#theft | സഹോദരന്റെ വീട്ടിലേക്ക് പോകാൻ അധ്യാപിക വിളിച്ചത് വനിതാ ഓട്ടോ ഡ്രൈവറെ; താക്കോൽ വെക്കുന്ന സ്ഥലം മനസിലാക്കി വീട് കൊള്ളയടിച്ച് യുവതി

#theft | സഹോദരന്റെ വീട്ടിലേക്ക് പോകാൻ അധ്യാപിക വിളിച്ചത് വനിതാ ഓട്ടോ ഡ്രൈവറെ; താക്കോൽ വെക്കുന്ന സ്ഥലം മനസിലാക്കി വീട് കൊള്ളയടിച്ച് യുവതി
Oct 4, 2024 05:18 PM | By VIPIN P V

ചെന്നൈ: (truevisionnews.com) വീട്ടിൽ നിന്ന് സഹോദരന്റെ വീട്ടിലേക്ക് പോകാനായി സർക്കാർ സ്കൂൾ അധ്യാപക വിളിച്ചത് വനിതാ ഓട്ടോ ഡ്രൈവറെ.

വീട് പൂട്ടി അധ്യാപിക വരുന്ന സമയത്തിനുള്ളിൽ വനിതാ ഓട്ടോ ഡ്രൈവർ വീടിനേക്കുറിച്ച് പഠിച്ചു. ഇതിന് പിന്നാലെ താക്കോൽ ഒളിച്ച് വയ്ക്കുന്ന സ്ഥലവും കണ്ടെത്തിയതിന് പിന്നാലെ അധ്യാപികയെ സഹോദരന്റെ വീട്ടിലെത്തിച്ച് തിരികെയെത്തി അധ്യാപികയുടെ വീട് കൊള്ളയടിച്ച് വനിതാ ഓട്ടോ ഡ്രൈവർ.

ചെന്നൈയിലെ ആവടിയിൽ തിങ്കളാഴ്ചയാണ് വനിതാ ഓട്ടോ ഡ്രൈവർ ചെന്താമര എന്ന അധ്യാപികയുടെ വീട് തുറന്ന് സ്വർണവും പണവും മോഷ്ടിച്ചത്.

അടുത്ത ദിവസം അധ്യാപികയുടെ വീട് വൃത്തിയാക്കാനായി ജോലിക്കാരി എത്തിയ സമയത്താണ് വീട് തുറന്നിട്ട നിലയിൽ കണ്ടത്. വിവരം അറിഞ്ഞെത്തിയ അധ്യാപക തിരിച്ചെത്തി പരിശോധിച്ചപ്പോഴാണ് പണവും സ്വർണവും നഷ്ടമായത് മനസിലാക്കുന്നത്.

ഒന്നരലക്ഷം രൂപയുടെ സ്വർണവും പണവുമാണ് അധ്യാപികയുടെ വീട്ടിൽ നിന്ന് മോഷണം പോയത്. ഓൺലൈൻ ആപ്പിലൂടെയാണ് അധ്യാപിക ഓട്ടോ വിളിച്ചത്.

കാമരാജ് നഗറിലുള്ള സഹോദരനെ കാണാനായിരുന്നു ഇത്. അധ്യാപിക ഒരുങ്ങുന്നതിന് മുൻപ് ഓട്ടോ ഡ്രൈവർ വീട്ടിൽ എത്തുകയായിരുന്നു.

ഇതോടെ ഇവരോട് കുറച്ച് നേരം നിൽക്കാൻ ആവശ്യപ്പെട്ട അധ്യാപിക ഉടൻ തന്നെ തയ്യാറായി താക്കോൽ വച്ച് പുറപ്പെടുകയായിരുന്നു. യാത്രയ്ക്കിടെ സ്വാഭാവിക സംഭാഷണങ്ങളിലൂടെ അധ്യാപിക തിരിച്ച് വരുന്ന സമയത്തേക്കുറിച്ച് ഇവർ മനസിലാക്കിയതായാണ് പൊലീസ് പറയുന്നത്.

അധ്യാപികയിൽ നിന്ന് വിവരങ്ങൾ മനസിലാക്കിയ വനിതാ ഓട്ടോ ഡ്രൈവർ തിരികെ വന്ന് മോഷണം നടത്തിയെങ്കിലും വീട്ടിലും ചുറ്റുപാടുമുണ്ടായിരുന്ന സിസിടിവി എല്ലാത്തിനും സാക്ഷിയായിരുന്നു.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അധ്യാപിക ഓട്ടോ ഡ്രൈവറെ തിരിച്ചറിഞ്ഞതോടെ പൊലീസ് ഓട്ടോ ഡ്രൈവർക്കെതിരെ കേസ് എടുക്കുകയായിരുന്നു.

