#KSurendran | ജയരാജന്‍റെ പുസ്തകം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ, മദനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ പാർട്ടി സിപിഐഎം - കെ സുരേന്ദ്രൻ

#KSurendran | ജയരാജന്‍റെ പുസ്തകം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ, മദനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ പാർട്ടി സിപിഐഎം - കെ സുരേന്ദ്രൻ
Oct 27, 2024 01:53 PM | By VIPIN P V

പാലക്കാട്: (truevisionnews.com) മദനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ പാർട്ടി സിപിഐഎം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുമായി സിപിഐഎം സഖ്യം ഉണ്ടാക്കിയെന്നും സുരേന്ദ്രൻ ആരോപിച്ചു.

വോട്ടർമാരെ കബളിപ്പിക്കാൻ ആണ് ലീഗ് വിരോധം പറയുന്നത്. ലീഗ് വർഗീയ കക്ഷി ആണോ മതേതര കക്ഷി ആണോ എന്ന് സിപിഐഎം നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ലീഗിനോട് മുഖ്യമന്ത്രി കാട്ടുന്ന വിരോധം തെരഞ്ഞെടുപ്പ് കാലത്തേയ്ക്ക് മാത്രമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. പി ജയരാജന്‍റെ പുസ്തകം കേരളത്തിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ്.

ഇപ്പോൾ ലീഗ് വിരോധം പറയുന്നത് ഭൂരിപക്ഷ സമുദായ വോട്ട് ലക്ഷ്യമിട്ടാണ്. എക്കാലവും ലീഗിനെ സഹായിച്ചത് സിപിഐഎം ആണ്.

പാലക്കാട്‌ സിപിഐഎം ഞങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഞങ്ങൾ ആരുടെ സഹായവും തേടിപോയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

കോൺഗ്രസിൽ രാഹുൽ മങ്കൂട്ടത്തിലിനു സീറ്റ് നൽകിയതിൽ എതിർപ്പുണ്ട്. കരുണാകരനെയും ഭാര്യയെയും മുരളിയേയും ആക്ഷേപിച്ച ആൾക്ക് സീറ്റ് നൽകിയെന്നും സുരേന്ദ്രൻ പറഞ്ഞു.

#Jayarajan #book #eyes #people #party #most #support #Madani #CPIM #KSurendran

Next TV

Related Stories
#drowned |  കൂട്ടുകാരുമൊത്ത് പുഴയിൽ  കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു

Oct 27, 2024 03:44 PM

#drowned | കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു

നീന്തൽ വശമില്ലാത്ത വൈഷ്ണവ് മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായ സുഹൃത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും...

Read More >>
#Drowned | കൂട്ടുകാരുമൊത്ത് പെരിയാറിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യർത്ഥി മുങ്ങിമരിച്ചു

Oct 27, 2024 03:42 PM

#Drowned | കൂട്ടുകാരുമൊത്ത് പെരിയാറിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യർത്ഥി മുങ്ങിമരിച്ചു

കടവിനു സമീപത്ത് നിന്ന് തന്നെയാണ് മൃതദേഹം കിട്ടിയത്. ബിനാനിപുരം പൊലീസും സ്ഥലത്തെത്തി. മൃതദേഹം ആലുവ ജില്ല...

Read More >>
#attack | 'അമ്മയുടെ മുന്നിൽവെച്ച് അപമാനിക്കുന്നോ'; കുന്നംകുളത്ത് മൊബൈൽ ഷോപ്പ് ജീവനക്കാർക്ക് ​ഗുണ്ടാ ആക്രമണം

Oct 27, 2024 03:36 PM

#attack | 'അമ്മയുടെ മുന്നിൽവെച്ച് അപമാനിക്കുന്നോ'; കുന്നംകുളത്ത് മൊബൈൽ ഷോപ്പ് ജീവനക്കാർക്ക് ​ഗുണ്ടാ ആക്രമണം

കടയിലെ ജീവനക്കാരനായ യുവാവും ഗുണ്ടകളിലൊരാളും തമ്മിൽ നേരത്തെ ബാറിൽ വച്ച്...

Read More >>
#illegaltobacco | അനധികൃത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ പലചരക്ക് കടക്കാരൻ പിടിയിൽ

Oct 27, 2024 03:23 PM

#illegaltobacco | അനധികൃത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ പലചരക്ക് കടക്കാരൻ പിടിയിൽ

നാട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് എടവണ്ണ പോലിസ് പരിശോധന...

Read More >>
#founddead |  പാമ്പു കടിയേറ്റതാണെന്ന്  സംശയം, യുവതിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

Oct 27, 2024 02:44 PM

#founddead | പാമ്പു കടിയേറ്റതാണെന്ന് സംശയം, യുവതിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇന്നു രാവിലെ ശ്രുതി ഉറക്കമുണാരാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് മരിച്ചനിലയിൽ...

Read More >>
Top Stories