Oct 25, 2024 05:14 PM

പാലക്കാട്: ( www.truevisionnews.com  )സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടറിയ്ക്ക് എതിരായ അബ്ദുള്‍ ഷൂക്കൂറിന്റെ ആരോപണത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി സി.പി.എം. നേതാവും മുൻ എം.പിയുമായ എന്‍.എന്‍.കൃഷ്ണദാസ്.

പാര്‍ട്ടി വിടുമെന്ന് പറഞ്ഞ അബ്ദുള്‍ ഷൂക്കൂറിന്റെ വീട്ടിലാണ് എന്‍.എന്‍.കൃഷ്ണദാസ് സന്ദര്‍ശനം നടത്തിയത്. എന്നാല്‍ ഷൂക്കൂര്‍ അവിടെയുണ്ടായിരുന്നില്ല.  വീട്ടിലുള്ള മറ്റുള്ളവരുമായി സംസാരിച്ചാണ് കൃഷ്ണദാസ് മടങ്ങിയത്.

അത് സംബന്ധിച്ച ചോദ്യമാണ് പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തര്‍ ചോദിച്ചത്. വിഷയത്തില്‍ ചര്‍ച്ച നടത്തിയോ എന്ന ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് കൃഷ്ണദാസ് ആക്രോശിക്കുകയായിരുന്നു.

'നിങ്ങള്‍ കഴുകന്മാരെപ്പോലെ കോലും കൊണ്ട് പറന്നു നടക്കുകയാണ്. ഞങ്ങളുടെ പാര്‍ട്ടിയുടെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാം. മാറാന്‍ പറഞ്ഞാല്‍ മാറണം. കോലുകൊണ്ടുവന്നാല്‍ ഞാന്‍ മറുപടി പറയണമെന്നാണോ, മാറിക്കോ" എന്നൊക്കെയാണ് എന്‍.എന്‍.കൃഷ്ണദാസ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്‌.

മറ്റുള്ളവരോട് പെരുമാറുന്നതുപോലെ തന്നോട് പെറുമാറരുതെന്നും കൃഷ്ണദാസ് പറഞ്ഞു.



#When #told #change #you #are #flying #like #vultures #with #poles #nnKrishnadas #shouted #media

Next TV

Top Stories