എന്നാൽ ആപ്പിൽ കാണിച്ച രജിസ്ട്രേഷൻ നമ്പറിലുള്ള ഓട്ടോയിലല്ല ഇവർ എത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. അന്വേഷണത്തിന് ഓൺലൈൻ ടാക്സി സർവ്വീസിന്റെ സഹകരണവും പൊലീസ് തേടിയിട്ടുണ്ട്.

#teacher #called #female #autodriver #brother #house #young #woman #looted #knowing #where#kept

Next TV

Related Stories
#accident | കളിക്കുന്നതിനിടെ 27-ാം നിലയില്‍ നിന്ന് താഴേക്ക് വീണ് മൂന്ന് വയസുകാരി; 12-ാം നിലയില്‍ തങ്ങി, അത്ഭുതകരമായ രക്ഷപ്പെടൽ

Oct 4, 2024 10:13 PM

#accident | കളിക്കുന്നതിനിടെ 27-ാം നിലയില്‍ നിന്ന് താഴേക്ക് വീണ് മൂന്ന് വയസുകാരി; 12-ാം നിലയില്‍ തങ്ങി, അത്ഭുതകരമായ രക്ഷപ്പെടൽ

കുട്ടിക്ക് സാധ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്നും ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍...

Read More >>
#arrest | ഒരു കുടുംബത്തിലെ നാലുപേരെ വെടിവെച്ച് കൊന്ന സംഭവം; മുഖ്യപ്രതി അറസ്റ്റിൽ

Oct 4, 2024 09:04 PM

#arrest | ഒരു കുടുംബത്തിലെ നാലുപേരെ വെടിവെച്ച് കൊന്ന സംഭവം; മുഖ്യപ്രതി അറസ്റ്റിൽ

കവർച്ച നടത്തിയതിൻ്റെ സൂചനകളൊന്നുമില്ലെന്നും കുറ്റകൃത്യത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു....

Read More >>
#founddead |  മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്‍റെ മാതാവ് ദുരൂഹ സാഹചര്യത്തിൽ ഫ്ലാറ്റിൽ മരിച്ച നില‍യിൽ

Oct 4, 2024 08:47 PM

#founddead | മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്‍റെ മാതാവ് ദുരൂഹ സാഹചര്യത്തിൽ ഫ്ലാറ്റിൽ മരിച്ച നില‍യിൽ

പൊലീസെത്തി മുറിയിൽ കയറി പരിശോധന നടത്തിയപ്പോഴാണ് മാലയെ മരിച്ച നിലയിൽ കണ്ടത്....

Read More >>
#maoist | സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ വൻ ഏറ്റുമുട്ടൽ, 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് റിപ്പോർട്ട്

Oct 4, 2024 08:12 PM

#maoist | സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ വൻ ഏറ്റുമുട്ടൽ, 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് റിപ്പോർട്ട്

ഏറ്റമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട്...

Read More >>
#stabbed | ഒമ്പതാം ക്ലാസ് വിദ്യാർഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു; കുത്തേറ്റ് ആന്തരികാവയവങ്ങൾ പുറത്തുവന്നു

Oct 4, 2024 08:08 PM

#stabbed | ഒമ്പതാം ക്ലാസ് വിദ്യാർഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു; കുത്തേറ്റ് ആന്തരികാവയവങ്ങൾ പുറത്തുവന്നു

സ്‌കൂളിൻ്റെ പ്രധാന ഗേറ്റിന് പുറത്തുവെച്ച് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ...

Read More >>
#BJP | ഹരിയാനയിൽ  പ്രവർത്തകരുടെ കൈയിൽ ചവിട്ടി നടന്ന് ബി.ജെ.പി നേതാവ്

Oct 4, 2024 07:46 PM

#BJP | ഹരിയാനയിൽ പ്രവർത്തകരുടെ കൈയിൽ ചവിട്ടി നടന്ന് ബി.ജെ.പി നേതാവ്

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് ജയ് ഭഗവാൻ ശർമ എത്തിയപ്പോൾ ചില പാർട്ടി പ്രവർത്തകർ നിലത്ത് മുട്ടുകുത്തി ഇരുന്ന് നടക്കാൻ വേണ്ടി കൈകൾ വെച്ച്...

Read More >>
Top Stories