#fashion | നാല്‍പ്പതുകളിലും മങ്ങാത്ത സൗന്ദര്യം; സില്‍വര്‍ സാരിയില്‍ തിളങ്ങി കരീന കപൂര്‍

#fashion | നാല്‍പ്പതുകളിലും മങ്ങാത്ത സൗന്ദര്യം; സില്‍വര്‍ സാരിയില്‍ തിളങ്ങി കരീന കപൂര്‍
Oct 16, 2024 03:17 PM | By Athira V

( www.truevisionnews.com  )ബോളിവുഡിന്റെ താരറാണിയാണ് കരീന കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ ജനിച്ച കരീന സിനിമയിലെത്തിയത് സ്വഭാവികമായിരുന്നു. 2009 ല്‍ പുറത്തിറങ്ങിയ റെഫ്യൂജി ആയിരുന്നു ആദ്യ സിനിമ. അഭിഷേക് ബച്ചനായിരുന്നു ചിത്രത്തിലെ നായകന്‍. അധികം വൈകാതെ ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായി മാറാന്‍ കരീനയ്ക്ക് സാധിച്ചു. ഇന്നും തന്റെ സ്ഥാനം കരീന മറ്റാര്‍ക്കും വിട്ടു കൊടുത്തിട്ടില്ല.


താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരെ ഏറെ ആകര്‍ഷിച്ചിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനാണ് അതീവ സുന്ദരിയായി കരീന എത്തിയത്.

സില്‍വര്‍ നിറത്തിലുള്ള ഹാന്‍ഡ് വൂവണ്‍ ആയിട്ടുള്ള ടിഷ്യൂ സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. സെലിബ്രറ്റി ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയുടെ ഇവാര കളക്ഷനില്‍ നിന്നുള്ളതാണ് അത്യാകര്‍ഷകമായ ഈ പ്രീ പ്ലീറ്റട് സാരി ഔട്ട്ഫിറ്റ്.

ഹെവി വര്‍ക്കുകളോടു കൂടിയ കോര്‍സെറ്റ് ബ്ലൗസിനൊപ്പമാണ് സാരി സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. സോനം കപൂറിന്റെ അനിയത്തി റിയ കപൂറാണ് കരീനയുടെ ഈ ലുക്ക് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്.

സില്‍വര്‍ സാരിയില്‍ ഒരു ദേവതയെ പോലെ സുന്ദരിയാണ് കരീന. നിരവധി ആരാധകരാണ് കരീനയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയത്. നടിയുടെ സൗന്ദര്യത്തെ വര്‍ണിച്ചുളള കമന്റുകളാണ് ഏറെയും.




#Unfading #beauty #forties #KareenaKapoor #shines #silver #saree

Next TV

Related Stories
 വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

Jul 10, 2025 02:57 PM

വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി...

Read More >>
ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

Jul 4, 2025 10:32 PM

ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ്...

Read More >>
Top Stories










//Truevisionall