#Floodrelief | മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

#Floodrelief | മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
Oct 1, 2024 07:26 AM | By ShafnaSherin

ദില്ലി: (truevisionnews.com)മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടിയുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

കേരളം ഉള്‍പ്പെടെയുള്ള മറ്റു ഒമ്പത് സംസ്ഥാനങ്ങളിലെ പ്രളയ സാഹചര്യം വിലയിരുത്തി. കേരളം ഉൾപ്പടെ മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സംഘത്തിന്‍റെ റിപ്പോർട്ട് കിട്ടിയ ശേഷം തുക അനുവദിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വയനാട് ദുരന്തത്തിൽ ഉള്‍പ്പെടെ കേന്ദ്ര സഹായം അനുവദിക്കുന്നതിനായി കേരളം വിശദമായ മെമ്മോറാണ്ടം നല്‍കിയിട്ടുണ്ടെങ്കിലും തുടര്‍ നടപടിയുണ്ടായിട്ടില്ല.

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സംഘവും കേരളത്തിലെത്തിയിരുന്നു. കേന്ദ്ര സംഘത്തിന്‍റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കേരളത്തിന് കേന്ദ്ര സഹായം പ്രഖ്യാപിക്കുക.

വയനാട് ദുരന്തം ഉണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്ര സഹായം വൈകുന്നതിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ സഹായം കേന്ദ്രം പ്രഖ്യാപിച്ചത്.

#central #government #announced #flood #relief #three #states

Next TV

Related Stories
#murder |  മോഷണം, അനാശാസ്യത്തിനുമെ തിരെ പരാതി നൽകി, പൂജാരിയെ ക​ഴുത്തറുത്ത് കൊലപ്പെടുത്തി

Oct 1, 2024 12:49 PM

#murder | മോഷണം, അനാശാസ്യത്തിനുമെ തിരെ പരാതി നൽകി, പൂജാരിയെ ക​ഴുത്തറുത്ത് കൊലപ്പെടുത്തി

ബവാൻ ബിഘ ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്നും പൂജാരി ക്ഷേത്രവളപ്പിലെ മുറിയിലാണ് താമസിച്ചിരുന്നതെന്നും പൊലീസ്...

Read More >>
#AKBalan | 'മുഖ്യമന്ത്രിയുടെ പ്രസ്താവന അന്‍വര്‍ വക്രീകരിച്ചത്; ഹിന്ദു, ഹിന്ദു എന്ന് ആവര്‍ത്തിച്ച് പറയുന്നതിലെ ലക്ഷ്യം വ്യക്തം' - എ കെ ബാലന്‍

Oct 1, 2024 11:01 AM

#AKBalan | 'മുഖ്യമന്ത്രിയുടെ പ്രസ്താവന അന്‍വര്‍ വക്രീകരിച്ചത്; ഹിന്ദു, ഹിന്ദു എന്ന് ആവര്‍ത്തിച്ച് പറയുന്നതിലെ ലക്ഷ്യം വ്യക്തം' - എ കെ ബാലന്‍

അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ശക്തമായ അന്വേഷമാണ് നടക്കുന്നത്. ഒരാഴ്ച പോലും കാത്തിരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. പറഞ്ഞത് അബദ്ധമായി എന്ന്...

Read More >>
#arrest  | അഞ്ചാംക്ലാസ് വിദ്യാർത്ഥികൾക്ക് അശ്ലീലവീഡിയോ കാണിച്ചു; സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

Oct 1, 2024 10:51 AM

#arrest | അഞ്ചാംക്ലാസ് വിദ്യാർത്ഥികൾക്ക് അശ്ലീലവീഡിയോ കാണിച്ചു; സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

ഇയാളുടെ ക്ലാസിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നൽകിയത്....

Read More >>
#gascylinderprice |  വാണിജ്യ പാചക വാതക സിലിണ്ടറിന് വില കൂട്ടി

Oct 1, 2024 10:35 AM

#gascylinderprice | വാണിജ്യ പാചക വാതക സിലിണ്ടറിന് വില കൂട്ടി

തുടര്‍ച്ചയായി രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്....

Read More >>
#landslide | കനത്തമഴയിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മലയാളി അധ്യാപിക മരിച്ചു

Oct 1, 2024 09:56 AM

#landslide | കനത്തമഴയിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മലയാളി അധ്യാപിക മരിച്ചു

ഞായറാഴ്ച രാത്രി കൂനൂരിൽ കനത്തമഴ പെയ്തിരുന്നു. ഇതേത്തുടർന്ന് രാത്രി പത്തു മണിയോടെ രവീന്ദ്രനാഥിന്റെ വീട്ടിൽ വെള്ളംകയറാൻ...

Read More >>
Top Stories