#NaveenBabu | എഡിഎമ്മിന്‍റെ മരണം; ബെനാമി ഇടപാട് ആരോപണത്തിൽ അന്വേഷണം, പ്രശാന്തിന്‍റെ ഭാര്യാ സഹോദരന്‍റെ മൊഴിയെടുത്തു

#NaveenBabu | എഡിഎമ്മിന്‍റെ മരണം; ബെനാമി ഇടപാട് ആരോപണത്തിൽ അന്വേഷണം, പ്രശാന്തിന്‍റെ ഭാര്യാ സഹോദരന്‍റെ മൊഴിയെടുത്തു
Oct 25, 2024 01:51 PM | By VIPIN P V

കണ്ണൂര്‍: (truevisionnews.com) കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള പെട്രോള്‍ പമ്പിന് അപേക്ഷയിലെ ബെനാമി ഇടപാട് ആരോപണത്തിൽ പൊലീസ് അന്വേഷണം.

അന്വേഷണത്തിന്‍റെ ഭാഗമായി പ്രശാന്തിന്‍റെ ഭാര്യാ സഹോദരൻ രജീഷിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

രജീഷാണ് പ്രശാന്തിനെക്കൊണ്ട് പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിപ്പിച്ചതെന്നാണ് ആരോപണം. രജീഷിന് കാസര്‍കോട് പെട്രോള്‍ പമ്പുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് രജീഷിന്‍റെ മൊഴി എടുക്കുന്നത്.

അതേസമയം, എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിന് കുരുക്കായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്.

പെട്രോൾ പമ്പിനു അനുമതി നേടിയത് ചട്ടങ്ങൾ എല്ലാം ലംഘിച്ചാണ് എന്ന് ആരോഗ്യ വകുപ്പ്‌ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ ആയ പ്രശാന്ത് സ്ഥിരം സർക്കാർ ജീവനക്കാരൻ ആകാനുള്ള പട്ടികയിൽ ഉള്ള ആളാണ്.

സർവീസിൽ ഇരിക്കെ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങരുത് എന്ന ചട്ടം പ്രശാന്തിനും ബാധകം ആണ്. മെഡിക്കൽ കോളേജ് അധികാരികളുടെ അനുമതി വാങ്ങാതെ ആണ് എൻഒസിക്ക് അപേക്ഷിച്ചത് എന്നാണ് കണ്ടെത്തൽ.

അനുമതി വേണം എന്നത് അറിയില്ല എന്ന പ്രശാന്തിന്‍റെ വാദം സംഘം തള്ളുന്നു.

നിയമോപദേശം കൂടി തേടിയ ശേഷം പ്രശാന്തിനെതിരെ നടപടി വേണം എന്നാണ് ശുപാർശ. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടി പ്രശാന്തിനെ പിരിച്ചു വിടാൻ ആണ് സാധ്യത.

#Death #ADM #Investigation #benami #transaction #allegations #statement #brotherinlaw #Prashant #taken

Next TV

Related Stories
#nnkrishnadas | 'മാറിക്കോ..., നിങ്ങള്‍ കഴുകന്മാരെപ്പോലെ കോലും കൊണ്ട് പറന്നു നടക്കുകയാണ്'; മാധ്യമങ്ങളോട്‌ ആക്രോശിച്ച് കൃഷ്ണദാസ്

Oct 25, 2024 05:14 PM

#nnkrishnadas | 'മാറിക്കോ..., നിങ്ങള്‍ കഴുകന്മാരെപ്പോലെ കോലും കൊണ്ട് പറന്നു നടക്കുകയാണ്'; മാധ്യമങ്ങളോട്‌ ആക്രോശിച്ച് കൃഷ്ണദാസ്

പാര്‍ട്ടി വിടുമെന്ന് പറഞ്ഞ അബ്ദുള്‍ ഷൂക്കൂറിന്റെ വീട്ടിലാണ് എന്‍.എന്‍.കൃഷ്ണദാസ് സന്ദര്‍ശനം...

Read More >>
#ganja | 7.98 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

Oct 25, 2024 05:12 PM

#ganja | 7.98 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

കാറിൽ വിൽപ്പനയ്ക്കായി കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നതിനിടെയാണ് ...

Read More >>
#Accident | അമിത വേഗത; വളവ് തിരിഞ്ഞുവന്ന ബൈക്ക് കാറിലേക്ക് ഇടിച്ചുകയറി അപകടം, രണ്ട് പേർക്ക് പരിക്ക്

Oct 25, 2024 05:06 PM

#Accident | അമിത വേഗത; വളവ് തിരിഞ്ഞുവന്ന ബൈക്ക് കാറിലേക്ക് ഇടിച്ചുകയറി അപകടം, രണ്ട് പേർക്ക് പരിക്ക്

അമിത വേഗതയില്‍ വളവ് തിരിഞ്ഞുവന്ന ബൈക്ക് എതിര്‍ദിശയില്‍നിന്നുവന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ടുപേരാണ്...

Read More >>
#NDA | പാലക്കാട്ടെ എൻഡിഎയിൽ വിമത സ്ഥാനാർഥി; ബിഡിജെഎസ് ജില്ലാ കമ്മിറ്റിയംഗം നാമനിർദേശ പത്രിക നൽകി

Oct 25, 2024 04:47 PM

#NDA | പാലക്കാട്ടെ എൻഡിഎയിൽ വിമത സ്ഥാനാർഥി; ബിഡിജെഎസ് ജില്ലാ കമ്മിറ്റിയംഗം നാമനിർദേശ പത്രിക നൽകി

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറുന്നതായി ഷാനിബ് അറിയിച്ചു. എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ്റെ അഭ്യർഥന മാനിച്ചാണ് ഷാനിബിന്റെ...

Read More >>
#arrest |  കയ്യിൽ മെത്തഫിറ്റമിനും ഹാഷിഷും; മുത്തങ്ങയിൽ ലഹരിമരുന്നുമായി കോഴിക്കോട് സ്വദേശിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

Oct 25, 2024 04:24 PM

#arrest | കയ്യിൽ മെത്തഫിറ്റമിനും ഹാഷിഷും; മുത്തങ്ങയിൽ ലഹരിമരുന്നുമായി കോഴിക്കോട് സ്വദേശിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡിനൊപ്പം ബത്തേരി സബ് ഇന്‍സ്പെക്ടര്‍ കെ.കെ സോബിന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിയാദ്, സജീവന്‍ എന്നിവരാണ് പരിശോധന...

Read More >>
Top Stories