കോഴിക്കോട് : ( www.truevisionnews.com ) നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 10 -ാം ക്ലാസ്സ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. കാവുന്തറ പള്ളിയത്ത് കുനി സ്വദേശി താമരപ്പൊയിൽ ബാബുവിന്റെ മകനായ പ്രണവിനെയാണ് ഇന്ന് ഉച്ച മുതൽ കാണാതായത്.
രാവിലെ നടുവണ്ണൂരിലുള്ള ട്യൂഷൻ ക്ലാസിൽ എത്തിയിരുന്നു. ട്യൂഷൻ ക്ലാസിൽ നിന്ന് സ്കൂൾ ഇല്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരികയായിരുന്നു. ഇന്ന് സ്കൂളിൽ നടന്ന രക്ഷിതാക്കളുടെ ക്ലാസ് മീറ്റിങ്ങിൽ പങ്കെടുക്കാൻ അമ്മ സ്കൂളിൽ എത്തിയിരുന്നു.
തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മകൻ വീട്ടിൽ ഇല്ലാത്ത കാര്യം അറിയുന്നത്. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉച്ചയ്ക്ക് 1.50 ന് കുരുടി മുക്കിൽ നിന്നും കൊയിലാണ്ടി ബസ്സിൽ കയറുന്നത് സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്.
ബസ്സ് കണ്ടക്ടറുമായി ബന്ധപ്പെട്ടപ്പോൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രണവിൻ്റെ കൈയിൽ മൊബൈൽ ഫോൺ ഉണ്ട്. മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ റിങ്ങ് ചെയ്തിരുന്നു.
ഒടുവിൽ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അരിക്കുളം ഭാഗത്തുള്ളതായി അറിയുന്നു. വീട്ടിൽ നിന്നിറങ്ങുമ്പോൾ ടീഷർട്ടും പാൻ്റുമാണ് ധരിച്ചതെന്ന് കരുതുന്നു.
പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രണവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറിലോ അറിയിക്കുവാൻ താല്പര്യപ്പെടുന്നു. 90487 90426
#Complaint #10th #class #student #Kozhikode #missing