ന്യൂഡൽഹി: (truevisionnews.com) വയോധികരെ മർദ്ദിച്ച് യുവതികൾ. നായയുമായി നടക്കുന്നതിന് എതിർപ്പ് അറിയിച്ചതിനെ തുടർന്ന് മർദ്ദനം. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
വീഡിയോയിൽ രണ്ട് യുവതികൾ വയോധികരുമായി തർക്കിക്കുന്നതാണ് ഉള്ളത്. ഹൗസിങ് കോംപ്ലക്സിലെ മറ്റുള്ളവർ ഇത് തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
ഇതിനിടെ യുവതികൾ വയോധികരെ മർദ്ദിക്കുകയായിരുന്നു. നോയിഡ സെക്ടർ 78ൽ ഹൈഡെ പാർക്ക് സൊസൈറ്റിയിലാണ് സംഭവം. കെട്ടഴിഞ്ഞ നായ കോമ്പൗണ്ടിലേക്ക് കയറിയതിനെ തുടർന്നായിരുന്നു വയോധിക ദമ്പതികൾ യുവതികളോട് പ്രശ്നം ഉന്നയിച്ചത്.
എന്നാൽ, വയോധികരോട് തർക്കിച്ച യുവതികൾ ഇതിനിടെ ഇവരെ മർദ്ദിക്കുകയായിരുന്നു. എന്നാൽ, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാവുന്നത്.
https://twitter.com/i/status/1849680091611267241
കെട്ടഴിഞ്ഞ നായ്ക്കളെ നടത്തിക്കേണ്ടത് ഹൗസിങ് സൊസൈറ്റിയുടെ പാർക്കിലല്ലെന്നാണ് ഉയർന്നുവന്ന വിമർശനങ്ങളിൽ ഒന്ന്. എന്നാൽ, വളർത്ത് മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ കൂടുതൽ ശക്തമായ നിയമങ്ങൾ വേണമെന്നായിരുന്നു മറുവാദം.
#Young #women #beatup #elderly #people.