#health | ലൈംഗികത ഉപേക്ഷിച്ചാൽ ആരോഗ്യ കുറയും? ലൈംഗികതയിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ

#health | ലൈംഗികത ഉപേക്ഷിച്ചാൽ ആരോഗ്യ കുറയും? ലൈംഗികതയിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ
Oct 12, 2024 01:10 PM | By Susmitha Surendran

(truevisionnews.com) ലൈംഗികത ഉപേക്ഷിച്ചാൽ ആരോഗ്യവും കുറയും. കാരണം ആരോഗ്യകരമായ ഒരു ബന്ധത്തിൽ ലൈംഗികത പ്രധാനമാണ്. ലൈംഗികത ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തും.

സമ്മർദം അകറ്റുന്നു

നമ്മൾ സമ്മർദത്തിലായിരിക്കുമ്പോൾ ലൈംഗികതയെക്കുറിച്ച് ചിന്തിക്കുകയേയില്ല. എന്നാൽ ഏറ്റവും നല്ല സ്ട്രെസ് റിലീവർ ലൈംഗികത ആണെന്നറിയുമോ? ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ എല്ലാ ‘ഫീൽ ഗുഡ് കെമിക്കൽസും’ തലച്ചോറിലെത്തുന്നു.

ഇതേ സമയം സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയുന്നു. ലൈംഗികതയുടെ സമയത്ത് രതിമൂർച്ഛയ്ക്കു ശേഷം ഡോപാമിൻ, എൻഡോർഫിൻ, ഓക്സിടോസിൻ തുടങ്ങിയ ഹോർമോണുകൾ എല്ലാം റിലീസ് ചെയ്യപ്പെടുന്നു.

ഡോപാമിൻ തലച്ചോറിനെ ഉണർവുള്ളതാക്കുന്നു. എൻഡോർഫിൻ സമ്മർദവും വേദനയും അകറ്റുന്നു.

മനോനില മെച്ചപ്പെടുത്തുന്നു

30,000 അമേരിക്കക്കാരായ സ്ത്രീ പുരുഷന്മാരിൽ നടത്തിയ ഒരു പഠനത്തിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർ സന്തുഷ്ടരായിരിക്കുമെന്നു കണ്ടു.

ലൈംഗികതയുടെ സമയത്തുണ്ടാകുന്ന ഓക്സിടോസിൻ എന്ന ഹോർമോൺ ആണ് സൗഖ്യവും സന്തോഷവും ഏകുന്നത്. ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ കൂടി കൈ ചേർത്തു പിടിക്കുക, കെട്ടിപ്പിടിക്കുക, ചുംബിക്കുക ഇവയെല്ലാം തന്നെ സന്തോഷമേകുമെന്ന് മുതിർന്ന വ്യക്തികളിൽ നടത്തിയ പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. ദമ്പതികൾക്കിടയിലെ ലൈംഗികത മാനസികാരോഗ്യമേകും.

ഉറക്കം

ലൈംഗികബന്ധത്തിനു ശേഷം സുഖകരമായ ഉറക്കം ലഭിക്കും. കാരണം പ്രൊലാക്ടിൻ എന്ന ഹോർമോൺ ആണ്. സ്വയംഭോഗം ചെയ്യുമ്പോൾ ഉണ്ടാകുന്നതിലും 400 മടങ്ങ് അധികം പ്രൊലാക്ടിൻ സ്ത്രീ പുരുഷ ലൈംഗികതയിൽ ഉണ്ടാകുന്നുണ്ട്.

ഉറക്കമില്ലായ്മയും ലൈംഗിക സംതൃപ്തിയും തമ്മിലും ബന്ധമുണ്ട്. എട്ടു മണിക്കൂറിൽ കുറവ് ഉറങ്ങുന്ന 50 നും 79 നും ഇടയിൽ പ്രായമുള്ള 10,000 സ്ത്രീകളിൽ നടത്തിയ പഠനത്തിൽ അവർ ലൈംഗികതയിൽ ഏർപ്പെടുന്നതു വിരളമാണെന്നു കണ്ടു.

രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തും

പതിവായ ലൈംഗികത രോഗങ്ങളെ അകറ്റും. ഇമ്മ്യൂണോഗ്ലോബുലിന്റെ അളവ് കൂടാൻ ലൈംഗികത സഹായിക്കും. ഇത് രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തും.

പ്രോസ്റ്റേറ്റ് അർബുദസാധ്യത കുറയ്ക്കും പുരുഷന്മാരിൽ സ്ഖലനം പ്രോസ്റ്റേറ്റ് അർബുദ സാധ്യത കുറയ്ക്കും 40 നും 75 നും ഇടയിൽ പ്രായമുള്ള 50,000 പേരിൽ നടത്തിയ പഠനം ഒരു ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ചു.

ഒരു മാസം ഇരുപത്തൊന്നോ അതിലധികമോ തവണ സ്ഖലനം സംഭവിക്കുന്ന പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് അർബുദം വരാനുള്ള സാധ്യത വളരെ കുറവാണെന്ന് ഈ പഠനത്തിൽ കണ്ടു.

ഹൃദയാരോഗ്യമേകുന്നു

ആഴ്ചയിൽ രണ്ടു തവണ എങ്കിലും ലൈംഗികബന്ധത്തിലേർപ്പെടുന്നവർക്ക് മാസത്തിൽ ഒരു തവണ ലൈംഗികതയിൽ ഏർപ്പെടുന്നവരെക്കാൾ ഹൃദ്രോഗം വരാനുള്ള സാധ്യത 45 ശതമാനം കുറവാണെന്ന് ന്യൂ ഇംഗ്ലണ്ട് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ പറയുന്നു.

1987 ൽ തുടങ്ങി 17 വർഷം നീണ്ട ഈ പഠനം 40 മുതൽ 70 വയസ്സുവരെ പ്രായമുള്ള ആയിരം പുരുഷന്മാരിലാണ് നടത്തിയത്. സ്ത്രീകൾക്കും ലൈംഗികത ഹൃദയാരോഗ്യം നൽകും.

കൂടാതെ രക്താതിമർദം വരാനുള്ള സാധ്യതയും കുറയും. സ്ത്രീകളുടെ ലൈംഗിക സംതൃപ്തി എന്നത് രതിമൂർഛ മാത്രമല്ല. ചുംബനവും സ്നേഹപ്രകടനവും എല്ലാം അവൾക്ക് വൈകാരികവും ശാരീരികവുമായ സൗഖ്യമേകും.

അടുപ്പം കൂട്ടുന്നു

ജീവിതത്തിൽ സ്നേഹം എത്ര വേണമോ പങ്കാളിയുമൊത്ത് അത്രയും ലൈംഗികബന്ധവും ആകാം. ലൈംഗികത പങ്കാളിയുമായുള്ള അടുപ്പം കൂട്ടുന്നു.

ലൈംഗികബന്ധത്തിനു ശേഷം പങ്കാളിയോടു തോന്നുന്ന അടുപ്പം ആഴ്ചകളോളം നിലനിൽക്കും. ലൈംഗികബന്ധത്തിലേർപ്പെട്ടില്ലെങ്കിലും പരസ്പരമുള്ള സ്നേഹ പ്രകടനങ്ങൾ, ബന്ധം ഊഷ്മളമാക്കും.

ഓർമശക്തി മെച്ചപ്പെടുത്തുന്നു‌‌

വാർധക്യത്തിലും ലൈംഗിക ജീവിതം ആക്ടീവ് ആകുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമത്രേ. 50 നും 89 നും ഇടയിൽ പ്രായമുള്ള സെക്ഷ്വലി ആക്ടീവായ പുരുഷന്മാർക്ക് ബൗദ്ധിക പ്രവർത്തനം മെച്ചപ്പെട്ടതായി ബ്രിട്ടീഷ് ഗവേഷകർ പറയുന്നു.

വാർധക്യത്തിലും സ്നേഹബന്ധം പുലർത്തുന്നത് ബുദ്ധി, ഓർമശക്തി ഇവയ്ക്ക് ഏറെ നല്ലത്.

വേദനകൾക്ക് പരിഹാരം

ആർത്തവ സംബന്ധമായ വേദന, ഗുരുതരമായ നടുവേദന, കാൽവേദന എന്തിനേറെ മൈഗ്രേൻ പോലും കുറയ്ക്കാൻ ലൈംഗികതയ്ക്ക് ആവും.

