#arrest | കയ്യിൽ മെത്തഫിറ്റമിനും ഹാഷിഷും; മുത്തങ്ങയിൽ ലഹരിമരുന്നുമായി കോഴിക്കോട് സ്വദേശിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

#arrest |  കയ്യിൽ മെത്തഫിറ്റമിനും ഹാഷിഷും; മുത്തങ്ങയിൽ ലഹരിമരുന്നുമായി കോഴിക്കോട് സ്വദേശിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
Oct 25, 2024 04:24 PM | By Athira V

സുല്‍ത്താന്‍ബത്തേരി: ( www.truevisionnews.com ) വ്യത്യസ്ത സംഭവങ്ങളില്‍ ലഹരിമരുന്ന് കൈവശം വെച്ചതിന് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹാഷിഷുമായി ബാംഗ്ലൂര്‍ ജാലഹള്ളി സ്വദേശിയായ അലന്‍ റോഷന്‍ ജേക്കബ് (35), മെത്തഫിറ്റമിനുമായി കോഴിക്കോട് എടച്ചേരി മാലോല്‍ വീട്ടില്‍ മുഹമ്മദലി (40) എന്നിവരെയാണ് ബത്തേരി പോലീസും ജില്ല ലഹരിവിരുദ്ധ സ്‌കോഡും പിടികൂടിയത്.

ഇന്നലെ ഉച്ചയോടെ മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് 11. 28ഗ്രാം ഹാഷിഷുമായി അലന്‍ റോഷന്‍ ജേക്കബ് പിടിയിലായത്.

ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡിനൊപ്പം ബത്തേരി സബ് ഇന്‍സ്പെക്ടര്‍ കെ.കെ സോബിന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിയാദ്, സജീവന്‍ എന്നിവരാണ് പരിശോധന നടത്തിയത്.

ഇന്നലെ വൈകുന്നേരമാണ് മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്തെ പരിശോധനയില്‍ 1.24 ഗ്രാം മെത്തഫിറ്റമിനുമായി മുഹമ്മദലി പിടിയിലായത്. ബത്തേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ.കെ സോബിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു പരിശോധന.




#methamphetamine #and #hashish #Two #people #arrested #intoxicants #muthanga

Next TV

Related Stories
#court | വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തു, യുവാവിന് കഠിന തടവ്

Oct 25, 2024 07:53 PM

#court | വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തു, യുവാവിന് കഠിന തടവ്

കുട്ടി പറഞ്ഞ് വിവരമറിഞ്ഞ അമ്മ നല്‍കിയ പരാതിയിലാണ് മഞ്ചേരി പൊലീസ് കേസെടുത്തതും ജയചന്ദ്രനെ അറസ്റ്റ്...

Read More >>
#shukur | 'പാർട്ടിക്കുള്ളിൽ ചവിട്ടി താഴ്ത്തി', 'ഒന്നും പറയാനില്ല, എല്ലാം പിന്നീട്'; പാർട്ടിയിൽ തിരികെയെത്തിയോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ ഷുക്കൂർ

Oct 25, 2024 07:36 PM

#shukur | 'പാർട്ടിക്കുള്ളിൽ ചവിട്ടി താഴ്ത്തി', 'ഒന്നും പറയാനില്ല, എല്ലാം പിന്നീട്'; പാർട്ടിയിൽ തിരികെയെത്തിയോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ ഷുക്കൂർ

സിപിഎം ജില്ലാ നേതൃത്വം അപമാനിക്കുകയും അവഗണിക്കുകയും ചെയ്തെന്ന് ആരോപിച്ചായിരുന്നു അബ്ദുൽ ഷുക്കൂർ പാർട്ടി...

Read More >>
#SDPI | 'പഴകി പുളിച്ച ഈ ആരോപണം ജനങ്ങൾ പുച്ഛിച്ചു തള്ളും: പിണറായിയുടെ പ്രസ്താവന ആർ.എസ്.എസ് ചങ്ങാത്തം പുറത്തുവന്നതിൻറെ ജാള്യത മറക്കാൻ' - എസ്.ഡി.പി.ഐ

Oct 25, 2024 07:29 PM

#SDPI | 'പഴകി പുളിച്ച ഈ ആരോപണം ജനങ്ങൾ പുച്ഛിച്ചു തള്ളും: പിണറായിയുടെ പ്രസ്താവന ആർ.എസ്.എസ് ചങ്ങാത്തം പുറത്തുവന്നതിൻറെ ജാള്യത മറക്കാൻ' - എസ്.ഡി.പി.ഐ

കലാപം അന്വേഷിച്ച ജോസഫ് വിതയത്തിൽ കമീഷൻ റിപ്പോർട്ടിൽ ഒരിടത്തും കുഞ്ഞിരാമൻ ന്യൂനപക്ഷങ്ങളെ രക്ഷിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്ന സംഭവം...

Read More >>
#pjayarajan | മദനിയിലൂടെ യുവാക്കൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു; പി ജയരാജന്റെ പുസ്‌തകം നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

Oct 25, 2024 07:26 PM

#pjayarajan | മദനിയിലൂടെ യുവാക്കൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു; പി ജയരാജന്റെ പുസ്‌തകം നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

മദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കൾക്ക് ആയുധശേഖരവും പരിശീലനവും നൽകിയെന്ന ​ഗുരുതരമായ ആരോപണവും...

Read More >>
Top Stories