്പെടുത്തി.

വെറുതെ വിടണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണമെന്നും ഇയാൾ ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ ബാഗിൽ നിന്ന് എടിഎം കാർഡ് എടുത്തതിന് ശേഷം ഭർത്താവിനോട് പണം എടുത്തുകൊണ്ടുവരാനും പൊലീസുകാരൻ നിർദ്ദേശിച്ചു.

ഭർത്താവ് പുറത്തുപോയതിന് പിന്നാലെ യുവതിയെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പൊലീസുകാരൻ ബലാത്സംഗം ചെയ്യുകയായിരുന്നു. അതിക്രമത്തിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന 50,000 രൂപയും ഇയാൾ തട്ടിയെടുത്തു.

ഭർത്താവ് തിരികെയെത്തിയപ്പോൾ പഴ്സിൽ നിന്ന് 15000 രൂപയും പിടിച്ചുപറിച്ചാണ് പൊലീസുകാരൻ വീടിന് പുറത്തേക്ക് പോയി.

വിരുഗമ്പാക്കത്തെ വനിതാ പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഇയാളെ തിരുവാൻമിയൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

2017ൽ സർവ്വീസിൽ പ്രവേശിച്ചതിന് ശേഷം 2 കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. ക്രിമിനൽ നടപടികളിൽ ഏർപ്പെട്ടതിന് കഴിഞ്ഞ ജൂൺ മുതൽ സ്സപെൻഷനിലുമാണ് ഇയാൾ.

#Rape #bribery #suspension #not #end #violence #Criminal #arrests

Next TV

Related Stories
 #railwaytrack | റെയിൽവേ ട്രാക്കിൽ നിന്ന് 25 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തി

Nov 24, 2024 08:40 PM

#railwaytrack | റെയിൽവേ ട്രാക്കിൽ നിന്ന് 25 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തി

അട്ടിമറിക്കുള്ള ഗൂഢാലോചന സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സമീപ പ്രദേശങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ്...

Read More >>
#fire | ബൈക്കിലിരുന്ന് സിഗരറ്റ് കത്തിക്ക​വെ പെട്രോൾ ടാങ്കിന് തീപിടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

Nov 24, 2024 08:24 PM

#fire | ബൈക്കിലിരുന്ന് സിഗരറ്റ് കത്തിക്ക​വെ പെട്രോൾ ടാങ്കിന് തീപിടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

‘പുറത്തേക്ക് ഓടിയ ഞങ്ങൾ ഒരാ​ളെ തീ വിഴുങ്ങിയതായി കണ്ടു. അയാൾ സഹായത്തിനായി വിളിക്കുന്നുണ്ടായിരുന്നു’-ഒരു അധ്യാപകൻ...

Read More >>
#death | യുപി ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് കുട്ടികൾ കൂടി മരിച്ചു

Nov 24, 2024 08:08 PM

#death | യുപി ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് കുട്ടികൾ കൂടി മരിച്ചു

ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു....

Read More >>
#sambalconflict | യുപിയിലെ സംബാലിൽ സംഘർഷം കനക്കുന്നു; 3 പേർ മരിച്ചു, 22 പേർക്ക് പരിക്ക്, 15 പേർ കസ്റ്റഡിയിൽ

Nov 24, 2024 05:02 PM

#sambalconflict | യുപിയിലെ സംബാലിൽ സംഘർഷം കനക്കുന്നു; 3 പേർ മരിച്ചു, 22 പേർക്ക് പരിക്ക്, 15 പേർ കസ്റ്റഡിയിൽ

കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാൽ കർശന നടപടി എടുക്കും എന്ന് ഉപമുഖ്യ മന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ്...

Read More >>
#saved | ട്രെയിൻ  യാത്രയ്ക്കിടെ ഹൃദയാഘാതം; വയോധികന് സിപിആർ നൽകി ടിടിഇ

Nov 24, 2024 04:22 PM

#saved | ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; വയോധികന് സിപിആർ നൽകി ടിടിഇ

ഇയാളെ പിന്നീട് ബിഹാറിലെ ഛപര റെയില്‍വേ സ്റ്റേഷനിലെ ആശുപത്രിയിലേക്ക് മാറ്റിയതായും പോസ്റ്റില്‍ പറയുന്നു....

Read More >>
#NarendraModi  | വഖഫ്​ നിയമത്തിന്​ ഭരണഘടനയിൽ സ്ഥാനമില്ല  - നരേന്ദ്ര മോദി

Nov 24, 2024 03:04 PM

#NarendraModi | വഖഫ്​ നിയമത്തിന്​ ഭരണഘടനയിൽ സ്ഥാനമില്ല - നരേന്ദ്ര മോദി

വഖഫ്​ സ്വത്തുക്കൾ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂട്​ ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന തുല്യതയുടെയും മതേതരത്വത്തിൻറെയും തത്വങ്ങളുമായി...

Read More >>
Top Stories