യോനിയിലുണ്ടാകുന്ന ഉത്തേജനം വേദനകളെ 40 ശതമാനത്തോളം കുറയ്ക്കും. രതിമൂർച്ഛയിലെത്തുമ്പോഴേക്കും വേദന 75 ശതമാനവും കുറയ്ക്കാൻ സഹായിക്കും എന്നാണ് ലൈംഗിക ഗവേഷകർ പറയുന്നത്.

ലൈംഗികത എന്ന വ്യായാമം

നിങ്ങൾ ചെറുപ്പക്കാരനും ആരോഗ്യവാനും ആണെങ്കിൽ അരമണിക്കൂർ ലൈംഗികതയ്ക്കായി ചെലവിടുന്നത് ഒരു പരിധി വരെ വ്യായാമം തന്നെയാണ്.

അരമണിക്കൂർ ലൈംഗികബന്ധം 85 കാലറി കത്തിച്ചു കളയുമെന്നാണ് പഠനങ്ങൾ പറയുന്നത്. മണിക്കൂറിൽ 4.5 കിലോ മീറ്റർ നടക്കുന്നതിനും 8 കി. മീറ്റർ ജോഗിങ് ചെയ്യുന്നതിനും തുല്യമാണത്രേ ലൈംഗികബന്ധം.

പേശികൾക്കും സന്ധികൾക്കും ഇത് ഒരു വ്യായാമം ആണ്. ലൈംഗികത ശ്വസനം കൂട്ടുന്നു. ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം ഇവ നിയന്ത്രിക്കുന്നു. ആരോഗ്യവാന്മാരായ സ്ത്രീ പുരുഷന്മാർക്ക് ഊർജ്ജദായകമാണ് ലൈംഗികത.



#sex #will #your #health #decline? #Health #Benefits #Sex

Next TV

Related Stories
#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

Dec 22, 2024 10:10 AM

#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതല്‍ പ്രമേഹം വരെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ധര്‍...

Read More >>
#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

Dec 20, 2024 06:44 PM

#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

ദഹനം ശരിയായി നടക്കാൻ സഹായിക്കുന്നതിനൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇതു മോചനം...

Read More >>
#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

Dec 19, 2024 02:57 PM

#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരിക്കലും ഗര്‍ഭം അലസാന്‍...

Read More >>
#tea |  അയ്യോ ഈ ശീലം വേണ്ട .... വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കല്ലേ;  കാരണം

Dec 19, 2024 06:23 AM

#tea | അയ്യോ ഈ ശീലം വേണ്ട .... വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കല്ലേ; കാരണം

കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന തിയോഫില്ലൈന്‍ എന്ന ഘടകം നിര്‍ജലീകരണം ഉണ്ടാക്കാം....

Read More >>
#health |  കണ്ണിനടിയിലെ കറുപ്പ് ഒരു പ്രശ്നമാണോ?  മാറ്റം ഈസിയായി

Dec 18, 2024 01:52 PM

#health | കണ്ണിനടിയിലെ കറുപ്പ് ഒരു പ്രശ്നമാണോ? മാറ്റം ഈസിയായി

സ്ഥിരമായി ഉപയോഗിക്കുന്നത് ചർമ്മത്തിന് പല രീതിയിലുള്ള മാറ്റങ്ങളും നൽകും.കറുപ്പ് മാറാൻ ഇത് നന്നായി...

Read More >>
#health |   കരുവാളിച്ച ചർമം തിളക്കമുള്ളതാക്കണോ? അരിപൊടി ഈ രീതിയിൽ ഉപയോഗിക്കൂ ...

Dec 17, 2024 03:56 PM

#health | കരുവാളിച്ച ചർമം തിളക്കമുള്ളതാക്കണോ? അരിപൊടി ഈ രീതിയിൽ ഉപയോഗിക്കൂ ...

അരിപ്പൊടി തേനുമായോ അല്ലെങ്കിൽ തൈരുമായോ മിക്സ് ചെയ്ത് മുഖത്തിട്ടാൽ മുഖം തിളക്കമുള്ളതാകും....

Read More >>
Top Stories