#pantheerankavuDomesticViolenceCase | പരാതിക്കാരി പിന്മാറി, പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

#pantheerankavuDomesticViolenceCase | പരാതിക്കാരി പിന്മാറി, പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി
Oct 25, 2024 12:40 PM | By VIPIN P V

കൊച്ചി: (truevisionnews.com) പന്തീരങ്കാവില്‍ യുവതിയെ ഭര്‍ത്താവ് മര്‍ദിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരി പിന്‍മാറിയ പശ്ചാത്തലത്തിലാണ് നടപടി. പരാതിക്കാരിയും ഭര്‍ത്താവും കേസ് റദ്ദാക്കണമെന്ന് നേരത്തേ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

പരാതിക്കാരി പിന്‍മാറിയിരുന്നെങ്കിലും പോലീസ് കേസന്വേഷണം തുടര്‍ന്നിരുന്നു. തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.

എന്നാല്‍, പരാതി ഇല്ലാതെ കേസ് മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യത്തില്‍ കോടതി കേസ് റദ്ദാക്കുകയായിരുന്നു.

പന്തീരങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. വധുവിന്റെ വീട്ടുകാര്‍ ഭര്‍തൃവീട്ടിലെത്തുമ്പോഴാണ് യുവതി ക്രൂരമായ മര്‍ദനത്തിനിരയായ വിവരം അറിയുന്നത്.

ഇതേത്തുടര്‍ന്ന് യുവതിയും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കി.

കേസ് വന്നതോടെ ഭര്‍ത്താവ് രാഹുല്‍ ജര്‍മനിയിലേക്ക് മുങ്ങി. പിന്നീട് ഭര്‍ത്താവ് മര്‍ദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പരാതി നല്‍കിയതെന്നും കാണിച്ച് യുവതി രംഗത്തെത്തുകയായിരുന്നു.

#complainant #withdrew #HighCourt #quashed #Pantirangav #domesticviolencecase

Next TV

Related Stories
#nnkrishnadas | 'മാറിക്കോ..., നിങ്ങള്‍ കഴുകന്മാരെപ്പോലെ കോലും കൊണ്ട് പറന്നു നടക്കുകയാണ്'; മാധ്യമങ്ങളോട്‌ ആക്രോശിച്ച് കൃഷ്ണദാസ്

Oct 25, 2024 05:14 PM

#nnkrishnadas | 'മാറിക്കോ..., നിങ്ങള്‍ കഴുകന്മാരെപ്പോലെ കോലും കൊണ്ട് പറന്നു നടക്കുകയാണ്'; മാധ്യമങ്ങളോട്‌ ആക്രോശിച്ച് കൃഷ്ണദാസ്

പാര്‍ട്ടി വിടുമെന്ന് പറഞ്ഞ അബ്ദുള്‍ ഷൂക്കൂറിന്റെ വീട്ടിലാണ് എന്‍.എന്‍.കൃഷ്ണദാസ് സന്ദര്‍ശനം...

Read More >>
#ganja | 7.98 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

Oct 25, 2024 05:12 PM

#ganja | 7.98 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

കാറിൽ വിൽപ്പനയ്ക്കായി കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നതിനിടെയാണ് ...

Read More >>
#Accident | അമിത വേഗത; വളവ് തിരിഞ്ഞുവന്ന ബൈക്ക് കാറിലേക്ക് ഇടിച്ചുകയറി അപകടം, രണ്ട് പേർക്ക് പരിക്ക്

Oct 25, 2024 05:06 PM

#Accident | അമിത വേഗത; വളവ് തിരിഞ്ഞുവന്ന ബൈക്ക് കാറിലേക്ക് ഇടിച്ചുകയറി അപകടം, രണ്ട് പേർക്ക് പരിക്ക്

അമിത വേഗതയില്‍ വളവ് തിരിഞ്ഞുവന്ന ബൈക്ക് എതിര്‍ദിശയില്‍നിന്നുവന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ടുപേരാണ്...

Read More >>
#NDA | പാലക്കാട്ടെ എൻഡിഎയിൽ വിമത സ്ഥാനാർഥി; ബിഡിജെഎസ് ജില്ലാ കമ്മിറ്റിയംഗം നാമനിർദേശ പത്രിക നൽകി

Oct 25, 2024 04:47 PM

#NDA | പാലക്കാട്ടെ എൻഡിഎയിൽ വിമത സ്ഥാനാർഥി; ബിഡിജെഎസ് ജില്ലാ കമ്മിറ്റിയംഗം നാമനിർദേശ പത്രിക നൽകി

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറുന്നതായി ഷാനിബ് അറിയിച്ചു. എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ്റെ അഭ്യർഥന മാനിച്ചാണ് ഷാനിബിന്റെ...

Read More >>
#arrest |  കയ്യിൽ മെത്തഫിറ്റമിനും ഹാഷിഷും; മുത്തങ്ങയിൽ ലഹരിമരുന്നുമായി കോഴിക്കോട് സ്വദേശിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

Oct 25, 2024 04:24 PM

#arrest | കയ്യിൽ മെത്തഫിറ്റമിനും ഹാഷിഷും; മുത്തങ്ങയിൽ ലഹരിമരുന്നുമായി കോഴിക്കോട് സ്വദേശിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡിനൊപ്പം ബത്തേരി സബ് ഇന്‍സ്പെക്ടര്‍ കെ.കെ സോബിന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിയാദ്, സജീവന്‍ എന്നിവരാണ് പരിശോധന...

Read More >>
Top Stories